Class 1: സൃഷ്ടാവായ ദൈവം

Summary
Lesson 11 ഈശോ ദൈവപുത്രന്‍

ഈശോയുടെ മാമ്മോദീസായിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ വെളിപ്പെടുത്തല്‍ നടക്കുന്ന രംഗമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. പിതാവു പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ച് അറിയുവാന്‍ ഈ പാഠം നമ്മെ സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ഈശോ ദൈവത്തിന്‍റെ പുത്രനാണ്.
    • ദൈവത്തിന്‍റെ ആത്മാവാണ് പരിശുദ്ധാത്മാവ്.
    • മാമ്മോദീസായിലൂടെ നാം ദൈവമക്കളായിത്തീരുന്നു.
  2. മനോഭാവങ്ങള്‍
    ഞാന്‍ ദൈവത്തിന്‍റെ പുത്രി / പുത്രന്‍ ആണെന്നുള്ള അഭിമാനബോധത്തില്‍ വളരുക.
  3. ശീലങ്ങള്‍
    ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഞാന്‍ ത്രിത്വസ്തുതി ചൊല്ലി ദൈവത്തിന് നന്ദി പറയും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    • കുരിശിന്‍റെ മാതൃക.
    • പരി. ത്രിത്വത്തിന്‍റെ ചിത്രം.
    • ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുന്ന ചിത്രം.
  5. പാഠാവതരണം
    പരി. ത്രിത്വത്തെ കുട്ടി ആദ്യമായി അറിയുകയാണിവിടെ. ഈശോ ദൈവത്തിന്‍റെ പുത്രനാണെന്ന ബോധ്യം കുട്ടികള്‍ക്ക് കിട്ടിയിട്ടുണ്ട്. ദൈവത്തിന്‍റെ ആത്മാവാണ് പരിശുദ്ധാത്മാവ് എന്ന് കുട്ടികള്‍ ഗ്രഹിക്കുന്നു. ഈശോയുടെ മാമ്മോദീസാ വിവരിച്ചു കൊടുക്കാവുന്നതാണ്. പരിശുദ്ധാത്മാവ് പ്രാവല്ല, പ്രാവിന്‍റെ രൂപത്തില്‍ വന്നതാണ് എന്ന് വ്യക്തമാക്കിക്കൊടുക്കണം. നടപടി പുസ്തകത്തില്‍ പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തില്‍ വന്നത് വിശദീകരിക്കുന്നതും നല്ലതാണ്. നാം ദൈവമക്കളായിത്തീരുന്നത് മാമ്മോദീസായിലൂടെയാണ്. ഈശോ മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ പിതാവും പരിശുദ്ധാത്മാവും സന്നിഹിതരായി. നമ്മള്‍ മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും സന്നിഹിതരായിരുന്നു.
  1. ആവര്‍ത്തിച്ചെഴുതാം:
    പല നിറത്തിലും വലിപ്പവ്യത്യാസത്തിലും എഴുതുവാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
  2. കുരിശടയാളം വരയ്ക്കാം
    കുരിശടയാളം വരയ്ക്കുവാന്‍ പരിശീലിപ്പിക്കുന്നതിനു മുന്‍പ് കുരിശിന്‍റെ ശക്തിയെപ്പറ്റി കുട്ടികളോടു പറയണം. ഇടതുകൈ നെഞ്ചില്‍ വച്ചതിനുശേഷം പിതാവിന്‍റെയും എന്നു പറയുമ്പോള്‍ വലതുകൈ നെറ്റിയിലും പുത്രന്‍റെയും എന്നു പറയുമ്പോള്‍ നെഞ്ചിലും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ എന്നു പറയുമ്പോള്‍ ഇരു തോളിലും വയ്ക്കുകയും ആമ്മേന്‍ എന്നുച്ചരിക്കുമ്പോള്‍ കൈകൂപ്പുകയും വേണം. ഓരോ കുട്ടിയുടെയും കുരിശടയാളം ശ്രദ്ധിക്കേണ്ടതാണ്.
  3. എന്‍റെ മാമ്മോദീസാപ്പേര്’
    മാതാപിതാക്കളുടെ സഹായത്തോടെ എഴുതുകയും അടുത്ത ക്ലാസ്സില്‍ കുട്ടികളെക്കൊണ്ട് പറയിപ്പിക്കുകയും വേണം.
  4. നിറം കൊടുക്കാം
    കുരിശിന് അനുയോജ്യമായ നിറം കൊടുക്കുക.
  5. ത്രിത്വസ്തുതി ചൊല്ലാം
    ത്രിത്വസ്തുതി ചൊല്ലുമ്പോള്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുമാണ് സ്തുതി ചൊല്ലുന്നത്. കൈകൂപ്പി തലകുനിച്ച് ആദരവോടെ സ്തുതി ചൊല്ലണം.
  1. കുരിശ് നിര്‍മ്മിക്കാം.
    വിവിധ വസ്തുക്കള്‍ – മുത്ത്, കക്ക, കല്ലുകള്‍, ധാന്യങ്ങള്‍ ഉപയോഗിച്ച് കുരിശ് ഉണ്ടാക്കുക.
  2. കണ്ടെത്താം
    കുരിശ് എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുക.
  3. ഗാനമാലപിക്കാം
    കുരിശാണു രക്ഷ
    കുരിശിലാണു രക്ഷ
    കുരിശേ നമിച്ചിടുന്നു.
  4. ചോദ്യങ്ങള്‍
    • ദൈവത്തിന്‍റെ പുത്രന്‍ ആര്?
    • ദൈവത്തിന്‍റെ ആത്മാവ് ആരാണ്?
    • പിതാവായ ദൈവം ഈശോയെക്കുറിച്ച് എന്താണ് പറഞ്ഞത്?
    • ആരുടെ നാമത്തിലാണ് നാം കുരിശടയാളം വരയ്ക്കുക?

Let's do Wonderful things together in the name of Chirst