Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 1 ഈശോ ജീവന്‍റെ ഉറവിടം

മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയിലൂടെ ജീവന്‍റെ ഉറവിടത്തിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ഈശോയോട് ചേര്‍ന്നു നിന്നാല്‍ നډയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കാമെന്നും ഈശോയില്‍ നിന്നും അകന്നാല്‍ ദൈവികജീവന്‍ നഷ്ടപ്പെടുമെന്നുമുളള തിരിച്ചറിവ് കുട്ടികള്‍ക്കു ലഭിക്കുവാന്‍ തക്ക വിധം പാഠാവതരണത്തെ ആകര്‍ഷകമാക്കുക.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    1. ഈശോയാണ് ജീവന്‍ നല്‍കുന്നത്.
    2. ഈശോ നല്‍കുന്ന ജീവന്‍ ദൈവിക ജീവനാണ്.
    3 ഈശോയുടെ വചനം പാലിക്കുമ്പോള്‍ ദൈവിക ജീവന്‍ ലഭിക്കുന്നു.
  2. മനോഭാവങ്ങള്‍
    1. നമുക്ക് ജീവന്‍ നല്‍കിയ ദൈവത്തിന് നാം നന്ദിയര്‍പ്പിക്കണം.
    2. നമുക്ക് ദൈവികജീവന്‍ നല്‍കുന്ന ഈശോയ്ക്ക് നാം നന്ദി
    പറയണം. 3. ജീവനെ ഞാന്‍ ആദരിക്കും.
  3. ശീലങ്ങള്‍
    1. ജീവനുള്ളവയോട് ഞാന്‍ സഹിഷ്ണുതയോടെ പെരുമാറും
    2. ഈശോയുടെ വചനമനുസരിച്ച് ഞാന്‍ ജീവിക്കും.
    3. ഞാന്‍ ഈശോയെ സ്നേഹിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പുതിയ നിയമം, മുന്തിരിച്ചെടിയുടെ ചിത്രം, സസ്യത്തിന്‍റെ വാടിപ്പോയ ഒരു ശാഖ, ചാര്‍ട്ട്.
  5. പാഠാവതരണം
    ഉണങ്ങിയ ശാഖ കാണിച്ചുകൊണ്ട് ചര്‍ച്ചയിലൂടെ പാഠം അവതരിപ്പിക്കാം. എന്തുകൊണ്ട് ഈ ശാഖ ഉണങ്ങിപ്പോയി?
  6.  
  1. നമുക്കു പാടാം
    സ്വയം ഈണം കണ്ടെത്തുവാനും, തനിച്ചും സംഘമായും ആലപിക്കുവാനും കുട്ടികള്‍ക്ക് അവസരം നല്‍കാവുന്നതാണ്.
  2. നമുക്കു പ്രാര്‍ത്ഥിക്കാം
    കൈകള്‍ കൂപ്പി, ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ലാസ്സില്‍ അവസരം നല്‍കണം.
  3. വചനം വായിക്കാം
    വി. ഗ്രന്ഥം ക്ലാസ്സില്‍ കൊണ്ടുവരുവാനും പൂജ്യതയോടെ കൈകാര്യം ചെയ്യുവാനും കുട്ടികളെ പരിശീലിപ്പിക്കണം. ഓരോ പാഠത്തോടുമനുബന്ധിച്ച് കൊടുത്തിട്ടുള്ള ബൈബിള്‍ഭാഗം അദ്ധ്യാപിക ആദ്യം വായിച്ചുകൊടുക്കുകയും പിന്നീട് മൗനമായും ഉച്ചത്തിലും വായിക്കുവാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം. മനഃപാഠമാക്കുവാനുള്ള വചനം കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കണം.
  4. എന്‍റെ തീരുമാനം
    കുട്ടികളില്‍ ശീലമായിത്തീരേണ്ട തീരുമാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളാണോ എന്ന കാര്യം പരിശോധിച്ചറിയേണ്ടതാണ്.
  5. നമുക്കു പ്രവര്‍ത്തിക്കാം
    പാഠപുസ്തകത്തിലെ നിര്‍ദ്ദേശം പാലിക്കുക.
  6. നമുക്ക് ആടാം പാടാം
    അഭിനയഗാനം പരിശീലിപ്പിക്കുക. (നൃത്തത്തില്‍ കഴിവുള്ള കുട്ടികളുടെ സഹായം തേടാവുന്നതാണ്.)
  7. നമുക്ക് ഉത്തരം കണ്ടെത്താം
    1. മുന്തിരിച്ചെടിയോടാണ് ഈശോ തന്നെത്തന്നെ ഉപമിച്ചിരിക്കുന്നത്.

    2. ദൈവികജീവന്‍ ലഭിക്കാന്‍ നാം ഈശോയില്‍ വിശ്വസിച്ച് വചനം പാലിക്കണം.

    3. അവിടുത്തെ വചനങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കണം.

    4. ഈശോയില്‍ നിന്നകലുമ്പോള്‍ നമുക്ക് ദൈവികജീവന്‍ നഷ്ടമാകുന്നു.

        1. 1. ഒരു ചാര്‍ട്ടിന്‍റെ മധ്യഭാഗത്ത് ഈശോയുടെ ചിത്രം ഒട്ടിക്കുക. അതിനുചുറ്റും വരച്ചിരിക്കുന്ന വൃത്തത്തിനുള്ളില്‍ കുട്ടികള്‍ തങ്ങളുടെ പേരുകള്‍ എഴുതട്ടെ.
        1. 2. മുന്തിരിച്ചെടിയുടെ ചിത്രം വരച്ച് നിറം കൊടുക്കുക.

    3. മുന്തിരിച്ചെടിയല്ലോ ഞാന്‍ നിങ്ങളതിന്‍ ശാഖകളും എന്ന ഗാനം കണ്ടെത്തി എഴുതിക്കൊണ്ടുവരട്ടെ.

Let's do Wonderful things together in the name of Chirst