Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 7 പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനവും മാതൃകയും ഈശോയുടെ പ്രേഷിതത്വമാണ്. പ്രാര്‍ത്ഥന, പ്രഘോഷണം, സേവനം, സഹനം എന്നീ മാര്‍ഗങ്ങളിലൂടെയാണ് സഭ പ്രധാനമായും തന്‍റെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നത്. ഈ നാലു മേഖലകളിലൂടെയും വിശുദ്ധരായവരെ പരിചയപ്പെടുത്തി അതുപോലെയുള്ള ഒരു ആദ്ധ്യാത്മികത സ്വന്തമാക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ ദൈവരാജ്യം സ്ഥാപിക്കുക എന്നതാണ്.

    2. പ്രാര്‍ത്ഥന, പ്രഘോഷണം, സേവനം, സഹനം എന്നീ മാര്‍ഗങ്ങളിലൂടെയാണ് സഭ പ്രധാനമായും തന്‍റെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നത്.

    3. ഓരോ മാര്‍ഗത്തിലൂടെയും വിശുദ്ധരായ അനേകം മാതൃകകള്‍ സഭയിലുണ്ട്.

    4. വി. കൊച്ചുത്രേസ്യായും വി. എവുപ്രാസ്യാമ്മയും പ്രാര്‍ത്ഥനയുടെ പ്രേഷിതരായും. വി. ചാവറകുര്യാക്കോസ് ഏലിയാസച്ചനും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും പ്രഘോഷണത്തിന്‍റെ പ്രേഷിതരായും. വി. മദര്‍തെരേസ സേവനത്തിന്‍റെ പ്രേഷിതയായും. വി. അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായും സഹനത്തിന്‍റെ പ്രേഷിതരായും അറിയപ്പെടുന്നു.


  2. മനോഭാവം

    1. പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനുള്ള താല്‍പര്യം.

    2. പ്രേഷിതപ്രവര്‍ത്തനത്തിനുള്ള വേദികള്‍ പലതുണ്ട് എന്ന തിരിച്ചറിവ്.

  3. ശീലം

    1. നാലു മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊക്കെ സന്ദര്‍ഭാനുസരണം ഉപയോഗിച്ച് സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിശുദ്ധരുടെ ചിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍.
  2. പാഠാവതരണം

    വിശുദ്ധരുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ഓരോരുത്തരും ഏതു മേഖലകളിലാണു പ്രശസ്തരായിരിക്കുന്നത് എന്നു ചര്‍ച്ച ചെയ്യുന്നു. അവയുടെ വെളിച്ചത്തില്‍ അവരെ ഗ്രൂപ്പു തിരിച്ചെഴുതുന്നു. പ്രേഷിതപ്രവര്‍ത്തനത്തിനുള്ള മാര്‍ഗങ്ങള്‍ വിവിധങ്ങളാണെന്നും അവയെല്ലാം വിശുദ്ധി പ്രാപിക്കാന്‍ സഹായകമാണെന്നും വിശദമാക്കുന്നു. സഭ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം ജനിപ്പിക്കാന്‍ അവയുടെ ചിത്രങ്ങള്‍ കാണിക്കുകയോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.
    പാഠത്തില്‍ പറഞ്ഞിരിക്കുന്ന നാലുമാര്‍ഗങ്ങളിലൂടെ വിശുദ്ധരായ മറ്റു വിശുദ്ധരുടെ പേരുകള്‍ ശേഖരിക്കുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst