Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 15 സ്വര്‍ഗം ദൈവത്തിന്‍റെ ഭവനം

ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗത്തെയും അവിടെയെത്താനുളള മാര്‍ഗ്ഗങ്ങളെയും അറിയാന്‍ സഹായിക്കുകയാണ് ഈ പാഠം. ഈ ലോകഭവനം താത്കാലികമാണെന്നും നമ്മുടെ നിത്യവസതി സ്വര്‍ഗ്ഗമാണെന്നും കുട്ടികള്‍ തിരിച്ചറിയണം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് നാം സമ്പാദിക്കുന്ന പുണ്യങ്ങളും നډകളുമെന്ന സന്ദേശവും കുട്ടികള്‍ക്ക് ഈ പാഠത്തിലൂടെ നല്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • സ്വര്‍ഗ്ഗം ദൈവത്തിന്‍റെ വാസസ്ഥലമാണ്.
    • സ്വര്‍ഗ്ഗത്തിലെത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
    • ഈശോ നമ്മെ സ്വര്‍ഗത്തിലേയ്ക്ക് നയിക്കുന്നു
  2. മനോഭാവങ്ങള്‍
    എല്ലായ്പ്പോഴും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കണം.
  3. ശീലങ്ങള്‍
    നന്മകള്‍ ചെയ്തു ഞാന്‍ ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • ‘സ്വര്‍ഗം നമ്മുടെ ഭവനം’ എന്നെഴുതിയത്.
    • സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകളും ചിത്രങ്ങളും.
  5. പാഠാവതരണം
    പിതാവായ ദൈവത്തിന്‍റെ സ്നേഹം ഒരിക്കല്‍ക്കൂടി കുട്ടികള്‍ അനുസ്മരിക്കുന്നു. നല്ലവനായ ദൈവം നമ്മെ സൃഷ്ടിച്ചു. ജീവന്‍ നല്‍കി. അവിടുന്നു നമ്മെ സ്നേഹിക്കുന്നു. ഈശോയെ നല്‍കിയതും പിതാവാണ്. ദൈവത്തിന്‍റെകൂടെ ആയിരിക്കുവാന്‍ – സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ – ഈശോയാണ് നമ്മെ സഹായിക്കുന്നത്. ഭൂമിയില്‍ നന്മപ്രവൃത്തികള്‍ ചെയ്ത് ജീവിച്ചവരെല്ലാം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. മാലാഖമാര്‍ നിരന്തരം പരിശുദ്ധന്‍…. എന്ന് പാടി ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധരും രക്തസാക്ഷികളുമെല്ലാം സ്വര്‍ഗ്ഗവാസികളാണ്. ഈശോ പറയുന്നതനുസരിച്ച് ജീവിച്ചാല്‍ നമുക്കും സ്വര്‍ഗ്ഗത്തിലെത്തിച്ചേരാം. എപ്പോഴും ദൈവത്തോടുകൂടി ആയിരിക്കാം. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്
  1. പേരെഴുതാം
    കുട്ടികള്‍ അവരവരുടെ മാമ്മോദീസാപ്പേര് പഠിച്ചിട്ടുള്ളതാണ്. അത് എഴുതുവാന്‍ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം അവര്‍ക്കറിയാവുന്ന പേരുകളും. കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണം.
  2. പല വലുപ്പത്തിലും നിറത്തിലുമെഴുതാം.
    കുട്ടികള്‍ അവരവര്‍ക്കിഷ്ടപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കട്ടെ
  1. സ്വര്‍ഗ്ഗത്തിലെ വിശുദ്ധര്‍
    കൂട്ടുകാരുടെ മാമ്മോദീസാപ്പേര് ശേഖരിച്ച്, സ്വര്‍ഗ്ഗത്തിലെ വിശുദ്ധരെപ്പറ്റിയുള്ള അറിവ് വിപുലമാക്കാം.
  2. ഗാനമാലപിക്കാം
    നന്മകള്‍ ചെയ്യണം
    സ്വര്‍ഗത്തില്‍ പോകണം
    ഈശോയെ കാണണം
    നിത്യം ജീവിക്കണം.
  3. അഭിനയിക്കാം
    സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള ഉപമകള്‍ ‘റോള്‍പ്ലേ’ ആയി അവതരിപ്പിക്കാം.
  4. ചോദ്യങ്ങള്‍
    • നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നത് ആരാണ്?
    • ദൈവം എവിടെയാണ് വസിക്കുന്നത്?
    • സ്വര്‍ഗ്ഗത്തിലായിരിക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം?
    • നമ്മുടെ ഭവനം ഏതാണ്?
    • നമുക്ക് എങ്ങനെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാം?

Let's do Wonderful things together in the name of Chirst