Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 9 അനുരഞ്ജിതരായ് തീര്‍ന്നീടാം

പാപവഴികളെതിരിച്ചറിഞ്ഞ് ദൈവസ്നേഹത്തിലേക്ക് തിരിച്ചുവരുവാനുളള അനുരജ്ഞനസാധ്യതയും അതിനുള്ള മാര്‍ഗ്ഗങ്ങളുമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. പാപം ചെയ്ത് ദൈവത്തെ വേദനിപ്പിച്ചതിലുളള ആത്മാര്‍ത്ഥമായ ദു:ഖവും പാപത്തോടുളള വെറുപ്പുമായിരിക്കണം ഒരു വ്യക്തിയെ പൂര്‍ണ്ണമനസ്താപത്തിലേക്ക് നയിക്കേണ്ടത്. ഈ ബോധ്യം കുട്ടികള്‍ക്കുണ്ടാകുവാന്‍ അദ്ധ്യാപകര്‍ സഹായിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. പാപം വഴി ദൈവത്തില്‍ നിന്നകന്നുപോയാലും നമ്മെ കാത്തിരിക്കുന്ന സ്നേഹപിതാവാണ് ദൈവം.
    2. നാം ചെയ്ത തെറ്റുകളെക്കുറിച്ച് നമുക്കുണ്ടാകുന്ന ദുഃഖവും പാപത്തോടുള്ള വെറുപ്പുമാണ് മനസ്താപം.
    3. എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന കൂദാശയാണ് അനുരഞ്ജനത്തിന്‍റെ കൂദാശ.
  2. മനോഭാവങ്ങള്‍

    1. സ്നേഹം തന്നെയായ ദൈവത്തെ പാപംവഴി വേദനിപ്പിക്കരുത്.
    2. പാപം ചെയ്താല്‍ മനസ്തപിച്ച് ദൈവത്തോടും സഹോദരങ്ങളോടും രമ്യപ്പെടണം.
  3. ശീലങ്ങള്‍

    1. ഒരുക്കത്തോടെ അനുരഞ്ജന കൂദാശയ്ക്കണയും.
    2. പാപ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറും.
    3. അനുരഞ്ജന കൂദാശ കൂടെക്കൂടെ സ്വീകരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ചിത്രവായന (ചിത്രം പേജ് 54), ചാര്‍ട്ടുകള്‍.
  5. പാഠാവതരണം

    ചിത്രവായനയിലൂടെയും തുടര്‍ന്നുള്ള ചര്‍ച്ചയിലൂടെയും പാഠത്തിലേക്ക് കടക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    മനസ്താപപ്രകരണം ടീച്ചര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. പിന്നീട് അത് കുട്ടികള്‍ മനഃപാഠമാക്കട്ടെ. മനസ്താപപ്രകരണം എഴുതിയ ചാര്‍ട്ട് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതും നന്നായിരിക്കും.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 55 മൂന്നാമത്തെ ഖണ്ഡിക.

    2. മാരകമായ പാപങ്ങള്‍ക്ക് അനുരഞ്ജനകൂദാശയിലൂടെ മോചനം ലഭിക്കുന്നു.

    3. അനുരഞ്ജനം പൂര്‍ണമാകാന്‍ പാപം വഴി വേദനിപ്പിച്ച എല്ലാവരോടും രമ്യപ്പെടണം.
    1. 1. ധൂര്‍ത്തപുത്രന്‍റെ കഥ റോള്‍ പ്ലേ ചെയ്യുക



    1. 2. “അനന്തസ്നേഹത്തില്‍ ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചുവന്നു.” എന്ന ഗാനം ക്ലാസ്സില്‍ ആലപിക്കട്ടെ.

 

Let's do Wonderful things together in the name of Chirst