Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 8 സഭയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും

ഈശോയെ അനുകരിച്ച് സഭ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കാനും അവയോടു സാധിക്കുന്ന വിധത്തിലെല്ലാം സഹകരിക്കുവാനും കുട്ടികളെ പ്രചോദിപ്പിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയെല്ലാം മാതൃക ഈശോയാണ്.

    2. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.

    3. അനാഥര്‍, വയോവൃദ്ധര്‍, രോഗികള്‍, മരണാസന്നര്‍, അംഗവൈകല്യമുള്ളവര്‍,ബുദ്ധിമാന്ദ്യം ഉള്ളവര്‍, മാനസികരോഗികള്‍, ചൂഷണത്തിനിരയാകുന്നവര്‍, എയിഡ്സ് രോഗികള്‍ തുടങ്ങി സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും വേദനിക്കുന്നവരുമായ എല്ലാവരെയും സഭ സഹായിക്കുന്നു.

    4. പ്രാര്‍ത്ഥിച്ചും, ചെറിയ ത്യാഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം സംഭാവന ചെയ്തും ആതുരാലയങ്ങളും അതുപോലെയുള്ള മറ്റു സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും നമുക്കും സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.


  2. മനോഭാവം

    1. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരോട് പരിഗണന.

    2. അവരെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സഹായിക്കാനുള്ള സന്നദ്ധത.

  3. ശീലം

    സമൂഹത്തില്‍ പിന്നോക്കാവസ്ഥ പുലര്‍ത്തുന്നവരെ പ്രത്യേകമായി പരിഗണിക്കുന്നു.

    2. അവരെ സഹായിക്കാന്‍ മുന്‍കൈ എടുക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ചാര്‍ട്ട്, ദുരിതമനുഭവിക്കുന്നവരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  2. പാഠാവതരണം

    ഏതെങ്കിലും തരത്തില്‍ ദുരിതമനുഭവിക്കുന്നവരെക്കുറിച്ചുള്ള പത്രവാര്‍ത്ത ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തന മാര്‍ഗങ്ങള്‍ വിവരിക്കുന്നു. ക്ലേശമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി സഭ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം ജനിപ്പിക്കാന്‍ അവയുടെ ചിത്രങ്ങള്‍ കാണിക്കുകയോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.
    1.സഭയുടെ ഏതെങ്കിലുമൊരു ജീവകാരുണ്യസ്ഥാപനം സന്ദര്‍ശിച്ച് അവരെ ഏതെല്ലാം വിധത്തില്‍ സഹായിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst