Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 13 വിവാഹം

വിവാഹബന്ധം പവിത്രവും പരിശുദ്ധവുമാണെന്ന് വിശദമാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. കുടുംബം ദൈവത്താല്‍ സ്ഥാപിതമാണെന്നും മാതാപിതാക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളും മക്കളും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് നമ്മുടെ കുടുംബങ്ങള്‍ മാത്യകാകുടുംബമാകുന്നത് എന്ന സന്ദേശമാണ് ഈ പാഠം നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ആദ്യകുടുംബം സ്ഥാപിച്ചത് ദൈവമാണ്.
    2. വിവാഹം ഒരു കൂദാശയാണ്.
    3. ദൈവത്തിന്‍റെ പ്രതിനിധികളാണ് മാതാപിതാക്കള്‍.
  2. മനോഭാവങ്ങള്‍

    1. ദൈവസ്ഥാപിതമായ കുടുംബത്തില്‍ അംഗങ്ങളായതില്‍ അഭിമാനിക്കണം.
    2. മാതാപിതാക്കളെ നല്‍കിയ ദൈവത്തിന് നന്ദി പറയണം.
  3. ശീലങ്ങള്‍

    1. മാതാപിതാക്കളെ അനുസരിക്കും.
    2. മാതാപിതാക്കള്‍ക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കും.
    3. കുടുംബത്തില്‍ മാതാപിതാക്കളെ അനുസരിച്ചും സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, വിവാഹഫോട്ടോ, കുടുംബചിത്രങ്ങള്‍, തിരുക്കുടുംബത്തിന്‍റെ ചിത്രം.
  5. പാഠാവതരണം

    കുട്ടികള്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ എഴുതട്ടെ. തുടര്‍ന്ന് സ്വന്തം കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ ചിലര്‍ക്ക് അവസരം നല്‍കാം. പിന്നീട് തിരുക്കുടുംബത്തിന്‍റെ ചിത്രം കാണിക്കാം – ഇങ്ങനെ പാഠഭാഗത്തേക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കുമ്പസാരത്തിനു മുമ്പുള്ള ജപം കുട്ടികള്‍ നിര്‍ബന്ധമായും മനഃപാഠമാക്കേണ്ടതാണ്.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 76 ബോക്സ്.
    2. പേജ് 76 മൂന്നാം ഖണ്ഡിക.
    3. പേജ് 76 അവസാന ഖണ്ഡിക.
    4. പേജ് 77 ആദ്യ ഖണ്ഡിക.
    1. 1. കുടുംബാംഗങ്ങളുടെ നന്മകള്‍ കുട്ടികള്‍ എഴുതട്ടെ.
  1. 2. പ്രഭാഷകന്‍ 3-ാം അധ്യായം – മാതാപിതാക്കളോടുള്ള കടമകള്‍ വായിക്കട്ടെ.

 

Let's do Wonderful things together in the name of Chirst