Class 4:ജീവൻെറ നീർച്ചാലുകൾ

Summary
Lesson 15 പ്രാര്‍ത്ഥന ദൈവവുമായുള്ള സംഭാഷണം

പ്രാര്‍ത്ഥനയിലൂടെ പിതാവുമായി ഗാഢബന്ധത്തിലായിരുന്ന ഈശോയുടെ പ്രാര്‍ത്ഥനാശീലത്തെ മാതൃകയായി അവതരിപ്പിക്കുകയാണ് ഈ പാഠം. ദൈവവുമായുളള സംഭാ ഷണത്തിലെ പ്രത്യേകതകള്‍ അനുസരിച്ച് പ്രാര്‍ത്ഥനയില്‍ വിവിധഘടകങ്ങള്‍ ഉള്‍ചേരുന്നു. പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ഫലങ്ങളും വിവരിക്കുന്നതോടൊപ്പംതന്നെ പ്രാര്‍ത്ഥനാശീലം വളര്‍ത്തുന്നതിനുവേണ്ട നിര്‍ദ്ദേശ ങ്ങളും പരിശീലനവും കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ നിരന്തരം പിതാവിനോട് പ്രാര്‍ത്ഥിച്ചിരുന്നു.

    2. ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് കര്‍ത്തൃപ്രാര്‍ത്ഥന.

    3. ദൈവവുമായുള്ള സ്നേഹസംഭാഷണമാണ് പ്രാര്‍ത്ഥന.

    4. നന്മ ചെയ്യുവാനും പ്രലോഭനങ്ങളെ അതിജീവിക്കാനുമുള്ള കൃപ പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നു.
  2. മനോഭാവങ്ങള്‍

    1. സന്തോഷങ്ങളിലും ദുഃഖങ്ങളിലും ആവശ്യങ്ങളിലും ബുദ്ധിമുട്ടുകളിലും വ്യക്തിപരമായി പ്രാര്‍ത്ഥിക്കണം.

    2. പ്രാര്‍ത്ഥനയിലൂടെ ശക്തിനേടി ഈശോയ്ക്ക് പ്രീതികരമായ ജീവിതം നയിക്കണം.

    3. നന്മചെയ്യാനുള്ള അനുഗ്രഹത്തിനായും പ്രാര്‍ത്ഥിക്കണം.
  3. ശീലങ്ങള്‍

    1. ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന ഭക്തിയോടെ ചൊല്ലും.

    2. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ദൈവത്തോട പ്രാര്‍ത്ഥിക്കും.

    3. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.

    4. പ്രാര്‍ത്ഥനകള്‍ ഉറക്കെ ചൊല്ലും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വി. ഗ്രന്ഥം, ഈശോ പ്രാര്‍ത്ഥിക്കുന്ന ചിത്രം, ചാര്‍ട്ടുകള്‍, വ്യക്തികള്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍, ഫ്ളാനല്‍ ബോര്‍ഡ്. പാഠാവതരണം

    കുര്‍ബ്ബാന പുസ്തകത്തിലെ “സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍” എന്ന ഗാനമാലപിച്ച് പാഠാവതരണം നടത്താം. (സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ഉപയോഗിക്കാം).
  1. നമുക്കു പ്രവര്‍ത്തിക്കാം

    കുട്ടികള്‍ സ്വന്തമായി എഴുതുന്ന പ്രാര്‍ത്ഥന ക്ലാസ്സില്‍ ഉറക്കെ വായിക്കട്ടെ. അവ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യാം.
  2. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 86 ആദ്യ ഖണ്ഡിക.
    2. പേജ് 86 മൂന്നാം ഖണ്ഡിക.
    3. പേജ് 88 രണ്ടാം ഖണ്ഡിക.
    4. പേജ് 88 അവസാന ഖണ്ഡിക.
    1. 1. ഈശോ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഭാഗം വി. ഗ്രന്ഥത്തില്‍ നിന്നും വായിക്കുക. (ലൂക്കാ. 11)



    2. സ്തുതിപ്പ്, ആരാധന, കൃതജ്ഞത, യാചന, മാധ്യസ്ഥം ഇവയെ സംബന്ധിക്കുന്ന ഗാനങ്ങള്‍ ശേഖരിക്കുക.

Let's do Wonderful things together in the name of Chirst