Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 6 ദൈവത്തിനു സ്തുതി

ദൈവസ്തുതിയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് വിവരിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. സ്തുതിക്കര്‍ഹതയുളളത് ദൈവം മാത്രമാണെന്നും അവിടുത്തെ സ്തുതിക്കാന്‍ നാം കടപ്പെട്ടവരുമാണെന്ന സന്ദേശമാണ് ഈ പാഠത്തില്‍ നിന്നും സ്വന്തമാക്കേണ്ടത്. നന്ദിയും സ്തുതിയും ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുന്ന നല്ല ശീലം വളര്‍ത്തുവാന്‍ ഈ പാഠം സഹായകമാകും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • സ്രഷ്ടാവായ ദൈവം സ്തുതിക്ക് അര്‍ഹനാണ്.
    • ദൈവത്തെ നാം എപ്പോഴും സ്തുതിക്കണം.
    • പ്രാര്‍ത്ഥനകളിലൂടെയും ഗീതങ്ങളിലൂടെയും ദൈവത്തെസ്തുതിക്കുന്നു.
  2. മനോഭാവങ്ങള്‍
    ഞാന്‍ നിരന്തരം ദൈവത്തെ സ്തുതിക്കണം.
  3. ശീലങ്ങള്‍
    ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഞാന്‍ ദൈവമേ സ്തുതി’ എന്ന് ഉരുവിടും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • പ്രഭാതം, സന്ധ്യ എന്നിവയെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍.
    • ദൈവമേ സ്തുതി,നന്മകള്‍ നല്‍കുന്ന ദൈവമേ സ്തുതി, പഠിക്കാന്‍ ബുദ്ധിത രുന്ന ദൈവമേ സ്തുതി, ലരേ… എന്നെഴുതിയ കടലാസുകള്‍.
    • പലതരം സംഗീതോപകരണങ്ങളുടെ ചിത്രങ്ങള്‍.
  5. പാഠാവതരണം
    തന്നെ സൃഷ്ടിച്ചുപരിപാലിക്കുന്ന ദൈവത്തെ സ്തുതിക്കുക എന്നത് തന്‍റെ കടമയാണെന്ന ബോധ്യം കുട്ടിയില്‍ സംജാതമാകുന്നു. മനുഷ്യര്‍ ദൈവത്തെ സ്തുതിക്കുന്ന അവസരങ്ങള്‍ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന നിമിഷം മുതല്‍ ഉറങ്ങാന്‍ പോകുന്ന സമയം വരെ ദൈവം നല്‍കുന്ന നന്മകള്‍ക്ക് സ്തുതി അര്‍പ്പിക്കുവാന്‍ നാം കടപ്പെട്ടവരാണെന്നും കുട്ടിയെ ബോധ്യപ്പടുത്തുകയും വേണം. പ്രാര്‍ത്ഥനകളിലൂടെയും ഗീതങ്ങളിലൂടെയും നമുക്ക് ദൈവത്തെ സ്തുതിക്കാം. സ്വര്‍ഗത്തില്‍ മാലാഖമാരും വിശുദ്ധരും അനവരതം സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു.
  1. ദൈവത്തെ സ്തുതിക്കാം
    മാലാഖമാര്‍ ദൈവസന്നിധിയില്‍ നിരന്തരം സ്തുതികള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. തുടര്‍ന്ന് ഓരോ ചെറിയ ഗ്രൂപ്പായി ഹല്ലേലുയ്യ ആലപിക്കാവുന്നതാണ്. വിവിധ സംഗീതോപകരണങ്ങളുടെ ചിത്രം കാണിച്ചുകൊണ്ട് ഗാനം വിപുലമാക്കാവുന്നതാണ്. (അനുബന്ധിത പ്രവര്‍ത്തനങ്ങള്‍ കാണുക)
  2. മാല കോര്‍ക്കാം
    ഓരോ മുത്തിനും അവരവര്‍ക്കിഷ്ടപ്പെട്ട നിറം നല്‍കട്ടെ. “ദൈവമേ സ്തുതി’ എന്ന് ഉരുവിടുവാന്‍ കുട്ടിയെ പ്രചോദിപ്പി ക്കേണ്ടതാണ്.
  1. 1. ഹല്ലേലുയ്യ പാടാം:
    തപ്പുകള്‍ കൊട്ടി പാടീടുന്നേന്‍
    ഹല്ലേലുയ്യ…. ഹല്ലേലുയ്യ
    വീണകള്‍ മീട്ടി പാടീടുന്നേന്‍
    ഹല്ലേലുയ്യ…ഹല്ലേലുയ്യ
    തംബുരു മീട്ടി പാടീടുന്നേന്‍
    ഹല്ലേലുയ്യ…ഹല്ലേലുയ്യാ..
  2. പ്രാര്‍ത്ഥിക്കാം
    • കുട്ടികളെ നിശ്ശബ്ദരാക്കി കണ്ണടച്ച് കൈകൂപ്പി ഇരുത്തുക. തുടര്‍ന്ന് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റു പറഞ്ഞ് സ്തുതിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.
    • രാത്രിയില്‍ നല്ല ഉറക്കം നല്‍കി ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.
    • പഠിക്കുവാന്‍ ബുദ്ധി നല്‍കിയ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ‘ദൈവമേ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു’ എന്നതു മാത്രം കുട്ടികള്‍ ഉരുവിടട്ടെ.
  3. ചിത്രം വരയ്ക്കാം
    വിവിധ സംഗീതോപകരണങ്ങളുടെ ചിത്രം വരച്ചോ ഒട്ടിച്ചോ ഇവ ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കാം എന്ന് നിര്‍ദ്ദേശിക്കുക.
  4. ചോദ്യങ്ങള്‍
    • നമ്മെ പരിപാലിക്കുന്നതാര്?
    • എപ്പോഴൊക്കെയാണ് നാം ദൈവത്തെ സ്തുതിക്കേണ്ടത്?

Let's do Wonderful things together in the name of Chirst