Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 10 തീര്‍ത്ഥാടകയായ സഭ

ക്രൈസ്തവജീവിതം സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ഒരു തീര്‍ത്ഥാടനമാണ്. ഇസ്രായേല്‍ ഈജിപ്തില്‍ നിന്നും കാനാന്‍ ദേശത്തേയ്ക്കു തീര്‍ത്ഥാടനം ചെയ്തതുപോലെ സഭയും പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചനം നേടി സ്വര്‍ഗത്തിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യുന്നു. നിത്യതയിലേയ്ക്കുള്ള കവാടമാണ് മരണം. മരണാനന്തരം ഒരു തനതുവിധിയും പൊതുവിധിയും നമ്മെ കാത്തിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ഗമോ നരകമോ ശുദ്ധീകരണസ്ഥലമോ നമുക്കു ലഭിക്കുന്നു. വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സത്പ്രവൃത്തികളിലൂടെ സ്വര്‍ഗത്തിലെത്തിച്ചേരാന്‍ നാം പരിശ്രമിക്കണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    സ്വര്‍ഗം ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് സഭ.
    പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചനം നേടി വേണം ഈ തീര്‍ത്ഥാടനം നടത്താന്‍.
    ഭൂമിയിലെ ക്രൈസ്തവജീവിതം സ്വര്‍ഗീയജീവിതത്തിന്‍റെ മുന്നാസ്വാദനമാണ്.
    മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്നും മരണശേഷം വിധിക്കു വിധേയനാകണമെന്നും ദൈവം നിശ്ചയിച്ചിരിക്കുന്നു.
    നന്മചെയ്തവർക്ക് സ്വര്‍ഗഭാഗ്യം ലഭിക്കും
    മാരകമായ പാപത്തില്‍ ഉറച്ചുനില്‍ക്കുകയും മരണസമയത്തുപോലും അനുതപിക്കാതെ മരിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യനരകവും ലഭിക്കും.
    അന്ത്യനേരത്തെങ്കിലും മാനസാന്തരപ്പെടുകയും എന്നാല്‍ ദൈവസ്നേഹത്തിന്‍റെ പൂര്‍ണതയിലെത്താതെ മരിക്കുകയും ചെയ്യുന്നവര്‍ ശുദ്ധീകരണത്തിലൂടെ പൂര്‍ണത പ്രാപിക്കും.
    ശുദ്ധീകരണസ്ഥലത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതാണ്.

  2. മനോഭാവം

    നന്മചെയ്ത് ജീവിച്ച് സ്വര്‍ഗത്തിലെത്താനുള്ള താല്പര്യം.
    മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ഉത്സാഹം .
  3. ശീലം

    പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിക്കുന്നു.
    ജീവിതകര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിച്ച് നന്മയിൽ വളരുന്നു.
    ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഏതെങ്കിലുമൊരു തീര്‍ത്ഥാടനത്തിന്‍റെ ചിത്രം, പൊതുവിധിയുടെ ചിത്രം, ശുദ്ധീകരണസ്ഥലത്തുനിന്നും ആത്മാക്കളെ രക്ഷിക്കുന്ന ചിത്രം. തിരുവചനക്കാര്‍ഡുകള്‍ വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  2. പാഠാവതരണം

    കുട്ടികള്‍ നടത്തിയിട്ടുള്ള ഏതെങ്കിലുമൊരു തീര്‍ത്ഥാടനത്തിന്‍റെ ചിത്രം (മലയാറ്റൂര്‍, ഭരണങ്ങാനം……..) അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ ക്ലാസ് ആരംഭിക്കാം. ഇസ്രായേലിന്‍റെ തീര്‍ത്ഥാടന ചരിത്രം കഥാരൂപത്തിലവതരിപ്പിക്കുക. പൊതുവിധിയെക്കുറിച്ചുള്ള ദൈവവചനഭാഗം വായിച്ച് അതിനെ അടിസ്ഥാനമാക്കി ഒരു ചിത്രം വരച്ച് ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക. അല്ലെങ്കില്‍ ആ വചനം എഴുതി ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത ചര്‍ച്ച ചെയ്യുക.
    1. 1. നിങ്ങളുടെ മരണശേഷം മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ചു പറയാന്‍ സാധ്യതയുള്ള 5 കാര്യങ്ങള്‍ എഴുതുക.
  1. 2. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നിങ്ങള്‍ക്ക് എങ്ങനെയൊക്കെ സഹായിക്കാമെന്നു ചര്‍ച്ച ചെയ്ത് നടപ്പാക്കുക

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst