Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 2 സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

സുവിശേഷപ്രഘോഷണ ഫലമായി രൂപംകൊണ്ട സഭയുടെ അടിസ്ഥാനദൗത്യം സുവിശേഷപ്രഘോഷണമാണ്. പ്രഘോഷണവിഷയമാകട്ടെ ദൈവരാജ്യവും. പ്രസംഗത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷം പ്രഘോഷിച്ച സഭയിലെ ശ്ലീഹന്മാരെയും വിശുദ്ധരെയും പരിചയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രേഷിതദൗത്യത്തക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ ഉണര്‍ത്തുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 ഈശോ തന്‍റെ ദൗത്യം ആരംഭിക്കുന്നത് ദൈവരാജ്യപ്രഘോഷണത്തോടെയാണ്.

    2 ശ്ലീഹന്മാരുടെ പ്രഘോഷണഫലമായാണ് വിവിധ സ്ഥലങ്ങളില്‍ സഭാസമൂഹങ്ങള്‍ രൂപപ്പെട്ടത്.

    3 സഭയുടെ പ്രധാനദൗത്യം സുവിശേഷപ്രഘോഷണമാണ്.

    4 സഭാമക്കളോടും മറ്റുള്ളവരോടും വചനം പ്രഘോഷിച്ചുകൊണ്ട് സഭ ഈ ദൗത്യം നിറവേറ്റുന്നു.

    5 ജീവിതമാതൃക വഴിയുള്ള വചനപ്രഘോഷണത്തിന് പ്രസംഗത്തേക്കാളും സ്വാധീനശക്തിയുണ്ട്.

    6 സഭാമക്കളെല്ലാവര്‍ക്കും സുവിശേഷപ്രഘോണത്തിനുള്ള കടമയുണ്ട്


  2. മനോഭാവം

    1 സുവിശേഷപ്രഘോഷണ ദൗത്യത്തെക്കുറിച്ചുള്ള അവബോധം.

    2 സുവിശേഷത്തിനു സാക്ഷികളായി ജീവിക്കണമെന്ന ചിന്ത.
  3. ശീലം

    1 അവസരം ലഭിക്കുമ്പോഴെല്ലാം ദൈവവചനം പങ്കുവയ്ക്കുന്നു.

    2 സുവിശേഷപ്രഘോഷണ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിവിധ സഭാസമൂഹങ്ങളുടെയും അവിടെ വചനം പ്രഘോഷിച്ച അപ്പസ്തോലന്മാരുടെയും പേരുകള്‍ വ്യക്തമാക്കുന്ന ചാര്‍ട്ട്, വി. അല്‍ഫോന്‍സാമ്മ, വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വി. എവുപ്രാസ്യാമ്മ, വി. മദര്‍തെരേസ,വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യാ, തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, തുടങ്ങിയവരുടെ ചിത്രങ്ങള്‍, വിശുദ്ധ ഗ്രന്ഥം,വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍.
  5. പാഠാവതരണം

    ഈശോ തന്‍റെ സുവിശേഷപ്രഘോഷണം ആരംഭിക്കുന്ന വിശുദ്ധഗ്രന്ഥഭാഗം വായിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. ഈശോയുടെ പ്രബോധനം സ്വീകരിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോയി വചനം പ്രഘോഷിച്ച ശ്ലീഹന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ചാര്‍ട്ടിന്‍റെ സഹായത്തോടെ വിശദീകരിക്കുന്നു. വിശുദ്ധരുടെ ചിത്രം കാണിച്ചുകൊണ്ട് അവരുടെ വചനപ്രഘോഷണ രീതി ചര്‍ച്ച ചെയ്യുന്നു. അവരെപ്പോലെ വിവിധങ്ങളായ മാര്‍ഗങ്ങളിലൂടെ വചനം പ്രഘോഷിക്കുവാനുള്ള സഭാമക്കളുടെ കടമ വിശദമാക്കുന്നു.
  6.  
    1. ഒന്നാം പാഠത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുന്നു.



എന്‍റെ തീരുമാനം

    മൗനമായി വായിച്ചിട്ട് തീരുമാനം ഉറക്കെ പറയുന്നു. കഴിഞ്ഞ ആഴ്ചയിലെ തീരുമാനം എങ്ങനെ നടപ്പാക്കിയെന്ന് പങ്കുവയ്ക്കുന്നു.

 

    . സഭയുടെ പ്രേഷിതദൗത്യം വ്യക്തമാക്കുന്ന തിരുവചനങ്ങള്‍ കണ്ടെത്തി എഴുതുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst