Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 8 സഭ: പ്രവാചക ജനം

ദൈവഹിതം ജനത്തെ അറിയിക്കുകയും അതു സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവനാണ് പ്രവാചകന്‍. മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരാകുന്ന സഭാമക്കളും പ്രവാചകജനമായിത്തീരുന്നു. ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാകുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. കൂദാശകളുടെ സ്വീകരണം വഴി ശക്തി പ്രാപിച്ചും വിശ്വാസപ്രേരിതമായ ജീവിതം നയിച്ചും മാതൃകയാലും വചനത്താലും സുവിശേഷം പ്രചരിപ്പിച്ചും നമ്മുടെ പ്രവാചക ദൗത്യം നിറവേറ്റണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    മാമ്മോദീസായിലൂടെ നാം ദൈവത്തിന്‍റെ പ്രവാചകജനമായി മാറിയിരിക്കുന്നു.
    സമൂഹത്തിലെ തിډകളകറ്റാനും ആത്മാവിലുള്ള ജീവിതത്തിന്‍റെ രുചിപകരാനും നമുക്കു കടമയുണ്ട്.
    കൂദാശകളുടെ സ്വീകരണം വഴി ശക്തി പ്രാപിച്ചും വിശ്വാസപ്രേരിതമായ ജീവിതം നയിച്ചും മാതൃകയാലും വചനത്താലും സുവിശേഷം പ്രചരിപ്പിച്ചും ഈ കടമ നിറവേറ്റണം.
    സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷികളായി ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

  2. മനോഭാവം

    സാമൂഹിക തിന്മകളോടു പ്രതികരിക്കാനുള്ള സന്നദ്ധത.
    എന്തു വിലകൊടുത്തും സത്യത്തിനും സ്നേഹത്തിനും സാക്ഷ്യം വഹിക്കാനുള്ള ധീരത.

  3. ശീലം

    തിന്മകളിൽ നിന്നും അകന്നു നില്ക്കുന്നു.
    സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പേപ്പര്‍കട്ടിംഗ്സ്, തിരുവചനക്കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    ജറെമിയാപ്രവാചകന്‍റെ ജീവിതത്തിലെ ഏതെങ്കിലുമൊരു സംഭവം റോള്‍ പ്ലേ ആയി അവതരിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. പ്രവാചകന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു ചര്‍ച്ച ചെയ്യാം. പ്രവാചകദൗത്യം ലഭിച്ചിരിക്കുന്ന നമുക്ക് ഇന്നത്തെ ലോകത്തില്‍ എങ്ങനെ ഈ ദൗത്യം നിറവേറ്റാന്‍ സാധിക്കും എന്നു ചര്‍ച്ചയിലൂടെ കണ്ടെത്തി ചാര്‍ട്ടു ചെയ്യുക. തിډയ്ക്കെതിരായി സഭാനേതൃത്വം നല്‍കിയിട്ടുള്ള പ്രസ്താവനകളും പഠനങ്ങളും പത്രവാര്‍ത്തകളില്‍ നിന്നും കണ്ടെത്തി അവതരിപ്പിക്കുക.
  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 7; പേജ് 238-281
    1. 1. ഇന്നു ലോകത്തില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട തിډകള്‍ ഏവയെന്നെഴുതി അവയെ എങ്ങനെ ഇല്ലായ്മ ചെയ്യാമെന്നു ചര്‍ച്ച ചെയ്യുക.
  1. 2. മദ്യം, മയക്കുമരുന്ന്, പുകവലി, കൈക്കൂലി അഴിമതി തുടങ്ങിയ സാമൂഹിക തിډകള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്യുമെന്നു പ്രതിജ്ഞ ചെയ്യുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst