Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 8 ഈശോയെ സ്വീകരിക്കാന്‍

വിശുദ്ധകുര്‍ബാന സ്വീകരിക്കാന്‍ വേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. ഈശോയെ സമീപിക്കാന്‍ വിശുദ്ധി അത്യന്താപേക്ഷിതമാണ്. വിശുദ്ധകുര്‍ബാന സ്വീകരണത്തിന് മുമ്പുള്ള ആത്മപരിശോധനയുടെ പ്രാധാന്യം മനസിലാക്കുവാനും ചെയ്യേണ്ടവിധം കുട്ടികളെ പരിശീലിപ്പിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കുവാന്‍ വിശുദ്ധി ആവശ്യമാണ്.
    2. ഈശോയുടെ ശരീരവും രക്തവും സ്വീകരിക്കുന്ന എല്ലാവരും ഈശോയുടെ ദൈവിക ജീവനില്‍ പങ്കാളികളാകുന്നു.
    3. വി. കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ഭക്തിയും ഒരുക്കവും ആവശ്യമാണ്.
  2. മനോഭാവങ്ങള്‍

    1. വി. കുര്‍ബ്ബാനയിലൂടെ നമ്മോടൊത്തു വസിക്കുന്ന ഈശോയെ നാം സ്നേഹിക്കണം.
    2. തന്‍റെ ശരീരരക്തങ്ങള്‍ വഴി നമുക്ക് ദൈവിക ജീവനും പാപമോചനവും നല്‍കുന്ന ഈശോയോട് നാം നന്ദിയുള്ളവരായിരിക്കണം.
  3. ശീലങ്ങള്‍

    1. ദിവ്യകാരുണ്യ ഈശോയെ ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കും.
    2. ‘പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ ആമ്മേന്‍’ എന്ന സുകൃതജപം ഞാന്‍ ഉരുവിടും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ചാര്‍ട്ടുകള്‍, ഗാനങ്ങള്‍.
  5. പാഠാവതരണം
  1. നമുക്കു പ്രവര്‍ത്തിക്കാം

    വിശുദ്ധി, വിശ്വാസം, ഭക്തി, ഒരുക്കം, കൃപാവരം, ഉപവാസം, ആത്മശോധന.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. ഭക്ഷണത്തിനിരുന്നപ്പോള്‍ ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ ഈശോയെ തിരിച്ചറിഞ്ഞു.

    2. മാരക പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ വി. കുര്‍ബ്ബാന സ്വീകരിക്കുന്നതിനുമുമ്പ് അനുരഞ്ജന കൂദാശയിലൂടെ പാപമോചനം നേടണം.

    3. പേജ് 50 ബോക്സ് കാണുക. 4. വി. കുര്‍ബ്ബാന പരസ്പരസ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും വിരുന്നാണ്. ഒരേ അപ്പത്തില്‍ നിന്നു ഭക്ഷിക്കുന്നവര്‍ ഒരുമയില്‍ ജീവിക്കണം. പരസ്പരസ്നേഹവും സാഹോദര്യവും നാം പ്രകടിപ്പിക്കണം. അങ്ങനെ നാമെല്ലാവരും ഈശോയില്‍ ഒന്നായിത്തീരണം.
    1. 1. എമ്മാവൂസ് സംഭവം സംഭാഷണരൂപത്തില്‍ എഴുതട്ടെ.
  1. 2. “വാവാ യേശുനാഥാ” എന്ന ഗാനം കുട്ടികള്‍ ഭക്തിപൂര്‍വ്വം ആലപിക്കട്ടെ.

 

Let's do Wonderful things together in the name of Chirst