Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 12 തിരുപ്പട്ടം

ഒരു പുരോഹിതന്‍ ആരാണ്? സഭയില്‍ പുരോഹിതന്‍റെ ധര്‍മ്മങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദീകരിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ഈശോയുടെ പ്രതിനിധികളായ വൈദികരോടുളള ആദരവും, ബഹുമാനവും കുട്ടികളില്‍ വളര്‍ത്തുവാനും പുരോഹിത ദൈവവിളിയിലേക്കുള്ള താത്പര്യം അവരില്‍ ഉണര്‍ത്തുവാനും സഹായകമാകുന്ന രീതിയില്‍ പാഠാവതരണം നടത്താന്‍ അദ്ധ്യാപകര്‍ക്കു കഴിയണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ നിത്യപുരോഹിതനാണ്.
    2. ഈശോ പ്രത്യേകം തിരഞ്ഞെടുത്തവരാണ് വൈദികര്‍.
    3. മാമ്മോദീസായിലൂടെ നാമും ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു.
  2. മനോഭാവങ്ങള്‍

    1. വൈദികരെ ഈശോയുടെ പ്രതിനിധികളായി കണ്ട് ആദരിക്കണം.
    2. നമുക്കു ലഭിച്ച പൊതുപൗരോഹിത്യത്തില്‍ അഭിമാനിക്കണം.
  3. ശീലങ്ങള്‍

    1. വൈദികരെ ബഹുമാനിക്കും.
    2. “നിത്യപുരോഹിതനായ ഈശോ” എന്ന പ്രാര്‍ത്ഥന മനഃപാഠമാക്കും.
    3. പുരോഹിത ദൈവവിളിക്കായി പ്രാര്‍ത്ഥിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ഫ്ളാഷ് കാര്‍ഡുകള്‍, ചാര്‍ട്ടുകള്‍.
  5. പാഠാവതരണം
    ഭാവിയില്‍ ആരായിത്തീരണം എന്ന ചര്‍ച്ചയിലൂടെ പാഠഭാഗത്തേയ്ക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കുമ്പസാരത്തിനു മുമ്പുള്ള ജപം കുട്ടികള്‍ നിര്‍ബന്ധമായും മനഃപാഠമാക്കേണ്ടതാണ്.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    ഉത്തരങ്ങള്‍ ശരിയായി എഴുതുവാന്‍ കുട്ടികളെ സഹായിക്കാം. അവ മനഃപാഠമാക്കട്ടെ.
    നമുക്ക് ഉത്തരം കണ്ടെത്താം
    1. പേജ് 70 ആദ്യഖണ്ഡിക.
    2. പേജ്. 71 ബോക്സ്.
    3. പേജ് 71 രണ്ടാം ഖണ്ഡിക.
    4. പേജ് 71, 72.
    1. . നല്ലിടയനെക്കുറിച്ചുള്ള ഗാനങ്ങള്‍ ശേഖരിക്കട്ടെ.
    1. 2. കുട്ടികളെ സ്വാധീനിച്ചിട്ടുള്ള വൈദികരെക്കുറിച്ച് സംസാരിക്കട്ടെ.
  1. 3. പുരോഹിത ധര്‍മ്മം – ലേവ്യര്‍ – വായിക്കുക

 

Let's do Wonderful things together in the name of Chirst