Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 7 വി. കുര്‍ബാന ജീവന്‍റെ അപ്പം

വിശുദ്ധകുര്‍ബാനയുടെ സ്ഥാപനലക്ഷ്യത്തെക്കുറിച്ചാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. ഈശോയുടെ ആത്മത്യാഗത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ബലിയുടെ ഉദ്ദേശ്യം നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുക എന്നതാണ്. യോഗ്യതയോടും ഒരുക്കത്തോടും വിശുദ്ധബലിയില്‍ പങ്കെടുക്കുവാനും നമുക്കുളളവ ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനുമുളള ഒരു മനോഭാവം കുട്ടികളില്‍ രൂപപ്പെടുവാന്‍ സഹായകമാകുന്ന രീതിയില്‍ പാഠാവതരണം നടത്തുക.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനാണ് ഈശോ വി. കുര്‍ബ്ബാന സ്ഥാപിച്ചത്.
    2. വി. കുര്‍ബ്ബാനയില്‍ ഈശോയുടെ യഥാര്‍ത്ഥ ശരീരരക്തങ്ങളാണ് നാം സ്വീകരിക്കുന്നത്.
    3. വി. കുര്‍ബ്ബാനയാകുന്ന സ്നേഹവിരുന്നിലൂടെ നാമും ഈശോയില്‍ ഒന്നാകുന്നു.
  2. മനോഭാവങ്ങള്‍

    1. തന്‍റെ ശരീരരക്തങ്ങള്‍ നമുക്കു നല്‍കിയ ഈശോയെ നാം സ്തുതിക്കണം.
    2. അള്‍ത്താരയിലെ പങ്കുവയ്ക്കല്‍ ജീവിതത്തിലെ പങ്കുവയ്ക്കലിലേക്ക് നയിക്കണം.
  3. ശീലങ്ങള്‍

    1. പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും.
    2. വി. കുര്‍ബ്ബാന യോഗ്യതയോടെ സ്വീകരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. കുര്‍ബ്ബാന സ്വീകരിക്കുന്ന ഫോട്ടോ (ചിത്രം), ചാര്‍ട്ടുകള്‍, വി. ഗ്രന്ഥം വിവിധതരം ഭക്ഷണസാധനങ്ങളുടെയും പാനീയങ്ങളുടേയും ചിത്രങ്ങള്‍.
  5. പാഠാവതരണം

    ടീച്ചര്‍ ഭക്ഷണസാധനങ്ങളുടെയും പാനീയങ്ങളുടെയും ചിത്രങ്ങള്‍ മേശപ്പുറത്ത് കമഴ്ത്തിവയ്ക്കുന്നു. കുട്ടികള്‍ വന്ന് ചിത്രങ്ങള്‍ എടുത്ത് അവ എന്തെന്നും എന്തിനുപകരിക്കുന്നു എന്നും പറയട്ടെ. ഭക്ഷണപാനീയങ്ങള്‍ ശാരീരിക ആരോഗ്യത്തിന് ആവശ്യമാണൈന്ന് കുട്ടികള്‍ക്കറിയാം. തുടര്‍ന്ന് കാസയുടെയും തിരുവോസ്തിയുടെയും ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ആത്മീയ പോഷണം എന്ന വിഷയത്തിലേക്ക് കടക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    പ്രകാശത്തിന്‍റെ 5-ാം രഹസ്യം കുട്ടികള്‍ നോട്ടുബുക്കില്‍ എഴുതുകയും മനഃപാഠമാക്കുകയും ചെയ്യട്ടെ.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 43 ബോക്സ് കാണുക.

    2. ക്രൈസ്തവരായ നമ്മുടെ ആത്മീയജീവിതത്തെ പരിപോഷിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനായി ഈശോ വി. കുര്‍ബ്ബാന സ്ഥാപിച്ചു.

    3. വി. കുര്‍ബ്ബാന ഒരു വിരുന്നായതുകൊണ്ട് അതില്‍ പങ്കെടുക്കുന്ന എല്ലാവരും ഈശോ നല്‍കുന്ന ശരീരരക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കണം. അപ്പോഴാണ് വിരുന്ന് പൂര്‍ണ്ണമാകുന്നത്.

    4. വി. കുര്‍ബ്ബാനയാകുന്ന സ്നേഹവിരുന്നിലൂടെ നാം ഈശോയോടും സഭയോടും ഒന്നാകുന്നു. അതിനാല്‍ വി. കുര്‍ബ്ബാനയെ ഐക്യത്തിന്‍റെ കൂദാശ എന്നു വിളിക്കുന്നു.
    1. 1. ‘വി. കുര്‍ബ്ബാനയെ അറിയാന്‍, അനുഭവിക്കാന്‍’ എന്ന പുസ്തകത്തിലെ വി. കുര്‍ബ്ബാനയുമായി ബന്ധപ്പെട്ട തിരുവസ്തുക്കള്‍ പരിചയപ്പെടുത്തുക.



    1. 2. ഈശോ അപ്പം വര്‍ദ്ധിപ്പിച്ച സംഭവം കഥാരൂപത്തില്‍ കുട്ടികള്‍ അവതരിപ്പിക്കട്ടെ.

 

Let's do Wonderful things together in the name of Chirst