Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 2 സഭയിലൂടെ ജീവന്‍ നല്‍കുന്ന ഈശോ

സഭയെ ശരീരത്തോടും അതിലെ അവയവങ്ങളോടും ഉപമിച്ചുകൊണ്ട് സഭാംഗങ്ങളായ നമ്മുടെ ഓരോരുത്തരുടെയും ദൗത്യങ്ങളും വ്യത്യസ്തങ്ങളാണെന്ന് വിശദീകരിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ശിരസ്സായ മിശിഹായോടുചേര്‍ന്നു നിന്ന് എന്‍റെ ദൗത്യം നിര്‍വഹിക്കുമ്പോഴാണ് സഭയുടെ വളര്‍ച്ച സാധ്യമാകുന്നത് എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്നതിന് ഈ പാഠാവതരണത്തിലൂടെ അദ്ധ്യാപകര്‍ക്ക് കഴിയണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ സഭയിലൂടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
    2. സഭാശരീരത്തിന്‍റെ ശിരസ്സ് മിശിഹായാണ്.
    3. ഈശോ സ്ഥാപിച്ച കൂദാശകളിലൂടെ നമുക്ക് ദൈവിക ജീവന്‍ ലഭിക്കുന്നു.
  2. മനോഭാവങ്ങള്‍

    1. സഭയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈശോയെ ഞാന്‍ മഹത്വപ്പെടുത്തണം.
    2. കൂദാശകളിലൂടെ ഈശോ നല്‍കുന്ന ദൈവിക ജീവന്‍ നമ്മള്‍ സ്വീകരിക്കണം.
    3. സഭയിലെ അംഗമെന്ന നിലയില്‍ ഞാന്‍ എന്‍റെ ദൗത്യം നിര്‍വ്വഹിക്കണം.
  3. ശീലങ്ങള്‍

    1. ഈശോ സ്ഥാപിച്ച കൂദാശകളെ ഞാന്‍ ഭക്തിപൂര്‍വ്വം സ്വീകരിക്കും.
    2. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കാളിയാകും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ചാര്‍ട്ട്, ഉചിതമായ ചിത്രങ്ങള്‍, ഒരു സമ്പൂര്‍ണ്ണ സസ്യം.
  5. പാഠാവതരണം

    ഒരു സമ്പൂര്‍ണ്ണ സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളെയും അവയുടെ ധര്‍മ്മങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയിലൂടെ പാഠഭാഗത്തേക്ക് കടക്കാവുന്നതാണ്.
      1. ഓരോ പാഠത്തിലെയും നമുക്കു പാടാം, നമുക്കു പ്രാര്‍ത്ഥിക്കാം, ഭക്തിപൂര്‍വ്വം വചനം വായിക്കാം, നമുക്ക് ആടാം പാടാം എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍ പാഠബന്ധിത പ്രവര്‍ത്തനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

    1. നമുക്കു പ്രവര്‍ത്തിക്കാം

      കണ്ണുകള്‍ – കാണുന്നു
      കാതുകള്‍ – കേള്‍ക്കുന്നു
      അധരങ്ങള്‍ – സംസാരിക്കുന്നു
      മിശിഹാ – സഭയുടെ ശിരസ്സ്
      കൂദാശകള്‍ – ദൈവിക ജീവന്‍
    2. നമുക്ക് ഉത്തരം കണ്ടെത്താം

      1. ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ വചനമനുസരിച്ച് ജീവിക്കുന്നവരുടെ സമൂഹമാണ് തിരുസ്സഭ.

      2. മിശിഹായാണ് സഭാശരീരത്തിന്‍റെ ശിരസ്സ്.

      3. ദൈവിക ജീവന്‍ നമുക്കു നല്‍കുന്നതിനാണ് ഈശോ കൂദാശകള്‍ സ്ഥപിച്ചത്.

      4. കുദാശകളിലൂടെ ഈശോ തന്‍റെ ദൈവിക ജീവന്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു.

      5. ഈശോയോട് ചേര്‍ന്നുനിന്നുകൊണ്ട് നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുമ്പോഴാണ് നാം ദൈവിക ജീവനില്‍ വളരുന്നത്.

Let's do Wonderful things together in the name of Chirst