Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
അബ്രാഹത്തിന്‍റെ വിളിയിലൂടെ ദൈവം ഇസ്രായേലിനെ തന്‍റെ സ്വന്തം ജനമായി തെരഞ്ഞെടുത്തു. അതുപോലെ പുതിയനിയമത്തില്‍ ദൈവം തന്‍റെ സ്വന്തം ജനമാക്കിത്തീര്‍ത്തവരുടെ സമൂഹമാണ് സഭ. പൂര്‍വ്വപിതാക്കന്മാര്‍ വിശ്വാസവും അനുസരണവും വഴി ദൈവത്തിന്‍റെ തെരഞ്ഞെടുപ്പിനു പ്രത്യുത്തരം നല്‍കിയതുപോലെ സഭാമക്കളായ നമ്മളും ഈ വിളിക്ക് പ്രത്യുത്തരം നല്‍കണം. ഈ ആശയം ഗ്രഹിക്കാന്‍ സാധിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
അബ്രാഹത്തിന്‍റെ വിളിയിലൂടെ ദൈവം ഇസ്രായേലിനെ തെരഞ്ഞെടുത്തു.
സീനായ് ഉടമ്പടിയിലൂടെ ദൈവം അവരെ സ്വന്തജനമാക്കി. അവര്‍ അവിശ്വസ്തത പുര്‍ത്തിയിരുന്നിട്ടും ദൈവം തന്‍റെ വിശ്വസ്തത പാലിച്ചു.
പുതിയനിയമത്തിലെ തെരഞ്ഞെടുക്കപ്പട്ട ജനമാണ് സഭ.
മനുഷ്യരക്ഷ പൂര്‍ത്തിയാക്കാന്‍ ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹമാണ് സഭ.
അന്ത്യത്താഴവേളയില്‍ അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളാക്കിക്കൊണ്ട് അവിടുന്നു പുതിയ ഉടമ്പടി സ്ഥാപിച്ചു.
തന്‍റെ മരണോത്ഥാനങ്ങളിലൂടെ ഈശോ ഈ ഉടമ്പടി പൂര്‍ത്തിയാക്കി.
ഈശോയിലൂടെ ദൈവപുത്രസ്ഥാനത്തേയ്ക്ക് വിളി ലഭിച്ച നാം അവിടുത്തെ രക്ഷയും ദൈവപുത്രസ്ഥാനവും സ്വന്തമാക്കി വളരണം.
തിരുസഭയില്‍ അംഗമായതില്‍ അഭിമാനം കൊള്ളണം.
ദൈവസന്നിധിയില്‍ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായി ജീവിക്കാന്‍ പരിശ്രമിക്കുന്നു.
തിരുസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്നു
പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും താരതമ്യപ്പെടുത്തിയ ചാര്‍ട്ട്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
‘കണ്ടെത്താം വായിക്കാം’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവതരണം നടത്താം. ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങള്‍ അധ്യാപകന്‍ പറയുന്നു. ആദ്യം കണ്ടെത്തുന്ന കുട്ടി അതു വായിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിലൂടെ പാഠത്തിലേയ്ക്കു പ്രവേശിക്കുന്നു (ഉല്പ 12: 1-2, 7,8; 15: 6).
കഥ പറയാം
അബ്രാഹത്തിന്‍റെ വിളി മുതല്‍ സീനായ് ഉടമ്പടി വരെയുള്ള ഇസ്രായേലിന്‍റെ ചരിത്രം കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു.
പഴയ ഉടമ്പടിയും ഇസ്രായേലും പുതിയ ഉടമ്പടിയും സഭയും
1. മോശയിലൂടെ വിമോചനം ഈശോയിലൂടെ വിമോചനം
2. ഈജിപ്തിലെ അടിമത്തത്തില്‍ പാപത്തിന്‍റെ അടിമത്ത നിന്ന് ത്തില്‍ നിന്ന്
3. പഴയ പെസഹ പുതിയ പെസഹ
4. കുഞ്ഞാടിന്‍റെ രക്തം ഈശോയുടെ തിരുരക്തം
5. കാനാന്‍ ദേശത്തേയ്ക്ക് സ്വര്‍ഗീയ ജറുസലേമി ലേയ്ക്ക്
6. സീനായ് ഉടമ്പടി അന്ത്യത്താഴ ഉടമ്പടി
7. നിയമത്താല്‍ നയിക്കപ്പെടുന്ന ജനം പരിശുദ്ധാത്മാവിനാല്‍ നയി ക്കപ്പെടുന്ന ജനം
(എഫേ 1: 3-14) ക്ലാസില്‍ വായിച്ച് ഒരു നിമിഷം മനസ്സില്‍ ധ്യാനിക്കുന്നു
(എഫേ 1:4) മനഃപാഠമാക്കുന്നു. ക്ലാസില്‍ ചാര്‍ട്ടായി എഴുതിയിടുന്നു.
ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു.
മൗനമായി വായിച്ചിട്ട് തീരുമാനം ഉറക്കെ പറയുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് സാധിക്കുന്നിടത്തോളം കൗണ്‍സില്‍ ഡിക്രിയില്‍ നിന്നുതന്നെ ഈ ഭാഗം വായിക്കാന്‍ ശ്രദ്ധിക്കണം
സഭാചരിത്രം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കാത്തതിന്‍റെ കുറവു പരിഹരിക്കാനാണ് ഈ ഭാഗം ചേര്‍ത്തിരിക്കുന്നത്. ഭാരതസഭാചരിത്രത്തില്‍ നിന്നും കൂടുതല്‍ വിശദീകരണങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്നതു നന്നായിരിക്കും. ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 4
2. ഇസ്രായേലിന്‍റെ രക്ഷാകരചരിത്രം ചുരുക്കി എഴുതുക.
"Guiding hearts to know Christ, live the Gospel, and serve the world."