Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 4 തൈലാഭിഷേകം ആത്മാവിലുള്ള അഭിഷേകം

തൈലാഭിഷേകം സ്വീകരിക്കുന്ന വ്യക്തിയിലുണ്ടാകുന്ന ആത്മാവിന്‍റെ ഫലങ്ങളെക്കുറിച്ചുളള വിവരണമാണ് ഈ പാഠം. പരിശുദ്ധാത്മാവ് ജീവിക്കുന്നു എന്നതിന്‍റെ അടയാളമായ നډയുടെ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനുതകുന്നരീതിയിലും ഇല്ലെങ്കില്‍ വളര്‍ത്തിയെടുക്കുന്നതിനും പ്രചോദനമാകുന്ന വിധത്തില്‍ അദ്ധ്യാപകര്‍ ഈ പാഠം അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തില്‍ ധൈര്യവും ശക്തിയും ലഭിക്കുന്നു.
    2. തൈലാഭിഷേകമെന്ന കൂദാശ ഈശോയ്ക്കു സാക്ഷ്യം വഹിക്കുവാന്‍ നമ്മെ ശക്തരാക്കുന്നു.
    3. ആത്മാവിന്‍റ ഫലങ്ങള്‍ നമ്മില്‍ പരിശുദ്ധാത്മാവ് ജീവിക്കുന്നതിന്‍റെ അടയാളമാണ്.
  2. മനോഭാവങ്ങള്‍

    1. പരിശുദ്ധാത്മാവിന്‍റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും ലഭിക്കുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
    2. നന്മ തിരഞ്ഞെടുക്കുവാനും തിന്മയെ അകറ്റി നിര്‍ത്തുവാനും നാം ശ്രദ്ധിക്കണം.
    3. തൈലാഭിഷേകമെന്ന കൂദാശ വേണ്ടത്ര ഒരുക്കത്തോടെ സ്വീകരിക്കണം.
  3. ശീലങ്ങള്‍

    1. ഞാന്‍ എപ്പോഴും നന്മ പ്രവര്‍ത്തിക്കും.
    2. ഈശോയുടെ സാക്ഷിയായി ജീവിക്കും.
    3. എന്നെ വിഷമിപ്പിക്കുന്നവരോടു ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പരിശുദ്ധാത്മാവിനെ പ്രതീകവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ (തീനാവ്, പ്രാവ് ലരേ…) ചാര്‍ട്ടുകള്‍ (പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍, ദാനങ്ങള്‍, ഫലങ്ങള്‍ തുടങ്ങിയവ എഴുതിയത്).
  5. പാഠാവതരണം

    ചിത്രവായന: പേജ് 30-ലെ ചിത്രം ഇതിനായി ഉപയോഗിക്കാവുന്നതാണ്. പരിശുദ്ധാത്മാവിന്‍റെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടും പാഠാവതരണം നടത്താവുന്നതാണ്.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ജപമാല രഹസ്യം കുട്ടികള്‍ നോട്ടുബുക്കില്‍ എഴുതുകയും മനഃപാഠ മാക്കുകയും ചെയ്യട്ടെ. (മഹിമ – 3-ാം രഹസ്യം).
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 32 ബോക്സ് കാണുക.

    2. അര്‍ത്ഥിയുടെ മേല്‍ കാര്‍മ്മികന്‍ കൈവയ്പു പ്രാര്‍ത്ഥന നടത്തുകയും നെറ്റിയില്‍ തൈലം പൂശുകയും ചെയ്യുന്നതാണ് തൈലാഭിഷേകമെന്ന കൂദാശയുടെ പ്രധാന അടയാളങ്ങള്‍.

    3. മാമ്മോദീസ, തൈലാഭിഷേകം, വി. കുര്‍ബ്ബാന എന്നിവയാണ് സഭയുടെ പ്രവേശക കൂദാശകള്‍.

    4. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ഏഴ് – ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം.

    5. പേജ് 33 ബോക്സ് കാണുക.

താഴെ പറയുന്ന കര്‍മ്മങ്ങളുടെ അര്‍ത്ഥമെന്ത്?

1. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് (പേജ് 32) കുട്ടികള്‍ വരയ്ക്കട്ടെ.

2. സെഹിയോന്‍ ഊട്ടുശാലയില്‍ പ.കന്യകാമറിയത്തിന്‍റെയും ശ്ലീഹന്മാരുടെയും മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന സംഭവം കുട്ടികള്‍ വിവരിക്കട്ടെ.

Let's do Wonderful things together in the name of Chirst