Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 7 സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

മറ്റു ജനതകളില്‍ അത്ഭുതമുളവാക്കുന്നവിധം പങ്കുവയ്ക്കുന്ന സമൂഹമായിരുന്നു ആദിമസഭ. അവരുടെയിടയില്‍ ദാരിദ്ര്യദുഃഖമനുഭവിക്കുന്നവരാരും ഉണ്ടായിരുന്നില്ല എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്രയ്ക്കും വലുതായിരുന്നു അവരുടെ പരസ്നേഹം. സഭ ഇന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഈ പങ്കുവയ്ക്കല്‍ തുടരുന്നു. സഭാവിരോധികള്‍ സഭയ്ക്കെതിരായി മറിച്ചു പഠിപ്പിക്കുമ്പോള്‍ അതില്‍ കുടുങ്ങാതെ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും അതില്‍ അഭിമാനിക്കാനും സഭാമക്കള്‍ക്കു സാധിക്കണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    ഈശോയുടെ പ്രബോധനവും മാതൃകയും ഉള്‍ക്കൊണ്ട് പങ്കുവയ്ക്കുന്നതില്‍ ഉത്സുകരായിരുന്നു ആദിമസഭാംഗങ്ങള്‍.
    എല്ലാം പൊതുസ്വത്തായി കരുതുകയും ആവശ്യാനുസരണം പങ്കുവയ്ക്കുകയും ചെയ്തിരുന്നതുകൊണ്ട് അവരുടെയിടയില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരാരും ഉണ്ടായിരു ന്നില്ല.
    ദിവ്യബലിയര്‍പ്പണവും ഉത്ഥാനത്തിലുള്ള പ്രത്യാശയും പങ്കുവയ്ക്കലിനു നമ്മെ പ്രേരിപ്പിക്കുന്നു.
    ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സഭ ഇന്നും പങ്കുവയ്ക്കല്‍ തുടരുന്നു.

  2. മനോഭാവം

    സമ്പത്തും കഴിവുകളും സമയവുമെല്ലാം പങ്കുവയ്ക്കാനുള്ള സന്നദ്ധത.
    സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അഭിമാനവും അതില്‍ പങ്കുചേരാനുള്ള സന്മനസ്.

  3. ശീലം

    സമ്പത്തും കഴിവുകളും അറിവുമെല്ലാം പങ്കുവയ്ക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
    സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അഭിമാനപൂര്‍വ്വം പങ്കുചേരുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മിഷനറിമാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, പേപ്പര്‍കട്ടിംഗ്സ്, വി. ഫാദര്‍ ഡാമിയന്‍, വിന്‍സന്‍റ് ഡി പോള്‍, മദര്‍തെരേസ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, തിരുവചനക്കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  5. പാഠാവതരണം

    സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളോ സി.ഡി യോ പ്രദര്‍ശിപ്പിച്ചുകൊണ്ട് തുറന്ന ചര്‍ച്ചയിലൂടെ ക്ലാസ് ആരംഭിക്കാം. ആദിമസഭയുടെ മാതൃകയെക്കുറിച്ചു പറഞ്ഞുകൊടുക്കാം. പങ്കുവയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുവചനങ്ങള്‍ കണ്ടെത്തി എഴുതാം. ഫാദര്‍ ഡാമിയന്‍, വിന്‍സന്‍റ് ഡി പോള്‍, മദര്‍തെരേസ തുടങ്ങിയവരുടെ ജീവചരിത്രം ചര്‍ച്ചചെയ്യാം.
    1. (ഒന്നാം പാഠത്തിലേതുപോലെ)
  1. മാതൃസഭയെ അറിയാന്‍

    ഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 5; പേജ് 196-197
    1. 1. കുട്ടികള്‍ക്കു പരസ്പരം പങ്കുവയ്ക്കാനുള്ള സാധ്യതകളും വേദികളും ചര്‍ച്ചയിലൂടെ കണ്ടെത്തി ചാര്‍ട്ടു തയ്യാറാക്കുക.
  1. 2. സഭയുടെ ഏതെങ്കിലുമൊരു ജീവകാരുണ്യ സ്ഥാപനം സന്ദര്‍ശിക്കുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst