Class 8: സഭ ദൈവത്തിൻെറ ജനം

Summary
Lesson 14 സഭ സാര്‍വത്രികമാണ്

ലോകത്തിലെല്ലായിടത്തും സന്നിഹിതയായിക്കൊണ്ട് എല്ലാവര്‍ക്കും രക്ഷയുടെ മാര്‍ഗമാകാന്‍ സഭ നിയോഗിക്കപ്പെട്ടിരിക്കുന്നു. ജാതി മത വര്‍ഗ വര്‍ണ ഭേദമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ കടപ്പെട്ടവളായ സഭയുടെ മക്കളും ജീവിതത്തില്‍ ഈ സാര്‍വ്വത്രിക സ്വഭാവം വ്യക്തമാക്കണം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    സഭ ലോകത്തിലെല്ലായിടത്തും സന്നിഹിതയായിക്കൊണ്ട് എല്ലാവര്‍ക്കും രക്ഷയുടെ മാര്‍ഗമായി തീരുന്നു.
    ജാതി മത വര്‍ഗ വര്‍ണ ഭേദമില്ലാതെ എല്ലാവരേയും രക്ഷയിലേയ്ക്കാനയിക്കുവാന്‍ അവള്‍ നിയുക്തയായിരിക്കുന്നു.
    പാശ്ചാത്യവും പൗരസത്യവുമായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ജീവിതത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സഭയുടെ കാതോലികത പ്രകടമാകുന്നത്.
    സഭയുടെ വിശ്വാസരഹസ്യങ്ങളെ വിശ്വാസികള്‍ക്കു വ്യാഖ്യാനിച്ചു കൊടുക്കുന്നതിനും കാലാകാലങ്ങളില്‍ സഭയില്‍ ഉണ്ടായിട്ടുള്ള തെറ്റായ പഠനങ്ങളെ തിരുത്തുന്നതിനും വേണ്ടിയാണ് 21 സാര്‍വ്വത്രിക സൂനഹദോസുകള്‍ കൂടിയിട്ടുള്ളത്.

  2. മനോഭാവം

    എല്ലാവരേയും സ്നേഹിക്കുകയും ഈശോയെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്യുക എന്‍റെ കടമയാണെന്ന ഉത്തരവാദിത്വബോധം.
    പാശ്ചാത്യ പൗരസ്ത്യ പാരമ്പര്യങ്ങളെക്കുറിച്ചു മതിപ്പ് .
  3. ശീലം

    സര്‍വ്വ മനുഷ്യരോടും അവസരോചിതമായി വചനം പങ്കുവയ്ക്കുന്നു.
    പൗരസ്ത്യ പാരമ്പര്യങ്ങള്‍ പഠിക്കുകയും പാലിക്കുകയും ചെയ്യുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ കടുകുമരത്തിന്‍റെ ചിത്രം, വിവിധ ദേശക്കാരും ഭാഷക്കാരും തിരുവചനം ശ്രവിക്കുകയോ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയോ ചെയ്യുന്നതിന്‍റെ ചിത്രം, സഭയുടെ സാര്‍വ്വത്രിക സ്വഭാവം വ്യക്തമാക്കുന്ന തിരുവചനക്കാര്‍ഡുകള്‍്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം
  2. പാഠാവതരണം

    പാഠപുസ്തകത്തിലെ ചിത്രം ഉപയോഗിച്ച് കടുകുമണിയുടെ ഉപമ വിശദീകരിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. വിവിധ ദേശക്കാരും ഭാഷക്കാരും തിരുവചനം ശ്രവിക്കുകയോ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയോ ചെയ്യുന്നതിന്‍റെ ചിത്രത്തിലൂടെ സഭയുടെ സാര്‍വ്വത്രിക സ്വഭാവം വ്യക്തമാക്കാം.
    സഭാതരു ഇനിയും വേരുപിടിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്കും സ്ഥലത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.

Class 8: സഭ ദൈവത്തിൻെറ ജനം

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം

Chapter 1

Class 8

സഭ: രക്ഷിക്കപ്പെട്ടവരുടെ സമൂഹം

Chapter 2

Class 8

സഭ: വിശ്വാസികളുടെ സമൂഹം

Chapter 3

Class 8

സഭ: ആത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹം

Chapter 4

Class 8

സഭ: മിശിഹായുടെ ശരീരം

Chapter 5

Class 8

സഭ: പുരോഹിത ജനം

Chapter 6

Class 8

സഭ: പങ്കുവയ്ക്കുന്നവരുടെ സമൂഹം

Chapter 7

Class 8

സഭ: പ്രവാചക ജനം

Chapter 8

Class 8

പ്രേഷിതയായ സഭ

Chapter 9

Class 8

തീര്‍ത്ഥാടകയായ സഭ

Chapter 10

Class 8

സഭ ഏകമാണ്

Chapter 11

Class 8

സഭ പരിശുദ്ധമാണ്

Chapter 12

Class 8

സഭ ശ്ലൈഹികമാണ്

Chapter 13

Class 8

സഭ സാര്‍വത്രികമാണ്

Chapter 14

Class 8

മറിയം സഭയുടെ മാതാവും മാതൃകയും

Chapter 15

Class 8

Let's do Wonderful things together in the name of Chirst