Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 11 സഭ ഏകമാണ്

വിശ്വാസികളുടെ കൂട്ടായ്മയായ സഭ വിശ്വാസം, കൂദാശ, ശ്ലൈഹികകൂട്ടായ്മ എന്നിവയില്‍ ഐക്യം പുലര്‍ത്തുന്നു. എന്നാല്‍ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയില്‍ വൈവിധ്യവുമുണ്ട്. ഈ വൈവിധ്യം സഭാകൂട്ടായ്മയെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണു ചെയ്യുന്നത്. തിരുസഭയില്‍ ഇന്ന് 24 വ്യക്തിസഭകളുണ്ട്. ഇവയുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ഒരോ വ്യക്തിസഭയും അതതിന്‍റെ പാരമ്പര്യവും പ്രത്യേകതകളും കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു. സീറോമലബാര്‍സഭയും ഒരു വ്യക്തിസഭയാണ്. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    ഈശോ സ്ഥാപിച്ച സഭ ഏകമാണ്. ഈ സഭ വ്യക്തിസഭകളുടെ കൂട്ടായ്മയായിട്ടാണ് നിലനില്‍ക്കുന്നത്
    ഈ സഭകള്‍ വിശ്വാസം, കൂദാശകള്‍, ശ്ലൈഹികനേതൃത്വം എന്നിവയില്‍ ഐക്യം പുലര്‍ത്തുന്നു ; ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
    എല്ലാ സഭകള്‍ക്കും തുല്യ പദവിയാണുള്ളത്.
    സീറോമലബാര്‍ സഭ ഒരു വ്യക്തിസഭയാണ്.
    പൗരസ്ത്യ സുറിയാനി ആരാധനക്രമമാണ് തദ്ദേശിയമായ അനുരൂപണങ്ങളോടുകൂടി സീറോമലബാര്‍സഭയ്ക്കുള്ളത്. സീറോമലബാര്‍ സഭയും കല്‍ദായസഭയും പൗരസ്ത്യ സുറിയാനി ആരാധനാക്രമമാണ് ഉപയോഗിക്കുന്നത്.
    ഓരോ വ്യക്തിസഭയുടെയും പാരമ്പര്യവും ചൈതന്യവും കാത്തുസൂക്ഷിക്കാന്‍ അതിലെ അംഗങ്ങള്‍ക്കു കടമയുണ്ട്.

  2. മനോഭാവം

    കത്തോലിക്കാസഭയില്‍ അംഗമായിരിക്കുന്നതില്‍ അഭിമാനം.
    എല്ലാ വ്യക്തിസഭകളോടുമുള്ള ബഹുമാനം.
    സീറോമലബാര്‍സഭയുടെ പാരമ്പര്യങ്ങളും പ്രത്യേകതകളും മനസ്സിലാക്കാനും അവ പാലിക്കാനുമുള്ള താല്പര്യം .
  3. ശീലം

    സീറോമലബാര്‍സഭയുടെ ചൈതന്യത്തില്‍ ജീവിക്കുന്നു.
    എല്ലാ കത്തോലിക്കരോടും സ്നേഹവും ആദരവും പുലര്‍ത്തുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    24 വ്യക്തിസഭകളെയും അവയുടെ കുടുംബങ്ങളെയും വ്യക്തമാക്കുന്ന ചാര്‍ട്ട്, തിരുവചനക്കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  2. പാഠാവതരണം

    മുന്തിരിച്ചെടിയുടെ ഉപമ കഥാരൂപത്തിലോ കവിതാരൂപത്തിലോ
    (മുന്തിരിച്ചെടിയല്ലോ ഞാന്‍
    നിങ്ങളതിന്‍ ശാഖകളും
    നിങ്ങളെന്നില്‍ വസിക്കുകില്‍
    പൂത്തുതളിര്‍ക്കും… എന്ന ഗാനം, ക്രിസ്തുഗാഥയിലെ പ്രസക്തവരികള്‍, സ്വയം നിര്‍മ്മിക്കുന്നകവിതകള്‍ മുതലായവ) അവതരിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. മുന്തിരിവള്ളിയുടെ ചിത്രവും ഉപയോഗിക്കാം. കേരളത്തിലുള്ള കത്തോലിക്കേതര സഭകളെക്കുറിച്ചു ചര്‍ച്ചചെയ്യാം. 24 വ്യക്തിസഭകള്‍ ഏവയെന്ന് ചാര്‍ട്ടിന്‍റെ സഹായത്തോടെ വിശദമാക്കുക.
    1. ‘വര്‍ത്തമാനപുസ്തകം’ പരിചയപ്പെടുത്തുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst