Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 13 സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഈശോ

ഈശോയുടെ സ്നേഹത്തിന്‍റെ വിശാലതയെ അനാവരണം ചെയ്യുകയാണ് ഈ പാഠം. മനുഷ്യസ്നേഹത്തിന് പരിധികളും പരമിതികളും ഉണ്ട്. എന്നാല്‍ ഈശോയുടെ സ്നേഹം ഏവരെയും ഉള്‍ക്കൊളളുന്നതാണ്. സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ടവരിലേക്കും ദരിദ്രരിലേക്കും, പാപികളിലേക്കും ഓഴുകിയിറങ്ങിയ ഈശോയുടെ സ്നേഹഭാവങ്ങളെ കുട്ടികളുടെ കുഞ്ഞുമനസിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ഈശോ എല്ലാവരേയും സ്നേഹിക്കുന്നു.
    • ഈശോയ്ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രകടനമാണ് കുരിശുമരണം.
    • ഈശോയെപ്പോലെ ഞാന്‍ എല്ലാവരേയും സ്നേഹിക്കാന്‍ കട പ്പെട്ടിരിക്കുന്നു.
  2. മനോഭാവങ്ങള്‍
    ഈശോയെപ്പോലെ ഞാന്‍ എല്ലാവരേയും സ്നേഹിക്കണം.
  3. ശീലങ്ങള്‍
    പ്രഭാതത്തില്‍ ഞാന്‍ ഭക്തിപൂര്‍വ്വം കുരിശുവരയ്ക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • കുട്ടികള്‍ മറ്റുള്ളവരെ സഹായിക്കുന്ന ചിത്രങ്ങള്‍.
    • ഞാന്‍ സഹായിക്കും’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയത്.
    • കുരിശുമരണം.
  5. പാഠാവതരണം
    പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ കുട്ടികളെ അനുസ്മരിപ്പിക്കാവുന്നതാണ്. ഈശോ തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്‍റെ ഓര്‍മ്മയാണിത്. ഈശോയുടെ സ്നേഹത്തിന്‍റെ അടയാളം. ഈശോ എല്ലാവരേയും സ്നേഹിക്കുന്നു. തന്‍റെ അടുക്കല്‍ അഭയം തേടിയവര്‍ക്കൊക്കെ അവിടുന്ന് ആശ്വാസദായകനായി. (അത്ഭുതങ്ങള്‍ പറഞ്ഞു കൊടുക്കാം). അവസാനം നമുക്കുവേണ്ടി ഈശോ കുരിശില്‍ മരിച്ചു. (കുരിശുരൂപം കാണിക്കാം). കുരിശിന്‍റെ രക്ഷാകരമായ ശക്തി കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാം. വലിയ കുരിശടയാളം വിശദീകരിച്ചു കൊടുക്കാവുന്നതാണ്. ഈശോ സ്നേഹിക്കുന്നതുപോലെ നമ്മളും മറ്റുള്ളവരെ സ്നേഹിക്കണം എന്ന കേന്ദ്രാശയം കുട്ടികളുടെ ബോധ്യമായി മാറണം.
  6.  
  1. വലിയ കുരിശടയാളം
    കുരിശടയാളം ശത്രുക്കളില്‍ നിന്ന് രക്ഷനേടുവാനാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഇടതുകൈ നെഞ്ചോടു ചേര്‍ത്തുവച്ച് വലതുകൈയ്യിലെ തള്ളവിരല്‍ കൊണ്ട് ആദ്യം നെറ്റിയിലും (മുകളില്‍ നിന്ന് താഴേയ്ക്കും ഇടത്തുനിന്ന് വലത്തോട്ടും) നെറ്റിയില്‍ നിന്ന് താഴേയ്ക്ക് അധരങ്ങളിലും ചുണ്ടുമുതല്‍ നെഞ്ചുവരെയും വരയ്ക്കണം. പിതാവിന്‍റെയും പുത്രന്‍റെയും… (മുന്‍ നിര്‍ദ്ദേശമനുസരിച്ചു തന്നെ).
  2. മദര്‍ തെരേസായുടെ ജീവചരിത്രം ചുരുക്കമായി പറഞ്ഞുകൊടുക്കാം.
    കുട്ടയിലെ പഴങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കണം. കുട്ടയ്ക്കും നിറം നല്‍കാവുന്നതാണ്.
  1. ഞാന്‍ സഹായിക്കും
    ‘ഞാന്‍ സഹായിക്കും’ എന്ന കാര്‍ഡ് കാണിച്ച് ഓരോ കുട്ടിയോടും സഹായിക്കുവാന്‍ ലഭ്യമാകുന്ന സാഹചര്യങ്ങളെപ്പറ്റി ചോദിക്കുക.
  2. പങ്കുവയ്ക്കാം
    നന്മ ചെയ്ത അവസരങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവസരം നല്‍കാവുന്നതാണ്.
  3. ചോദ്യങ്ങള്‍
    • സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക നല്‍കുവാന്‍ ഈശോ നല്‍കുന്ന പ്രവൃത്തി എന്ത്?
    • ഈശോയെപ്പോലെ പാവങ്ങളെ സ്നേഹിച്ച അമ്മ ആരാണ്?

Let's do Wonderful things together in the name of Chirst