Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 9 പ്രേഷിതയായ സഭ

സഭ സ്വഭാവത്താലേ പ്രേഷിതയാണ്. ഈശോ സഭയെ ഏല്പിച്ച ദൗത്യമാണ് പ്രേഷിതപ്രവര്‍ത്തനം. ഈശോ ലോകത്തിന്‍റെ ഏക രക്ഷകനാണ് എന്ന സത്യം ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുക ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം വിദൂരനാടായ ഭാരതത്തിലേയ്ക്ക് വിശുദ്ധ തോമാശ്ലീഹാ സുവിശേഷദീപവുമായി കടന്നുവന്നു. ആ പിതാവിന്‍റെ പ്രേഷിതചൈതന്യം സ്വന്തമാക്കിയ സീറോമലബാര്‍സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃസഭയുടെ ചൈതന്യം സ്വന്തമാക്കി പ്രേഷിതതീക്ഷ്ണതയുള്ളവരായി നമുക്കും വളരാം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    ഈശോ ആണ് ആദ്യത്തെ പ്രേഷിതന്‍. അവിടുന്നാണ് ഏകരക്ഷകന്‍
    നമ്മുടെ പിതാവായ മാര്‍തോമ്മാശ്ലീഹ ഏറെ ക്ലേശങ്ങള്‍ ഏറ്റെടുത്ത് ഭാരതത്തിലെത്തി പ്രേഷിതപ്രവര്‍ത്തനം നടത്തി.
    ഈശോ ലോകത്തിന്‍റെ ഏകരക്ഷകനാണ് എന്ന സത്യം സകല ജനപദങ്ങളേയും അറിയിക്കുവാനും എല്ലാവരേയും ഈ രക്ഷയിലേയ്ക്ക് ആനയിക്കുവാനും സഭ നിയുക്തയായിരിക്കുന്നു.
    സീറോമലബാര്‍ സഭയ്ക്ക് ഇന്ന് ധാരാളം മിഷന്‍ രൂപതകളുണ്ട്.
    ഏതു ജീവിതാന്തസ്സ് തെരഞ്ഞെടുത്താലും ജീവിതസാക്ഷ്യത്തിലൂടെ പ്രേഷിതപ്രവര്‍ത്തനം നടത്തണം.


  2. മനോഭാവം

    സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ്. മിഷന്‍ രൂപതകളെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും സഹായിക്കാനുള്ള സന്മനസ് .

  3. ശീലം

    ഈശോയെക്കുറിച്ച് മറ്റു മതസ്ഥരായ കൂട്ടുകാരോട് സംസാരിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സീറോ മലബാര്‍ സഭയുടെ മിഷന്‍ രൂപതകളടങ്ങിയ ഭൂപടം. മിഷനറിമാരുടെ ജീവിതാനുഭവങ്ങള്‍, വിശുദ്ധ തോമ്മാശ്ലീഹായുടെ ചിത്രം, വി. ഫ്രാന്‍സീസ് സേവ്യറിന്‍റെ ചിത്രം, ഏഴരപ്പള്ളികള്‍ അടയാളപ്പെടുത്തിയ ഭൂപടം, പേപ്പര്‍കട്ടിംഗ്സ്, തിരുവചനക്കാര്‍ഡുകള്‍്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  2. പാഠാവതരണം

    തോമ്മാശ്ലീഹായുടെയും വി.ഫ്രാന്‍സീസ് സേവ്യറിന്‍റെയും ചിത്രങ്ങള്‍ കാണിച്ചുകൊണ്ടും അദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടും ക്ലാസ് ആരംഭിക്കാം. ഈശോ ശ്ലീഹډാരെ പ്രേഷിതപ്രവര്‍ത്തന ദൗത്യമേല്പിക്കുന്ന രംഗം റോള്‍ പ്ലേ ആയി അവതരിപ്പിക്കാം. മിഷനറിമാരെ ആരെയെങ്കിലും സംലഭ്യരാക്കാന്‍ സാധിച്ചാല്‍ അവരുടെ മിഷനറി അനുഭവം പങ്കുവയ്പ്പിക്കാം. മിഷനറിമാരുടെ ദുരിതങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്യാം.
    1. ഒരു മിഷനറിയുമായി അഭിമുഖം നടത്തുക.
  1. 2. മറ്റു മതസ്ഥരായ കൂട്ടുകാരോട് ബൈബിള്‍ കഥകള്‍ പറയുക

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst