Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 1 സഭ സ്വഭാവത്താലേ പ്രേഷിത

സഭ സ്വഭാവത്താലെ പ്രേഷിതയാണ്. ഉത്ഥിതനായ നാഥന്‍ സ്വര്‍ഗാരോഹണത്തിനു മുന്‍പായി ശിഷ്യരെ ഏല്‍പിച്ച പ്രഥമവും പ്രധാനവുമായ ദൗത്യമാണ് സുവിശേഷപ്രഘോഷണം. മാമ്മോദീസായിലൂടെ സഭയിലെ അംഗങ്ങളായിത്തീര്‍ന്ന ഓരോ വ്യക്തിയും സഭയുടെ ഈ പ്രേഷിതദൗത്യത്തില്‍ പങ്കുകാരാക്കപ്പെടുന്നു. ഈ വസ്തുതകള്‍ വ്യക്തമാകത്തക്കവിധമാണ് ക്ലാസ് നയിക്കേണ്ടത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 പിതാവിനാല്‍ അയയ്ക്കപ്പെട്ട ഈശോയാണ് പ്രഥമപ്രേഷിതന്‍.

    2 ഈശോമിശിഹായാല്‍ അയയ്ക്കപ്പെട്ടവളാണ് സഭ.

    3 സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമാണ് സുവിശേഷപ്രഘോഷണം

    4 സുവിശേഷം ശ്രവിക്കുന്നവരെ അതു സ്വീകരിക്കാന്‍ സന്നദ്ധരാക്കുന്നത് പരിശുദ്ധാത്മാവാണ്.

    5 ഈശോയില്‍ നിന്ന് പ്രേഷിതദൗത്യം സ്വീകരിച്ച സഭ അവിടുത്ത രക്ഷാകരപദ്ധതിയില്‍ സഹകരിച്ച് മനുഷ്യരെ രക്ഷയിലേയ്ക്കു നയിക്കുന്നതിനാല്‍ സഭ രക്ഷയുടെ കൂദാശയാണ്.

    6 സകലജനതകളെയും സുവിശേഷമറിയിക്കുക, അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുക, അവിടുന്ന് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക, അവിടുത്തെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നിവയായിരുന്നു ഈശോ ശിഷ്യരിലൂടെ സഭയെ ഏല്പിച്ച ദൗത്യങ്ങള്‍.

    7 സഭ സ്വഭാവത്താലെ പ്രേഷിതയായതിനാല്‍ സഭാംഗങ്ങളെല്ലാവരും പ്രേഷിതരാണ്.


  2. മനോഭാവം

    1 തങ്ങളുടെ പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള അവബോധം.

    2 മറ്റുള്ളവരുമായി ദൈവവചനം പങ്കുവയ്ക്കുവാനുള്ള താല്പര്യം.

  3. ശീലം

    1 ഈശോയെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നു.

    പ്രേഷിതപ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോ ശിഷ്യരെ ദൗത്യമേല്‍പ്പിക്കുന്ന ദൈവവചനഭാഗത്തിന്‍റെ ദൃശ്യാവിഷ്കരണം, പിതാവായ ദൈവം ആരംഭിച്ച പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയാണ് സഭയുടെ പ്രേഷിതപ്രവര്‍ത്തനം എന്നു വ്യക്തമാക്കുന്ന ചാര്‍ട്ട്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍.
  5. പാഠാവതരണം

    ഈശോ ശിഷ്യന്മാരെ അയയ്ക്കുന്നതിന്‍റെ ദൃശ്യാവിഷ്കരണത്തോടെ ക്ലാസ് ആരംഭിക്കുന്നു. ചാര്‍ട്ടിന്‍റെ സഹായത്തോടെ പരിശുദ്ധ ത്രിത്വത്തിലെ ഓരോ വ്യക്തിയുടെയും പ്രേഷിതത്വം വിശദമാക്കുന്നു. സഭയുടെ പ്രേഷിതത്വത്തിന്‍റെ അടിസ്ഥാനം, സഭാമക്കളുടെ പ്രേഷിതദൗത്യം എന്നിവ വിശദമാക്കുന്നു.
    1. 1. ദൈവവചനം വായിക്കാം ധ്യാനിക്കാം
    1. 2. ക്ലാസില്‍ ദൈവവചനം ധ്യാനപൂര്‍വം വായിച്ച് സന്ദേശം ഉള്‍ക്കൊള്ളുന്നു.
    1. 3. ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
    1. 4. വചനം മനഃപാഠമാക്കുന്നു. ഡയറിയില്‍ എഴുതിയിടുന്നു.
    1. 5. നമുക്കു പ്രാര്‍ത്ഥിക്കാം
    1. 6. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. ഈ ആഴ്ചയിലെ എല്ലാ ദിവസവും ഈ പ്രര്‍ത്ഥന ചൊല്ലാന്‍ തീരുമാനിക്കുന്നു.
    1. 7. എന്‍റെ തീരുമാനം
    1. 8. മൗനമായി വായിച്ചിട്ട് തീരുമാനം ഉറക്കെ പറയുന്നു.
  1. സഭയോടൊത്തുചിന്തിക്കാം

    സഭാചരിത്രത്തില്‍ നവീകരണത്തിന്‍റെ കാറ്റുവീശിയ സംഭവമായിരുന്നു രാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സിലില്‍ പങ്കെടുത്ത പിതാക്കന്മാര്‍ പരിശുദ്ധാത്മാവിന്‍റെ പ്രകാശത്തില്‍ 12 പ്രാര്‍ത്ഥനയും പഠനങ്ങളും ചര്‍ച്ചകളും വഴി രൂപീകരിച്ച ഔദ്യോഗിക പ്രബോധനങ്ങളാണ് ‘രാം വത്തിക്കാന്‍കൗണ്‍സില്‍ പ്രമാണരേഖകള്‍’. സഭയെക്കുറിച്ചും സഭയുടെ പഠനങ്ങളെക്കുറിച്ചും ആധികാരിക അറിവുനല്‍കുന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കു പരിചിതമാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാഗം ഉള്‍പ്പടുത്തിയിരിക്കുന്നത്. അതുകൊ് സാധിക്കുന്നിടത്തോളം കൗണ്‍സില്‍ ഡിക്രിയില്‍ നിന്നുതന്നെ ഈ ഭാഗം വായിക്കാന്‍ ശ്രദ്ധിക്കണം.
    സഭ ഇന്നു നടത്തിക്കൊിരിക്കുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഒരു ചാര്‍ട്ട് എഴുതുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst