Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 9 മാതാപിതാക്കളെ അനുസരിക്കുന്ന ഈശോ

മാതാപിതാക്കളെ അനുസരിക്കുന്ന ഈശോ ബാലനായ ഈശോയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന പാഠമാണിത്. ഈശോയുടെ സ്വഭാവ സവിശേഷതകളെ അവതരിപ്പിക്കുന്നതോടൊപ്പം ഈശോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുടുംബത്തിലും സമൂഹത്തിലും അനുസരണമുളള കുട്ടികളായി എങ്ങനെ വളരാം എന്ന സന്ദേശവും നല്‍ക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ബാലനായ ഈശോ മാതാപിതാക്കളെ അനുസരിച്ചു.
    • ഞാന്‍ മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കുന്നതാണ് ഈശോയ്ക്കിഷ്ടം
  2. മനോഭാവങ്ങള്‍
    എപ്പോഴും മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കാനുള്ള സന്നദ്ധത.
  3. ശീലങ്ങള്‍
    ഞാന്‍ മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • ചെറിയ ജോലികള്‍ ചെയ്യുന്ന കുട്ടികളുടെ ചിത്രം.
    • ഞാന്‍ അനുസരിക്കും’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയത്.
  5. പാഠാവതരണം
    കുട്ടിയുടെ കുടുംബത്തെപ്പറ്റിയുള്ള ചര്‍ച്ചയിലൂടെ വിഷയത്തിലേക്ക് കടക്കാം. ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ അനുസരണക്കേടിന്‍റെ വശം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. അതുപോലെ ആദിമാതാപിതാക്കളുടെ അനുസരണക്കേടും. എന്നാല്‍ ഈശോ തിരുക്കുടുംബത്തില്‍ തന്‍റെ മാതാപിതാക്കളെ അനുസരിച്ചു ജോലികളില്‍ അവരെ സഹായിച്ചു. ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടപ്പെട്ടവനായി വളര്‍ന്നുവന്നു. നമ്മളും മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കുന്നതാണ് ഈശോയ്ക്കിഷ്ടം. “ഞാന്‍ അനുസരിക്കും’ എന്നെഴുതിയത് കാണിച്ചതിനുശേഷം, ആരെയെല്ലാം അനുസരിക്കും എന്ന് ഓരോ കുട്ടിയേയും കൊണ്ട് പറയിപ്പിക്കാവുന്നതാണ്. വീട്ടിലുള്ളവരെയും മറ്റുള്ളവരെയും സഹായിക്കാന്‍ പറ്റിയ സാഹചര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്ത് ബോര്‍ഡിലോ ചാര്‍ട്ടിലോ എഴുതാവുന്നതാണ്.
  1. സമ്മാനം നേടാം:
    അനുസരിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ഇതിനകത്തുള്ള സമ്മാനം കരസ്ഥമാക്കാന്‍ നേരായ വഴിയിലൂടെ പോകണമെന്നും വഴിതെറ്റിയാല്‍ തിരികെ വന്ന് വീണ്ടും പരിശ്രമിക്കണമെന്നുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.
  2. മാതാപിതാക്കളെ സഹായിക്കല്‍
    വെള്ളം എടുത്തു കൊടുക്കാം, തുണി മടക്കി വയ്ക്കാം. ഭക്ഷണാവശിഷ്ടങ്ങള്‍ പെറുക്കിക്കളയാം. കിടക്ക ശരിയാക്കി വയ്ക്കാം ലരേ… ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ കുട്ടികള്‍ പറയുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  3. മാതാപിതാക്കളുടെ പേരുകള്‍
    വീട്ടില്‍വച്ച് എഴുതാനുള്ളതാണിത്. അടുത്ത ക്ലാസ്സില്‍ ഇത് എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
  4. മുഖം വരയ്ക്കാം
    ടീച്ചര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്. കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഓരോന്നും വായിച്ചു കേള്‍പ്പിക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. മുഖം വരയ്ക്കാന്‍ കുട്ടികളെ സഹായിക്കാം.
  1. അഭിനയിക്കാം
    ‘മുഖം വരയ്ക്കാം’ പ്രവര്‍ത്തനം കൂടുതല്‍ നല്‍കി അതിനനുസൃതമായി അവരുടെ മുഖത്ത് വ്യത്യാസം വരുത്താം. (ചിരിയും കരച്ചിലും). ഞാന്‍ അദ്ധ്യാപകരെ അനുസരിച്ചില്ല’ എന്ന് വായിക്കുമ്പോള്‍ കുട്ടി കരയുന്ന മുഖം അഭിനയിക്കുന്നു.
  2. കഥ കേള്‍ക്കാം
    ബൈബിളില്‍ നിന്നും ധൂര്‍ത്തപുത്രന്‍റെ കഥ വായിച്ചുകേള്‍പ്പിക്കാം.
  3. കഥ പറയാം
    അരുണ്‍ – അനുസരിക്കില്ല – പിന്നീട് ചെയ്യാമെന്ന് പറയും – പുഴ ഇഷ്ടമാണ് – ഒറ്റയ്ക്ക് പോകരുതെന്ന് അമ്മ – ആരും കാണാതെ അരുണ്‍ പോകും – ഒരു ദിവസം – പുഴ കവിഞ്ഞൊഴുകി – അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു – അനുസരിച്ചില്ല – ഒഴുക്കില്‍പ്പെട്ടു – മീന്‍പിടുത്തക്കാര്‍ രക്ഷിച്ചു – വയര്‍ നിറയെ വെള്ളം കുടിച്ചു – ആശുപത്രിയിലായി – അനുസരണക്കേടിന്‍റെ ഫലം ആപത്താണെന്ന് അരുണിന് ബോധ്യമായി.
  4. ചോദ്യങ്ങള്‍
    • ഈശോ ആര്‍ക്കൊക്കെ ഇഷ്ടമുള്ളവനായിട്ടാണ് വളര്‍ന്നു വന്നത്?
    • എവിടെയാണ് ബാലനായ ഈശോ താമസിച്ചിരുന്നത്?
    • അനുസരണത്തിന്‍റെ മാതൃക ആരാണ്?

Let's do Wonderful things together in the name of Chirst