Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 10 ദൈവാലയത്തില്‍ പോകുന്ന ഈശോ

ദൈവാലയത്തില്‍ പോകുന്ന ഈശോ പ്രാര്‍ത്ഥനാജീവിതത്തിന് ഈശോ എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നതാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ഈശോയ്ക്ക് ദൈവാലയവുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ ആഴത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ദൈവാലയത്തിന്‍റെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന പെരുമാറ്റ ശൈലി രൂപപ്പെടുത്തുവാന്‍ യേശുവിന്‍റെ മാത്യക നമ്മെ പ്രചോദിപ്പിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍ ബാലനായ ഈശോ മാതാപിതാക്കളോടൊത്ത് ദൈവാലയത്തില്‍ പോയിരുന്നു. ദൈവം വസിക്കുന്ന ഭവനമാണ് ദൈവാലയം.
  2. മനോഭാവങ്ങള്‍
    ഈശോയെപ്പോലെ ഞാനും ദൈവാലയത്തില്‍ പോയി ദൈവത്തെ ആരാധിക്കും.
  3. ശീലങ്ങള്‍
    ദൈവാലയത്തിലായിരിക്കുമ്പോള്‍ ഞാന്‍ കളിക്കുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്യുകയില്ല.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • ദൈവാലയവുമായി ബന്ധപ്പെട്ട വ്യക്തികളും മറ്റു കാര്യങ്ങളും എഴുതിയ ചാര്‍ട്ട്.
    • ഈശോ ജറുസലേമില്‍ തിരുനാളിനുപോയ കഥയുടെ രൂപരേഖ.
  5. പാഠാവതരണം
    ദൈവാലയത്തില്‍ കുട്ടികള്‍ മാതാപിതാക്കളോടുകൂടി പോകാറുണ്ട്. പെരുന്നാളുകളായിരിക്കും കുട്ടിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. ദൈവാലയത്തിലെ അനുദിനബലിയും ബൈബിള്‍ വായനയും വ്യാഖ്യാനവും മറ്റു ഭക്തകൃത്യങ്ങളും കുട്ടികളുമായി ചര്‍ച്ചചെയ്യപ്പെടണം. ദൈവം അവിടെ വസിക്കുന്നതുകൊണ്ടാണ് നാം ആരാധനയ്ക്കായി ദൈവാലയത്തില്‍ പോവുന്നത് എന്ന ബോധ്യം കുട്ടിയില്‍ സംജാതമാകണം. കെടാവിളക്കിന്‍റെ പ്രാധാന്യവും ദിവ്യസക്രാരിയുമെല്ലാം കുട്ടിയുടെ മനോമുകുരത്തില്‍ പച്ചപിടിച്ചു നില്‍ക്കണം. കുട്ടികളുമായി ദൈവാലയത്തില്‍ അല്‍പസമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ദൈവം വസിക്കുന്ന ആലയം പരിശുദ്ധമാണെന്നും അവിടെ പെരുമാറേണ്ടത് എപ്രകാരമാണെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. ഈശോ ദൈവാലയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കിയ സംഭവം വിശദീകരിച്ചു കൊടുക്കാവുന്നതാണ്.
  1. നിറം കൊടുക്കാം
    ദൈവാലയത്തിന്‍റെ രേഖാചിത്രം ശ്രദ്ധയോടെ നിറം നല്‍കി മനോഹരമാക്കാന്‍ കുട്ടിയെ സഹായിക്കണം.
  2. എടുത്തെഴുതാം
    കുട്ടികളെക്കൊണ്ട് പറയിപ്പിച്ചതിനുശേഷം വേണം എടുത്തെഴുതുവാന്‍.

    • സ്തുതിക്കും. 2. കേള്‍ക്കും. 3. പ്രാര്‍ത്ഥിക്കും.
    • വഴികാണിക്കാമോ?
    • ഇഷ്ടപ്പെട്ട നിറവുമായി പള്ളിയിലേയ്ക്കുള്ള വഴി കണ്ടെത്തട്ടെ.
    • വഴികാണിക്കാമോ?
    • ഇടവകപ്പള്ളിയുടെ പേര് എഴുതുന്നതിനൊപ്പം മനഃപാഠമാക്കുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  1. പേരെഴുതാം
    കുട്ടികള്‍ സന്ദര്‍ശിച്ചിട്ടുള്ള പള്ളികളുടെ പേര് എഴുതിക്കാം
  2. കണ്ടെത്താം പറയാം
    നിങ്ങളുടെ പള്ളിയില്‍ എവിടെയെല്ലാം ഈശോയുടെ രൂപം വച്ചിട്ടുണ്ടെന്ന് കണ്ടെത്താമോ എന്ന് ചോദിച്ച് അത് കണ്ടെത്താന്‍ കുട്ടികളെ സഹായിക്കാവുന്നതാണ്.
  3. ചിത്രം വരയ്ക്കാം
    ഒരു പള്ളിയുടെ ചിത്രം കുട്ടികള്‍ വരയ്ക്കട്ടെ. ചിത്രത്തിന്‍റെ ഭംഗിയോ കൃത്യതയോ അല്ല പ്രധാനം എന്ന കാര്യം മറക്കരുത്.
  4. ചോദ്യങ്ങള്‍
    കുട്ടികള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കാന്‍ അവസരം നല്കാവുന്നതാണ്.
    • ദൈവം വസിക്കുന്ന ഭവനമേത്?
    • ഈശോ എന്തിനാണ് ദൈവാലയത്തില്‍ പോയിരുന്നത്?
    • ബാലനായ ഈശോ ആരുടെ കൂടെയാണ് ദൈവാലയത്തില്‍ പോയിരുന്നത്?

Let's do Wonderful things together in the name of Chirst