Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 7 ദൈവം നമ്മോടുകൂടെ

ദൈവം നമ്മോടുകൂടെ ഈശോയുടെ ജനനത്തെക്കുറിച്ചുളള വിവരണമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ക്രിസ്മസ് എന്നു പറയുന്നത് ദൈവം ഭൂമിയോളം താഴ്ന്നതിന്‍റെയും മനുഷ്യന്‍റെ മഹത്വത്തിന്‍റെയും തിരുനാളാണ്. നമ്മുടെ ഉളളിലുള്ള രക്ഷകനെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ ക്രിസ്മസ് എന്ന ബോധ്യം കുഞ്ഞുമനസുകളില്‍ ആഴപ്പെടുത്തുവാന്‍ ഈ പാഠം അദ്ധ്യാപകരെ സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • മനുഷ്യനായി ജനിച്ച ദൈവപുത്രനാണ് ഈശോ.
    • ദൈവം നമ്മോടുകൂടെയായി.
    • ഈശോ ജനിച്ചത് ബേത്ലെഹെമിലെ കാലിത്തൊഴുത്തിലാണ്.
  2. മനോഭാവങ്ങള്‍
    നമുക്കുവേണ്ടി മനുഷ്യനായി അവതരിച്ച ഈശോയെ നാം സ്നേഹിക്കണം.
  3. ശീലങ്ങള്‍
    ഉണ്ണീശോയെ, ഞാനങ്ങയെ സ്നേഹിക്കുന്നു എന്ന സുകൃതജപം ഇടയ്ക്കിടെ ഉരുവിടും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • തിരുക്കുടുംബത്തിന്‍റെ ഫോട്ടോ.
    • പുല്‍ക്കൂടിന്‍റെ ചിത്രം.
  5. പാഠാവതരണം
    സ്രഷ്ടാവായ ദൈവം, പരിപാലകനായ ദൈവം, നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മോടുകൂടെയായി. ദൈവം മനുഷ്യനായി, ദൈവപുത്രനാണ് ഈശോ. ഈശോയുടെ പിറവിയും അതോടുബന്ധപ്പെട്ട കാര്യങ്ങളും കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം. ബേത്ലെഹെമിലെ കാലിത്തൊഴുത്തിലാണവിടുന്നു ജനിച്ചത്. ഈശോയുടെ പിറന്നളാണ് ക്രിസ്തുമസ്. ചിത്രങ്ങളുടെ സഹായത്തോടെ ഈശോയുടെ അമ്മയെയും വളര്‍ത്തുപിതാവിനെയും കുട്ടിക്ക് പരിചിതമാക്കണം. ക്രിസ്തുമസ് കാലത്തിലേയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഈ കാലഘട്ടത്തിലെ പ്രത്യേകതകള്‍ കുട്ടികളുമായി പങ്കുവയ്ക്കാവുന്നതാണ്. ക്രിസ്തുമസ്ട്രീ, നക്ഷത്രം, കേക്ക്, സാന്താക്ലോസ്.
  1. നിറം കൊടുക്കാം
    കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കട്ടെ. എന്നാല്‍ നിറം കൊടുക്കുന്ന വാചകം കുട്ടിയുടെ ബോധ്യത്തില്‍ പതിപ്പിച്ചതിനുശേഷം മാത്രമേ പ്രവര്‍ത്തനത്തിലേക്കു കടക്കാവൂ.
  2. ക്രിസ്തുമസ്ട്രീ:
    വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുവാന്‍ കുട്ടിയെ സഹാ യിക്കണം.
  3. മനഃപാഠമാക്കാം
    വി. യോഹന്നാന്‍ എഴുതിയ സുവിശേഷം ബൈബിളില്‍ കാണി ച്ചുകൊടുക്കണം.
  1. പുല്‍ക്കൂടും ഉണ്ണിയീശോയും
    പുല്‍ക്കൂട് വരച്ച് അതില്‍ ഉണ്ണിയീശോയെ ഒട്ടിക്കാം.
  2. നിര്‍മ്മിക്കാം
    ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശം നല്‍കാം. അതോടൊപ്പം വീട്ടില്‍ വരുന്ന ക്രിസ്തുമസ് കാര്‍ഡുകള്‍ ശേഖരിച്ച് പള്ളി യില്‍ കൊണ്ടുവന്ന് കൂട്ടുകാരെ കാണിക്കുകയുമാവാം.
  3. അഭിനയിക്കാം
    ഈശോയുടെ ജനനവും അനുബന്ധസംഭവങ്ങളും അഭിനയിക്കുന്നത് നന്നായിരിക്കും.
  4. ശേഖരിക്കാം
    ഉണ്ണീശോയെ സംബന്ധിക്കുന്ന ഗാനങ്ങള്‍ ശേഖരിക്കാവുന്നതാണ്.
  5. ചോദ്യങ്ങള്‍
    • ഈശോ എവിടെയാണ് ജനിച്ചത്?
    • ഈശോയുടെ പിറന്നാള്‍ എന്ന്?
    • ഈശോയുടെ അമ്മയുടെ പേരെന്ത്?
    • ഈശോയുടെ വളര്‍ത്തുപിതാവിന്‍റെ പേര്?

Let's do Wonderful things together in the name of Chirst