Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 2 സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

തന്‍റെ സ്വന്തമായ ഇസ്രായേല്‍ ജനത്തെ ദൈവം ഫറവോയുടെ അടിമത്തത്തില്‍ നിന്നും മോശയിലൂടെ മോചിപ്പിച്ചു. പുതിയ ഇസ്രായേലായ നമ്മളും രക്ഷിക്കപ്പെട്ടവരാണ്. ഈശോ ആണ് നമ്മുടെ ഏക രക്ഷകന്‍. രക്ഷ സ്വന്തമാക്കാന്‍ തിരുവചനവും കൂദാശകളും നമ്മെ സഹായിക്കുന്നു. തിരുസഭയിലൂടെയാണ് രക്ഷ ഇന്നു നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    എല്ലാവരും രക്ഷയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു.
    കല്പനകളുടെ പാലനം രക്ഷയ്ക്കുള്ള അവശ്യ വ്യവസ്ഥയാണ്.
    ഈശോയാണ് ഏക രക്ഷകന്‍
    ഈശോയാല്‍ രക്ഷിക്കപ്പെട്ട സഭയില്‍ തിരുവചനവും കൂദാശകളും സ്വീകരിച്ചു വളരുമ്പോള്‍ നമ്മളും രക്ഷ അനുഭവിക്കുന്നവരാകും.

  2. മനോഭാവം

    കല്‍പനകള്‍ അനുസരിക്കുന്നതിലുള്ള ഉത്സാഹം.
    എന്നും ദൈവവചനം വായിക്കുന്നതിലുള്ള താല്പര്യം
    കൂദാശകള്‍ സ്വീകരിക്കുന്നതിലുള്ള താല്പര്യം.

  3. ശീലം

    ദൈവപ്രമാണങ്ങളും തിരുസഭയുടെ കല്പനകളും അനുസരിക്കുന്നതില്‍ ശ്രദ്ധിക്കുന്നു.
    ദിവസവും ദൈവവചനം വായിച്ചു ധ്യാനിക്കുന്നു.
    കൂദാശകള്‍ അടുക്കലടുക്കല്‍ സ്വീകരിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പേപ്പര്‍ കട്ടിംഗുകള്‍, കല്പനകളെഴുതിയ ചാര്‍ട്ട്, പദക്കാര്‍ഡുകള്‍, ഒരു കൈയില്‍ വിശുദ്ധ ഗ്രന്ഥവും മറുകൈയില്‍ കൂദാശകള്‍ എന്നെഴുതിയ കാര്‍ഡും പിടിച്ചു നില്‍ക്കുന്ന സഭാമാതാവിന്‍റെ ചിത്രം, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    ഏതെങ്കിലും വിപത്തുകളില്‍ നിന്നും രക്ഷിക്കപ്പെട്ട ഒരാളുടെ സംഭവം രേഖപ്പെടുത്തിയിട്ടുള്ള പേപ്പര്‍ കട്ടിംഗുകള്‍്/ ജീവചരിത്രം വായിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. കുട്ടികളുടെ അനുഭവം പങ്കുവയ്ക്കുകയും ചെയ്യാം. തുടര്‍ന്ന് ഇസ്രായേലിന് ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും ലഭിച്ച മോചനത്തിന്‍റെ കഥ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ബൈബിള്‍ വാക്യങ്ങള്‍ പദക്കാര്‍ഡുകളായി എഴുതിയിട്ട് അവ ചേര്‍ത്ത് വാക്യം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാം.
  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 4; പേജ് 119-124, 133-134, 142-146
    1.  ഈശോയാണ് ഏക രക്ഷകന്‍ എന്ന ആശയം വരുന്ന ഗാനം ഒന്നിച്ച് ആലപിക്കുക.
  1. 2. ഈശോ രക്ഷകനായി അനുഭവപ്പെട്ട കുട്ടികളുടെ ഏതെങ്കിലുമൊരു സംഭവം പങ്കുവയ്പ്പിക്കുക.

 

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst