Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 8 മറിയം ഈശോയുടെ അമ്മ

മറിയം ഈശോയുടെ അമ്മ ഈശോയുടെ അമ്മയാകാനുളള മറിയത്തന്‍റെ വിളിയും തെരഞ്ഞെടുപ്പുമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ഈശോയിലേക്കു നമ്മെ അടുപ്പിക്കുന്ന പരിശുദ്ധ അമ്മയോടുളള സ്നേഹത്തിലും ഭക്തിയിലും കുട്ടികളെ വളര്‍ത്താന്‍ ഈ പാഠം അദ്ധ്യാപകരെ സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ദൈവപുത്രനായ ഈശോയുടെ അമ്മയാണ് മറിയം.
    • ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണ്.
    • നമ്മുടെ ആവശ്യങ്ങളില്‍ മാതാവ് നമ്മെ സഹായിക്കുന്നു.
  2. മനോഭാവങ്ങള്‍
    ഈശോയുടെ അമ്മയെ നമ്മുടെ അമ്മയായി കാണുകയും മാധ്യസ്ഥം തേടുകയും ചെയ്യണം.
  3. ശീലങ്ങള്‍
    ‘എന്‍റെ അമ്മേ എന്‍റെ ആശ്രയമേ’ എന്ന സുകൃതജപം ഞാന്‍ ഭക്തിയോടെ ചൊല്ലും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • മാതാവിന്‍റെ ചിത്രം.
    • ജപമാല.
  5. പാഠാവതരണം
    ഈശോയുടെ അമ്മയായ മറിയത്തെ കുട്ടി കണ്ടുമുട്ടുന്നു. ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണ്. മറിയത്തെ നാം മാതാവെന്നാണ് വിളിക്കുക. മംഗലവാര്‍ത്ത കുട്ടിക്ക് വിശദീകരിച്ചു പറഞ്ഞുകൊടുക്കാം. അതേത്തുടര്‍ന്നായിരിക്കണം ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം പഠിപ്പിക്കേണ്ടത്. ഈ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും ശക്തിയും കുട്ടി മനസ്സിലാക്കണം. ജപമാല പരിചയപെടുത്താവുന്നതാണ്. പരി. അമ്മയുടെ മാധ്യസ്ഥം വഴി ലഭിച്ചിട്ടുള്ള അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും.
  1. നമുക്ക് പ്രാര്‍ത്ഥിക്കാം
    നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന കുട്ടി ഹൃദിസ്ഥമാക്കാനുള്ളതാണ്. പരി. അമ്മയോടുള്ള ഈ പ്രാര്‍ത്ഥനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.
  2. നിറം കൊടുക്കാമോ?
    വ്യത്യസ്ത നിറങ്ങള്‍ നല്‍കാം. ഈ പൂക്കള്‍ മാതാവിനുള്ള സമ്മാ നമാണെന്ന് കുട്ടികളെ അനുസ്മരിപ്പിക്കാം.
  3. ജപമാല
    ജപമാലയിലെ മുത്തിന് നിറംകൊടുക്കുമ്പോള്‍ ‘എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ’ എന്ന സുകൃതജപം കുട്ടികള്‍ ഉരുവിടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  4. മനഃപാഠമാക്കാം
    വി. ലൂക്കാ എഴുതിയ സുവിശേഷം ബൈബിളില്‍ കാണിച്ചുകൊടുക്കണം.
  1. സ്വന്തമായി ഒരു ജപമാല
    സ്വന്തമായി ഒരു ജപമാല ഉണ്ടായിരിക്കുവാന്‍ ആവശ്യപ്പെടാം. കൊന്ത ചൊല്ലുന്ന രീതി പഠിപ്പിച്ചു കൊടുക്കാവുന്നതാണ്.
  2. ചിത്രങ്ങള്‍ കാണാം
    പരി. അമ്മയുടെ വ്യത്യസ്ത ചിത്രങ്ങള്‍ കുട്ടികള്‍ക്ക് പരിചിതമാക്കാം.
  3. കഥ പറയാം
    ജസീന്ത, ലൂസി, ഫ്രാന്‍സീസ്…. തുടങ്ങി മാതാവുമായി ബന്ധ പ്പെട്ടവരുടെ കഥകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാം.
  4. ചിത്രം വരയ്ക്കാം
    • മറിയത്തിന്‍റെ അടുക്കല്‍ വന്നത് ഏതു മാലാഖയാണ്?
    • ഈശോയുടെ അമ്മയായ മറിയത്തെ നാം എന്തു വിളിക്കുന്നു?
    • നമ്മുടെ സ്വര്‍ഗ്ഗീയ അമ്മ ആരാണ്?

Let's do Wonderful things together in the name of Chirst