Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 14 വിശുദ്ധരാകൂ പ്രേഷിതരാകൂ

മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ബോധ്യം ലഭിക്കുവാനും വിശുദ്ധിയില്‍ വളരുവാനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനും കുട്ടികള്‍ക്കു കഴിയത്തക്കവിധം ഈ പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവമായ കര്‍ത്താവു പരിശുദ്ധനായിരിക്കുന്നതുപോലെ ദൈവത്തിന്‍റെ സ്വന്തം ജനമായി തിരഞ്ഞെടുക്കപ്പെട്ട നമ്മളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

    2. മനുഷ്യരെല്ലാവരും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും പൂര്‍ണതയായ വിശുദ്ധിയിലേയ്ക്കു വളരണം.

    3. ദൈവത്തിന്‍റെ വിശുദ്ധിയുടെ ഏറ്റവും വലിയ ഗുണവിശേഷമാണ് അവിടുത്തെ കരു ണ.

    4. ഈശോയോടു കൂടെയായിരിക്കുക എന്നതാണ് വിശുദ്ധി പ്രാപിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം.

    5. തിډയെ നډകൊണ്ടു ജയിക്കുന്ന ക്രിസ്തീയസ്നേഹമാണ് വിശുദ്ധിയുടെ അളവുകോല്‍.

    6. നമ്മെ വിശുദ്ധിയില്‍ വളര്‍ത്തുന്ന അമ്മയാണ് സഭ. 7. ദൈവത്തിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കുന്നതു വഴിയാണ് നമ്മള്‍ അനുദിനജീവിതത്തില്‍ വിശുദ്ധി പ്രാപിക്കുന്നത്.

     

  2. മനോഭാവം

    1. വിശുദ്ധരാകാനുള്ള ആഗ്രഹം

    2. ആദ്ധ്യാത്മികകാര്യങ്ങളിലുള്ള താല്‍പര്യം

  3. ശീലം

    1. മാതൃകാപരമായജീവിതം നയിക്കുന്നു.

    2. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കുന്നു.

  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിശുദ്ധരുടെ ചിത്രങ്ങള്‍, ദൈവവചന കാര്‍ഡുകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍

  2. പാഠാവതരണം

    മോശയ്ക്ക് മുള്‍പ്പടര്‍പ്പില്‍ ലഭിച്ച ദര്‍ശനത്തെക്കുറിച്ചുള്ള ദൈവവചനം വായിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കുന്നു. വിശുദ്ധരുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ഓരോ വിശുദ്ധരിലും കാണുന്ന പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുന്നു. അനുദിന ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നവരാണ് വിശുദ്ധരാകുന്നത് എന്ന സത്യം മനസ്സിലാക്കിക്കൊടുക്കുന്നു.

    ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും മാതൃകാപരമായി ജീവിക്കുന്ന ഏതാനും പേരുടെ ലിസ്റ്റു തയ്യാറാക്കുക. അവരില്‍ തെളിവാര്‍ന്നു നില്‍ക്കുന്ന നന്മകൾ എഴുതുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst