Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 2 എല്ലാം ദൈവം സൃഷ്ടിച്ചു

വിസ്മയകരങ്ങളായ സ്യഷ്ടവസ്തുക്കളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ചുളള അന്വേഷണവും കണ്ടെത്തലുമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. പ്രപഞ്ചത്തിന് രൂപം നല്‍കുകയും അതിലുളളവയെ ഇത്ര മനോഹരമായി ക്രമപ്പെടുത്തുകയും ചെയ്തത് ദൈവമാണെന്ന വിശ്വാസം കുട്ടികളില്‍ ആഴപ്പെടുന്നതിന് സഹായകമാകുന്ന രീതിയില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ഈ ലോകം എത്ര മനോഹരം.
    • വൈവിധ്യമാര്‍ന്ന സൃഷ്ടിജാലം.
  2. മനോഭാവങ്ങള്‍
    മനോഹരമായ ഈ പ്രപഞ്ചം നല്‍കിയ ദൈവത്തോടുള്ള നന്ദിയുടെ മനോഭാവം.
  3. ശീലങ്ങള്‍
    പൂക്കളെയും ജീവജാലങ്ങളെയും കാണുമ്പോള്‍ ദൈവത്തിന് നന്ദിപറയും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • വിവിധ സൃഷ്ടവസ്തുക്കളുടെ പടം വരച്ചചാര്‍ട്ട്, കടലാസ് വഞ്ചി, മുത്തുമാല.
    • സമ്പൂര്‍ണ്ണ ബൈബിള്‍.
  5. പാഠാവതരണം
    മനോഹരമായ പ്രപഞ്ചത്തെ നോക്കിക്കണ്ട കുട്ടി, ദൈവമാണ് എല്ലാം സൃഷ്ടിച്ചത് എന്ന അനുഭവതലത്തിലെത്തിച്ചേരുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ദൈവം ഇല്ലായ്മയില്‍ നിന്ന് എല്ലാം സൃഷ്ടിച്ചു എന്ന ബോധ്യത്തിലേയ്ക്ക് കുട്ടിയെ നയിക്കാന്‍, കടലാസില്ലാത്ത കടലാസുവഞ്ചി നമുക്കുണ്ടാക്കാനാവില്ലെന്നും മുത്തില്ലാതെ മുത്തുമാലയ്ക്ക് രൂപം കൊടുക്കാനാവില്ല എന്നും ഉദാഹരണത്തിലൂടെ വ്യക്തമാക്കിക്കൊടുക്കണം. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് സൃഷ്ടിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ഉല്‍പത്തി 1-ാം അദ്ധ്യായം 1 മുതല്‍ 25 വരെയുള്ള വാക്യങ്ങള്‍ നിര്‍ത്തി നിര്‍ത്തി കുട്ടികളെ വായിച്ചു കേള്‍പ്പിക്കുന്നത് നന്നായിരിക്കും.
  1. നിറം കൊടുക്കാം
    പൂവ്, മരം, സൂര്യന്‍ ഇവയ്ക്ക് അനുയോജ്യമായ നിറം കൊടുക്കാന്‍ കുട്ടികളെ സഹായിക്കണം.
  2. ഏറ്റു ചൊല്ലാം
    ചെറിയ ചെറിയ പദങ്ങളാക്കി ചൊല്ലിക്കൊടുക്കാം. കുട്ടികളില്‍ ചിലരെക്കൊണ്ടും ഏറ്റുചൊല്ലിക്കുന്നത് നന്നായിരിക്കും.
  3. കൈകള്‍ കൂപ്പാം
    കുട്ടികളുടെ സഹകരണത്തോടെ അവര്‍ക്കു പരിചിതമായ ജീവജാലങ്ങളുടെ പേരുകള്‍ പറയിപ്പിച്ചശേഷം ഈ ജീവജാലങ്ങളോടു ചേര്‍ന്ന് ദൈവത്തെ സ്തുതിക്കുവാന്‍ കുട്ടികളെ ക്ഷണിക്കാം. പ്രാര്‍ത്ഥന ചെറിയ വാചകങ്ങളാക്കി ചൊല്ലിക്കൊടുക്കുക.
  4. കുത്തുകള്‍ യോജിപ്പിക്കാം
    കുത്തുകള്‍ ശ്രദ്ധയോടെ യോജിപ്പിക്കുവാന്‍ കുട്ടികളെ സഹായിക്കേണ്ടതാണ്.
  5. മനഃപാഠമാക്കാം
    ബൈബിളിലെ ഉല്‍പത്തിപ്പുസ്തകം കുട്ടികളെ കാണിച്ചതിനുശേഷം ദൈവവചനം ഹൃദിസ്ഥമാക്കുന്നത് അഭികാമ്യമാണ്.
  1. ചാര്‍ട്ടു നിര്‍മ്മാണം
    കുട്ടികള്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ദൈവം സൃഷ്ടിച്ചവയുടെ ചിത്രച്ചാര്‍ട്ടു നിര്‍മ്മിക്കാം.
  2. മാതൃക നിര്‍മ്മിക്കല്‍
    ദൈവം ഇല്ലായ്മയില്‍ നിന്ന് എല്ലാം സൃഷ്ടിച്ചു എന്ന ബോധ്യത്തിലേക്ക് കുട്ടികളെ നയിക്കാന്‍ കടലാസ്കൊണ്ട് വഞ്ചി, വിശറി, മൃഗങ്ങള്‍ എന്നിവ ഉണ്ടാക്കാവുന്നതാണ്.
  3. അഭിനയിക്കം
    ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം അഭിനയിക്കുന്നത് നന്നായിരിക്കും.
  4. കഥ പറയാം
    സൃഷ്ടികര്‍മ്മം കഥാരൂപത്തില്‍ പറഞ്ഞുകൊടുക്കുകയും കഥ ആവര്‍ത്തിക്കുവാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്യാം.
  5. ചോദ്യങ്ങള്‍
    • എല്ലാം സൃഷ്ടിച്ചത് ആരാണ്?
    • ആദിയില്‍ ദൈവം എന്തെല്ലാം സൃഷ്ടിച്ചു?
    • ആകാശത്തില്‍ കാണുന്ന സൃഷ്ടവസ്തുക്കള്‍ ഏവ?
    • ദൈവം എങ്ങനെയാണ് എല്ലാം സൃഷ്ടിച്ചത്?

Let's do Wonderful things together in the name of Chirst