Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 12 സഭ പരിശുദ്ധമാണ്

പരിശുദ്ധനായ ദൈവത്തിന്‍റെ സ്വന്തമായ സഭയും പരിശുദ്ധയാണ്. അതേസമയം പാപികളും ബലഹീനരുമായ മനുഷ്യരാണ് സഭയിലുള്ളത്. അതിനാല്‍ അവള്‍ വിശുദ്ധീകരിക്കപ്പെടേണ്ടവളുമാണ്. ഈശോയുടെ തിരുരക്തത്താലും തിരുവചനത്താലും കൂദാശകളാലും കൂദാശാനുകരണങ്ങളാലും നമ്മള്‍ വിശുദ്ധീകരിക്കപ്പെടുന്നു. നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും മറ്റു വിശുദ്ധീകരണ മാര്‍ഗങ്ങളാണ്. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    കത്തോലിക്കാസഭ ദൈവത്തിന്‍റെ സ്വന്തമാകയാല്‍ അത് പരിശുദ്ധമാണ്.
    സഭയിലെ അംഗങ്ങള്‍ ബലഹീനരും പാപികളുമായ മനുഷ്യരായതിനാല്‍ സഭ വിശുദ്ധീകരിക്കപ്പെടേണ്ടവളുമാണ്.
    സഭാംഗങ്ങളായ നാമോരോരുത്തരും വിശുദ്ധിയില്‍ വളരുന്നതനുസരിച്ച് സഭ വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കും.
    ഈശോ കുരിശിലെ ബലി വഴിയായി നമ്മെ വിശുദ്ധീകരിച്ചിരിക്കുന്നു. കൂദാശകളിലൂടെയും തിരുവചനത്തിലൂടെയും കൂദാശാനുകരണത്തിലൂടെയും ഈ വിശുദ്ധി നാം സ്വന്തമാക്കണം.
    നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും നമ്മെ പാപക്കറകളില്‍ നിന്നും സംരക്ഷിച്ച് വിശുദ്ധിയിലേയ്ക്കു നയിക്കുന്ന മാര്‍ഗങ്ങളാണ്.
    സ്വന്തം ജീവിതാവസ്ഥയുടെ കടമകള്‍ വിശ്വസ്തതാപൂര്‍വ്വം നിറവേറ്റിക്കൊണ്ട് സ്നേഹത്തിന്‍റെ പൂര്‍ണത നേടുമ്പോഴാണ് നാം വിശുദ്ധി പ്രാപിക്കുന്നത്.

  2. മനോഭാവം

    സഭയിലെ വിശുദ്ധീകരണ മാര്‍ഗങ്ങളോടു സഹകരിക്കാനുള്ള താല്പര്യം.
    ജീവിത വിശുദ്ധി പാലിക്കാനുള്ള ജാഗ്രത
  3. ശീലം

    തിരുവചനം വായിച്ചു ധ്യാനിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും നിഷ്ഠപുലര്‍ത്തുന്നു.
    ജീവിത കടമകള്‍ വിശ്വസ്തതയോടെ നിറവേറ്റുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിശുദ്ധരുടെ ചിത്രങ്ങള്‍ ഒട്ടിച്ചു രൂപപ്പെടുത്തിയ ഒരു ശരീരത്തിന്‍റെ ചാര്‍ട്ട് (ശിരസ്സായി ഈശോയുടെ ചിത്രം), വിവിധങ്ങളായ തെറ്റുകളിലകപ്പെട്ട സഭാമക്കളെക്കുറിച്ചുള്ള പേപ്പര്‍ കട്ടിംഗ്സ് ഒട്ടിച്ച ഒരു ശരീരത്തിന്‍റെ ചാര്‍ട്ട് (ശിരസ്സായി ഈശോയുടെ ചിത്രം, കൊളാഷ്), സഭയുടെ വിശുദ്ധിയെ പ്രതിപാദിക്കുന്ന തിരുവചനങ്ങള്‍ രേഖപ്പെടുത്തിയ ചാര്‍ട്ട്, തിരുവചനക്കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  2. പാഠാവതരണം

    വിശുദ്ധരെ ചേര്‍ത്തു നിര്‍മ്മിച്ച ചാര്‍ട്ടും പാപികളെക്കുറിച്ചുളള വാര്‍ത്തകള്‍ കൊണ്ടു നിര്‍മ്മിച്ച ചാര്‍ട്ടും പ്രദര്‍ശിപ്പിച്ചുകൊണ്ട് ചര്‍ച്ചയിലൂടെ പാഠത്തിലേയ്ക്കു കടക്കുന്നു. നാം വിശുദ്ധരാകുമ്പോള്‍ സഭാഗാത്രവും വിശുദ്ധമാകുമെന്നും നാം തിډ ചെയ്യുമ്പോള്‍ സഭയുടെ മുഖം വികൃതമാകുന്നുവെന്നും ചര്‍ച്ചയിലൂടെ വ്യക്തമാകണം. പരിശുദ്ധി പാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് അറിവു നല്‍കുന്ന തിരുവചനങ്ങള്‍ പറയിക്കുന്നു.
    പരിശുദ്ധരാകുവാനുള്ള ആഹ്വാനംനല്‍കുന്ന ബൈബിള്‍വാക്യങ്ങള്‍ കഴിയുന്നിടത്തോളം കണ്ടെത്തുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst