Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 6 വി. കുര്‍ബാന ജീവന്‍ നല്‍കുന്ന ബലി

ഏറ്റവും വലിയ ആരാധനയായ വിശുദ്ധകുര്‍ബാന സ്ഥാപനത്തെക്കുറിച്ചുളള അനുസ്മരണമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. വിശുദ്ധബലിയില്‍ പങ്കെടുക്കുമ്പോള്‍ ഈശോയുടെ ജനന, മരണ, ഉത്ഥാനരഹസ്യങ്ങളെ ധ്യാനിക്കുകയാണ്. ഈശോയുടെ ബലിയിലൂടെ നാം രക്ഷിക്കപ്പെട്ടവരായെന്ന വിശ്വാസവും മറ്റുളളവര്‍ക്കുവേണ്ടി മുറിയ പ്പെടാനും ത്യാഗങ്ങള്‍ ഏറ്റെടുക്കാനുമുള്ള മനോഭാവം വളര്‍ത്തുക എന്ന സന്ദേശവു മാണ് ഈ പാഠത്തില്‍ നിന്നും കുട്ടികള്‍ സ്വന്തമാക്കേണ്ടത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമായി ഈശോ സ്വയം ജീവനര്‍പ്പിച്ചു.
    2. പിതാവായ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെ ഏറ്റവും വലിയ അടയാളമാണ് ഈശോയുടെ കുരിശിലെ ബലി.
    3. വി. കുര്‍ബ്ബാനയാകുന്ന ബലി അര്‍പ്പിക്കുന്നത് ഈശോയുടെ കല്പനയനുസരിച്ചാണ്.
  2. മനോഭാവങ്ങള്‍

    1. നമുക്കുവേണ്ടി ജീവനര്‍പ്പിച്ച ഈശോയോട് നന്ദിയും സ്നേഹവും ഉള്ളവരായിരിക്കണം.
    2. പിതാവിന്‍റെ ഇഷ്ടം നിറവേറ്റിയ ഈശോയെപ്പോലെ നാമും ഈശോയുടെ ഇഷ്ടം നിറവേറ്റണം.
  3. ശീലങ്ങള്‍

    1. മറ്റുള്ളവര്‍ക്കുവേണ്ടി ഞാന്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കും.
    2. വി. കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കും.
    3. രക്ഷയുടെ അടയാളമായ കുരിശ് ഞാന്‍ ധരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ഗാനങ്ങള്‍.
  5. പാഠാവതരണം

    കുട്ടികള്‍ കടലാസുകൊണ്ട് കുരിശ് ഉണ്ടാക്കട്ടെ. തുടര്‍ന്ന് കുരിശിനെക്കുറിച്ചുള്ള ചര്‍ച്ചയിലൂടെ പാഠഭാഗത്തേക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ദുഃഖത്തിന്‍റെ 5-ാം രഹസ്യം കുട്ടികള്‍ നോട്ടുബുക്കില്‍ എഴുതുകയും മനഃപാഠമാക്കുകയും ചെയ്യട്ടെ.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. ദൈവത്തെ ആരാധിക്കുക, ദൈവത്തിനു നന്ദിപറയുക, പാപങ്ങള്‍ക്കു മാപ്പപേക്ഷിക്കുക, ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുക എന്നിവയായിരുന്നു പഴയനിയമകാലത്തെ ബലിയര്‍പ്പണത്തിന്‍റെ ഉദ്ദേശങ്ങള്‍.

    2. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ പൂര്‍ണ്ണമായി നീക്കിക്കള

    യുവാനും അവര്‍ക്കു ജീവന്‍ നല്‍കുവാനുമായി ഈശോ

    തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

    3. പേജ് 39 ബോക്സ് കാണുക.

    4. ദൈവത്തിന്‍റെ ഇഷ്ടത്തിന് സ്വയം സമര്‍പ്പിക്കുന്നതാണ് ബലിജീവിതത്തിന്‍റെ കാതല്‍.

    5. നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിച്ച ഈശോമിശിഹായുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മ്മയ്ക്കായി അവിടുത്തോടു ചേര്‍ന്ന് സഭ വൈദികന്‍റെ കരങ്ങളിലൂടെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തില്‍ ദൈവപിതാവിനര്‍പ്പിക്കുന്ന ബലിയാണ് വി. കുര്‍ബ്ബാന.

താഴെ പറയുന്ന കര്‍മ്മങ്ങളുടെ അര്‍ത്ഥമെന്ത്?

1. കുട്ടികള്‍ കുരിശിന്‍റെ വിവിധ മാതൃകകള്‍ നിര്‍മ്മിക്കട്ടെ. (മുത്ത്, തീപ്പെട്ടിക്കമ്പ്, കക്കകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്പടുത്താം).

2. കാസയുടെയും പീലാസയുടെയും ചിത്രം വരയ്ക്കട്ടെ. താഴെ യോഹ: 6:55 എഴുതട്ടെ.

Let's do Wonderful things together in the name of Chirst