Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 11 രോഗീലേപനം

പാപമോചനവും രോഗസൗഖ്യവും നല്‍കി നമ്മുടെ ആത്മശരീരങ്ങള്‍ക്ക് ആരോഗ്യം നല്‍ക്കുന്ന കൂദാശയായ രോഗീലേപനത്തെക്കുറിച്ചുളള വിശദീകരണമാണ് ഈ പാഠം നമുക്കു നല്‍കുന്നത്. കുടുംബത്തിലും സമൂഹത്തിലും രോഗികളായികഴിയുന്നവരോട് അനുകമ്പയോടെ പെരുമാറുവരും നല്ല മനസ്സോടെ അവരെ ശുശ്രൂഷിക്കുന്നവരു മാകണം. രോഗീസന്ദര്‍ശനം നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പാഠം സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ സൗഖ്യദായകനാണ്.
    2. രോഗീലേപനമെന്ന കൂദാശവഴി രോഗികളെ സുഖപ്പെടുത്തുവാനുള്ള അധികാരം ഈശോയാണ് സഭയ്ക്ക് നല്‍കിയത്.
    3. രോഗീലേപനം നമ്മുടെ ആത്മശരീരങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു.
  2. മനോഭാവങ്ങള്‍

    1. രോഗികളോട് അനുകമ്പയോടെ പെരുമാറണം.
    2. രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.
  3. ശീലങ്ങള്‍

    1. രോഗികളെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യും.
    2. രോഗവും വേദനകളും ഉണ്ടാകുമ്പോള്‍ ഈശോയോട് പ്രാര്‍ത്ഥിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ഈശോ രോഗികളെ സുഖപ്പെടുത്തുന്ന ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍.
  5. പാഠാവതരണം

    ഈശോ രോഗികളെ സുഖപ്പെടുത്തുന്ന ചിത്രങ്ങള്‍ കുട്ടികള്‍ക്ക് ചിത്രവായനക്കു നല്‍കാം. അവര്‍ ആ സംഭവങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് വിവരിക്കട്ടെ. ഈശോ സൗഖ്യദായകനാണെന്ന ബോധ്യത്തിലേക്ക് എത്തുവാന്‍ ഈ പഠനപ്രവര്‍ത്തനം സഹായിക്കും. ഇങ്ങനെ പാഠഭാഗത്തിലേക്കു പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    മദര്‍ തെരേസ, ഫാ. ഡാമിയന്‍ എന്നിവരുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം. അവരുടെ ചിത്രങ്ങള്‍ കുട്ടികള്‍ ശേഖരിക്കട്ടെ.

  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. കുഷ്ഠരോഗികള്‍, അന്ധര്‍, ബധിരര്‍ എന്നിവരെയാണ് ഈശോ പരസ്യജീവിതകാലത്ത് സുഖപ്പെടുത്തിയത്.

    2. പേജ് 66 മൂന്നാം ഖണ്ഡിക.

    3. പേജ് 66 ബോക്സ്.

    4. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും വിശുദ്ധീകരണത്തിനും പാപമോചനത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് രോഗീലേപനമെന്ന കൂദാശയില്‍ ഉള്ളത്.

    5. പേജ് 67 അവസാന ഖണ്ഡിക.

  3.  
    1. 1. സാധിക്കുമെങ്കില്‍ ടീച്ചറുമൊത്ത് ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുക.
  1. 2. രോഗികളെ ശുശ്രൂഷിക്കുന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആല്‍ബം നിര്‍മ്മിക്കുക.

 

Let's do Wonderful things together in the name of Chirst