Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 10 അനുരഞ്ജനകൂദാശ

തിരുസഭയില്‍ പരികര്‍മ്മം ചെയ്യുന്ന അനുരജ്ഞനകൂദാശയിലൂടെ നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുന്നുവെന്നും ഈ കൂദാശ ഫലപ്രദമായി സ്വീകരിക്കാന്‍ നാം എന്തൊക്കെ ചെയ്യണമെന്നുമുളള നിര്‍ദ്ദേശമാണ് ഈ പാഠത്തിലുളളത്. നാം ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചില്‍ മാത്രമല്ല അവയ്ക്ക് പരിഹാരമായി ത്യാഗപ്രവര്‍ത്തികള്‍ ചെയ്യാനും കടപ്പെട്ടിരിക്കുന്നുവെന്ന അവബോധത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ അദ്ധ്യാപകര്‍ക്കു കഴിയണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. പാപങ്ങള്‍ ഏറ്റുപറയുകയും അവയ്ക്ക് പരിഹാരം ചെയ്യുകയും വേണം.
    2. അനുരഞ്ജനകൂദാശ ആന്തരിക സമാധാനവും സന്തോഷവും നല്‍കുന്നു.
    3. പശ്ചാത്താപമില്ലാതെ പാപമോചനം ലഭിക്കുകയില്ല.
  2. മനോഭാവങ്ങള്‍

    1. പാപികളെ സ്നേഹിക്കുന്ന ഈശോയോടു നാം നന്ദിയും സ്നേഹവും ഉള്ളവരാകണം.
    2. നാം വഴി സഹോദരങ്ങള്‍ക്കുണ്ടാകുന്ന തിന്മകള്‍ക്ക് പരിഹാരമനുഷ്ഠിക്കണം.
  3. ശീലങ്ങള്‍

    1. പാപങ്ങള്‍ക്കു പരിഹാരമായി ചെറിയ ത്യാഗപ്രവൃത്തികള്‍ ചെയ്യും.
    2. മാസത്തിലൊരിക്കലെങ്കിലും അനുരഞ്ജനകൂദാശ സ്വീകരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, അനുരഞ്ജനകൂദാശയ്ക്കൊരുക്കമായ 5 കാര്യങ്ങള്‍ എഴുതിയ ചാര്‍ട്ട്, ഫ്ളാഷ് കാര്‍ഡുകള്‍.
  5. പാഠാവതരണം

    ഫ്ളാനല്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ സക്കേവൂസിന്‍റെ കഥ പൂര്‍ത്തിയാക്കട്ടെ. ഈ കഥയിലൂടെ പാഠത്തിലേക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കുമ്പസാരത്തിനു മുമ്പുള്ള ജപം കുട്ടികള്‍ നിര്‍ബന്ധമായും മനഃപാഠമാക്കേണ്ടതാണ്.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 61 ബോക്സ്.

    2. പേജ് 62 ആദ്യ ഖണ്ഡിക.

    3. പേജ് 61 അവസാന ഖണ്ഡിക.

    4. പേജ് 62 രണ്ടാം ഖണ്ഡിക.
    1.  “മനസ്സില്‍ നിറയും മലിനതയെല്ലാം” എന്ന ഗാനം ക്ലാസ്സില്‍ ആലപിക്കാം.



    2. അനുരഞ്ജനകൂദാശ സ്വീകരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഈശോയ്ക്ക് ഒരു കത്തെഴുതുക.

 

Let's do Wonderful things together in the name of Chirst