Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 4 വിശ്വാസത്തിന്റെ വീരസാക്ഷികൾ

വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികളുടെ ജീവിതകഥ അറിയുവാനും അതില്‍നിന്നും പ്രചോദനവും ആവേശവും ഉള്‍ക്കൊള്ളുവാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഹേറോദേസ് രാജാവിന്‍റെ കാലം മുതല്‍തന്നെ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു തുടങ്ങി.

    2. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശ്ലീഹډാരും പിന്‍ഗാമികളും ധീരതയോടെ ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് മരണംപുല്‍കി.

    3. അനേകര്‍ യഹൂദമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതും വിജാതീയര്‍ ക്രിസ്ത്യാനികളായതും യഹൂദരെ ചൊടിപ്പിച്ചു. രാജാവിനെ ദൈവമായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകാതിരുന്നതു ഭരണാധികാരികളെയും ശത്രുക്കളാക്കി. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയത്.

    4. നീറോ ചക്രവര്‍ത്തിമുതല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിവരെയുള്ള റോമന്‍ രാജാക്കډാരെല്ലാം അതിക്രൂരമായ മതമര്‍ദനം നടത്തിയവരാണ്. അതിനാല്‍ ഈ കാലഘട്ടത്തില്‍ സഭയ്ക്ക് ധാരാളം വിശുദ്ധ രക്തസാക്ഷികളെ ലഭിച്ചു. പൗരസ്ത്യ സഭയിലും ഈ കാലഘട്ടത്തില്‍ അനേകം രക്തസാക്ഷികള്‍ ഉണ്ടായിരുന്നു.

    5. എ.ഡി. 313 ലെ മിലാന്‍ വിളംബരത്തോടെയാണ് സഭയ്ക്ക് റോമാസാമ്രാജ്യത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത്.

    6. വിശുദ്ധ തോമസ്മൂര്‍, മാക്സ്മില്യന്‍ കോള്‍ബേ തുടങ്ങിയവര്‍ പില്‍ക്കാലങ്ങളില്‍ രക്തസാക്ഷികളായവരാണ്. വിശുദ്ധ ജോണ്‍ബ്രിട്ടോ, ദൈവസഹായംപിള്ള തുടങ്ങിയവര്‍ ഭാരതത്തിലെ രക്തസാക്ഷികളാണ്.

    7. മതപീഡനങ്ങള്‍ സഭയെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണു ചെയ്തത്.

  2. മനോഭാവം

    1. ക്രൈസ്തവവിശ്വാസത്തില്‍ അഭിമാനം.

    2. സഭയില്‍ രക്തസാക്ഷിത്വം വരിച്ചവരോട് ആദരവും സ്നേഹവും
  3. ശീലം

    1. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി എന്തു ക്ലേശവും ഏറ്റെടുക്കാനുള്ള സന്നദ്ധത.

    2. രക്തസാക്ഷികളുടെ ജീവിതകഥകള്‍ വായിക്കുന്നു.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ആദിമസഭ നേരിട്ട പീഡനങ്ങളെ കാണിക്കുന്ന ചിത്രങ്ങള്‍, രക്തസാക്ഷികളുടെ ജീവചരിത്രങ്ങള്‍/ അവരെക്കുറിച്ചുള്ള സി.ഡി, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  5. പാഠാവതരണം

    രക്തസാക്ഷികളെക്കുറിച്ചുള്ള സി.ഡി അവതരിപ്പിച്ചോ ജീവചരിത്രം വായിച്ചുകൊണ്ടോ ക്ലാസ് ആരംഭിക്കുന്നു. ശ്ലീഹډാരുടെ കാലം മുതല്‍ സഭ നേരിട്ട പീഡനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈശോയിലുള്ള വിശ്വാസം ത്യജിച്ചാല്‍ കിട്ടാമായിരുന്ന താല്‍ക്കാലിക നേട്ടങ്ങളെക്കാള്‍ നിത്യസൗഭാഗ്യത്തിനായി വിശ്വാസം ഏറ്റുപറഞ്ഞ് വീരമൃത്യു വരിച്ച രക്തസാക്ഷികളെക്കുറിച്ചുള്ള ദൃശ്യാവതരണമോ, കഥാപ്രസംഗങ്ങളോ അവതരിപ്പിക്കാം
    രണ്ടാം പാഠത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുന്നു.
    നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു രക്തസാക്ഷിയുടെ ജീവിതകഥ വായിച്ചശേഷം ഒരു അനുമോദനക്കുറിപ്പു തയ്യാറാക്കുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst