Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 4 സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

പന്തക്കുസ്തായില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സഭ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹമാണ്. വിവിധങ്ങളായ ദാനങ്ങളും ഫലങ്ങളും വരങ്ങളും നല്‍കിക്കൊണ്ട് പരിശുദ്ധാത്മാവ് സഭയെ പടുത്തുയര്‍ത്തുന്നു. സഭാമക്കളായ നമ്മളും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകണം. കൂദാശകളിലൂടെ പരിശുദ്ധാത്മാവ് നമ്മില്‍ നിറയുന്നു. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിന്‍റെ വരവോടെ സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
    അപ്പസ്തോലന്മാരെയും ആദിമസഭയെയും നയിച്ചതും നിയന്ത്രിച്ചതും പരിശുദ്ധാത്മാവാണ്.
    തന്‍റെ ദാനങ്ങളും ഫലങ്ങളും വരങ്ങളും നല്‍കി പരിശുദ്ധാത്മാവ് ഇന്നും സഭയെ നയിച്ചുകൊണ്ടിരിക്കുന്നു
    കൂദാശകളിലൂടെ പരിശുദ്ധാത്മാവിനെ നമുക്കു ലഭിക്കുന്നു.
    പ്രതിസന്ധികളിലും പീഡനങ്ങളിലും പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നു.

  2. മനോഭാവം

    പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ ശ്രദ്ധിക്കുവാനുള്ള താല്പര്യം.
    കൂദാശകളുടെ സ്വീകരണത്തിലുള്ള താല്പര്യം.
  3. ശീലം

    പരിശുദ്ധാത്മാവിനോട് ആലോചന ചോദിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളും ചെയ്യുന്നു.
    കൂദാശകള്‍ താല്പര്യത്തോടെ സ്വീകരിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പന്തക്കുസ്തായുടെ ചിത്രം, തിരുവചനങ്ങളെഴുതിയ ചാര്‍ട്ട്, രക്തസാക്ഷികളുടെ പരിശുദ്ധാത്മപ്രചോദിതമായ വചനങ്ങള്‍ രേഖപ്പെടുത്തിയ ചാര്‍ട്ട്, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും ദാനങ്ങളും ചിത്രീകരിച്ച ചാര്‍ട്ട്. വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    പന്തക്കുസ്തായുടെ ചിത്രം കാണിച്ചുകൊണ്ട് ചര്‍ച്ചയിലൂടെ ക്ലാസ് ആരംഭിക്കാം.

റോള്‍ പ്ലേ

വിവിധ രക്തസാക്ഷികളുടെ പീഡനരംഗങ്ങളും അവര്‍ മൊഴിഞ്ഞ ധീരവചനങ്ങളും റോള്‍ പ്ലേ ആയി അവതരിപ്പിക്കാം.

തിരുവചനം കണ്ടെത്താം


അപ്പസ്തോലന്മാരെയും ആദിമസഭയേയും പരിശുദ്ധാത്മാവു നയിക്കുന്നതു വ്യക്തമാക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ കണ്ടെത്തി വായിക്കാനുള്ള പ്രവര്‍ത്തനം നല്‍കാം.

ചാര്‍ട്ടു നിര്‍മ്മിക്കാം

ഓരോ കൂദായിലൂടെയും പരിശുദ്ധാത്മാവു നല്‍കുന്ന കൃപകളെ സൂചിപ്പിക്കുന്ന ചാര്‍ട്ടു നിര്‍മ്മിക്കാം.

    1. 1. പന്തക്കുസ്താസംഭവം കഥാപ്രസംഗമാക്കി അവതരിപ്പിക്കുക.
  1. 2. പരിശുദ്ധാത്മാവിന്‍റെ ഒരു ഗാനം സംഘമായി ആലപിക്കുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst