Class 10 : സഭ പ്രേഷിത സമൂഹം

Summary
Lesson 13 പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

സഭയില്‍ സമര്‍പ്പിതജീവിതത്തിന്‍റെ സ്ഥാനവും ധര്‍മ്മങ്ങളും മനസ്സിലാക്കാനും സമര്‍പ്പിതജീവിതത്തെക്കുറിച്ചുള്ള ആദരവ് കുട്ടികളില്‍ വളരുവാനും ഈ പാഠം ഉപകരിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മിശിഹായിലുള്ള പൂര്‍ണവും സമ്പുഷ്ഠവുമായ ജീവിതത്തിലൂടെ ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരമേകാനുള്ള ക്രൈസ്തവവിളി അതിന്‍റെ പൂര്‍ണതയില്‍ തങ്ങളില്‍ സാക്ഷാത്കരിക്കുന്നവരാണ് സമര്‍പ്പിതര്‍.

    2. ഏ.ഡി മൂന്നാം നൂറ്റാണ്ടില്‍ സന്യാസം ക്രിസ്തുമതത്തില്‍ വേരുറച്ചുവെങ്കിലും ഭാരതത്തില്‍ അതിനു തുടക്കം കുറിച്ചത് 1831 ല്‍ അമലോത്ഭവദാസസംഘം എന്ന സന്യാസസമൂഹം സ്ഥാപിതമായതോടെയാണ്. ഇന്ന് ആ സന്യാസസമൂഹം സി.എം. ഐ എന്ന പേരില്‍ അറിയപ്പെടുന്നു.

    3. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളെ അടിസ്ഥാനമാക്കി മൂന്നു വ്രതങ്ങള്‍ പാലിച്ചുജീവിക്കുന്നവരാണ് സമര്‍പ്പിതര്‍.

    4. പ്രാര്‍ത്ഥന, ഇടവകപ്രവര്‍ത്തനങ്ങളിലുള്ള പങ്കുചേരല്‍, മതബോധനം, കുടുംബസന്ദര്‍ശനങ്ങള്‍, സാമൂഹ്യസേവനം, മിഷന്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ബഹുമുഖ ശുശ്രൂഷകളിലൂടെ സമര്‍പ്പിതര്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള തങ്ങളുടെ സമര്‍പ്പണം അര്‍ത്ഥപൂര്‍ണമാക്കുന്നു.


  2. മനോഭാവം

    1. സമര്‍പ്പിതദൈവവിളി പ്രോല്‍സാഹിപ്പിക്കുന്നു.

    2. സമര്‍പ്പിതരെ ആദരവോടെ വീക്ഷിക്കുന്നു.

  3. ശീലം

    1. സമര്‍പ്പിതരോട് അടുപ്പവും സ്നേഹവും പുലര്‍ത്തുന്നു.

    2. സമര്‍പ്പിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും നടത്തുന്നതിന്‍റെ സി.ഡി/ ഫോട്ടോ, സമര്‍പ്പിതരുടെ സേവനങ്ങളെ പരാമര്‍ശിക്കുന്ന പേപ്പര്‍കട്ടിംഗ്സ്, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍
  2. പാഠാവതരണം

    വ്രതവാഗ്ദാനവും സന്യാസവസ്ത്രസ്വീകരണവും നടത്തുന്നതിന്‍റെ സി.ഡി പ്രദര്‍ശിപ്പിച്ചുകൊണ്ടോ, സമര്‍പ്പിതരുടെ സേവനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടോ ക്ലാസ് ആരംഭിക്കാം. ചിത്രങ്ങളുടെ സഹായത്തോടെ സമര്‍പ്പിതരുടെ ശുശ്രൂഷയുടെ വിവിധ മുഖങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കണം.
    സമര്‍പ്പിതര്‍ ചെയ്യുന്ന സേവനങ്ങളുടെ ചിത്രങ്ങള്‍ സമാഹരിച്ച് ഒരു ആല്‍ബം തയ്യാറാക്കുക. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സിന്‍റെ സേവനങ്ങളെക്കുറിച്ച് അവരുമായി ഒരഭിമുഖം നടത്തുക.

Class 10 : സഭ പ്രേഷിത സമൂഹം

സഭ സ്വഭാവത്താലേ പ്രേഷിത

Chapter 1

Class 10

സുവിശേഷപ്രഘോഷണം സഭയുടെ അടിസ്ഥാന ദൗത്യം

Chapter 2

Class 10

ആദിമസഭയുടെ പ്രേഷിത ചൈതന്യം

Chapter 3

Class 10

വിശ്വാസത്തിന്റെ വീരസാക്ഷികൾ

Chapter 4

Class 10

സത്യവിശ്വാസ സംരക്ഷകര്‍

Chapter 5

Class 10

വചനാനുസൃതം ജീവിച്ചവര്‍

Chapter 6

Class 10

പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍

Chapter 7

Class 10

സഭയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും

Chapter 8

Class 10

പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍

Chapter 9

Class 10

സീറോ മലബാര്‍ സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളും

Chapter 10

Class 10

പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ

Chapter 11

Class 10

പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ

Chapter 12

Class 10

പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ

Chapter 13

Class 10

വിശുദ്ധരാകൂ പ്രേഷിതരാകൂ

Chapter 14

Class 10

നവയുഗസൃഷ്ടിക്കായ് അണിചേരാം

Chapter 15

Class 10

Let's do Wonderful things together in the name of Chirst