Class 3: ജീവദാതാവായ ദൈവം

Summary
Lesson 5 രക്ഷയ്ക്കു വഴിയൊരുക്കുന്ന ദൈവം

ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത കണ്ട് വേദനിച്ച ദൈവം ജലപ്രളയത്തിലൂടെ ഭൂമുഖത്തെ നശിപ്പിക്കുകയും നീതിമാനായ നോഹയിലൂടെ പുതിയൊരു തലമുറക്കു രൂപം കൊടുക്കുകയും ചെയ്യുന്ന രംഗമാണ് ഈ പാഠത്തിലെ പ്രതിപാദ്യവിഷയം. പാപത്തിന് അടിപ്പെട്ടാല്‍ ശിക്ഷയും ദൈവത്തിന് പ്രീതികരമായി ജീവിച്ചാല്‍ രക്ഷയും ലഭിക്കും എന്ന സന്ദേശം കുട്ടികളുടെ മനസില്‍ പതിയുന്ന രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • പാപികളെയും സ്നേഹിക്കുന്നവനാണ് ദൈവം.
    • പാപികളെ രക്ഷിക്കാന്‍ ദൈവം തന്നെ വഴിയൊരുക്കും.
    • ഇസ്രായേല്‍ എന്നാല്‍ ദൈവത്തിന്‍റെ ജനം എന്നാണര്‍ത്ഥം.
  2. മനോഭാവങ്ങള്‍
    • നമ്മുടെ ജീവിതത്തില്‍ തെറ്റുകള്‍ വന്നാലും നാം ദൈവ ത്തിന്‍റെ മക്കള്‍ തന്നെയാണ്.
    • ദൈവം ഒരിക്കലും നമ്മെ കൈവിടുകയില്ല.
    • ദൈവത്തിന്‍റെ പദ്ധതികളോട് നാം സഹകരിക്കണം.
  3. ശീലങ്ങള്‍
    • തെറ്റുചെയ്താല്‍ ദൈവത്തോട് മാപ്പുചോദിക്കും.
    • ആരെയെങ്കിലും വേദനിപ്പിച്ചാല്‍ അവരോട് മാപ്പു ചോദിക്കും.
    • ആരെങ്കിലും എന്നോട് തെറ്റുചെയ്താല്‍ അവരോട് ക്ഷമിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, ‘ഇസ്രായേല്‍’ എന്നു തുടങ്ങുന്ന ഭക്തിഗാനങ്ങള്‍ അബ്രാഹം മുതല്‍ മോശവരെയുള്ളവരുടെ ചിത്രങ്ങള്‍.
  5. പാഠാവതരണം
    വീട്ടില്‍ വച്ച് തെറ്റു ചെയ്താല്‍ മാതാപിതാക്കള്‍ എന്തുചെയ്യും? സ്കൂളില്‍ വച്ചാണെങ്കില്‍ അധ്യാപകര്‍ എന്തുചെയ്യും? ശിക്ഷിക്കും. അതു കഴിഞ്ഞാല്‍ വെറുക്കുമോ? ഉപേക്ഷിക്കുമോ? കുട്ടികള്‍ ഉത്തരം പറയട്ടെ. അവ ക്രോഡീകരിച്ച് ക്ഷമിക്കുന്ന സ്നേഹത്തിലേയ്ക്ക് നയിക്കണം. തുടര്‍ന്ന് പാഠം അവതരിപ്പിക്കാം. പാഠാവതരണത്തിന്‍റെ വിവിധ സന്ദര്‍ഭങ്ങളില്‍ അബ്രാഹം മുതലുള്ളവരുടെ ചിത്രങ്ങള്‍ കാണിക്കാം.
      1. ഉത്തരം കണ്ടെത്താം
        • ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം കാനാന്‍ ദേശത്താണ് താമസമാക്കിയത്.
        • അബ്രാഹത്തിന്‍റെ പുത്രന്‍റെ പേര് ഇസഹാക്ക് എന്നാണ്.
        • ഇസ്രായേല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെ സ്വന്തം ജനം എന്നാണ്.
      2. കടങ്കഥ
        ഉത്തരം കണ്ടെത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ബൈബിള്‍ ഭാഗം വായിച്ചു കേള്‍പ്പിക്കണം.>
        ഉത്തരം : അബ്രാഹം
      3. കണ്ടെത്താം കളിക്കാം
        • അബ്രാഹം
        • ഈശോ
        • ഹാരാന്‍
        • പന്ത്രണ്ട്
    മുദ്രാവാക്യം ഏറ്റു ചൊല്ലാം
      പാഠപുസ്തകത്തിലുള്ള മുദ്രാവാക്യം ഉറക്കെ ഏറ്റുവിളിക്കാന്‍ അവസരം കൊടുക്കണം. പിന്നീട് അതുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടണം. പ്രാസഭംഗിയുള്ള വാക്കുകള്‍ അടുക്കിവച്ച്, ആശയവും ശരിയായാല്‍ മുദ്രാവാക്യമായി. കുട്ടികള്‍ നിര്‍മ്മിക്കുന്ന മുദ്രാവാക്യങ്ങളില്‍ ചെറിയ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ചെയ്യാം.
    1. മാതൃക:
      • ദൈവം നമ്മുടെ താതന്‍,
      • സ്വര്‍ഗ്ഗം നമ്മുടെ വീട്
      • നമ്മള്‍ ദൈവമക്കള്‍,
      • യേശുവിന്‍റെ കൂട്ടുകാര്‍
      • സ്വര്‍ഗ്ഗം നമ്മുടെ ലക്ഷ്യം, യേശു നമ്മുടെ നേതാവ്
  1. കഥകള്‍
    അബ്രാഹം-ഇസഹാക്ക്-യാക്കോബ്-ജോസഫ് എന്നിങ്ങനെ നീളുന്ന പരമ്പരയില്‍ രസകരങ്ങളായ അനേകം കഥകളും കഥാസന്ദര്‍ഭങ്ങളുമുണ്ട്. ഏസാവിന്‍റെ പായസക്കൊതി, അനുഗ്രഹം വാങ്ങുന്ന യാക്കോബ്, ജോസഫിന്‍റെ സ്വപ്നങ്ങള്‍…. ഇതെല്ലാം കുട്ടികള്‍ക്ക് വര്‍ണ്ണിച്ചുകൊടുക്കുന്നത് ഉപകാരപ്രദമായിരിക്കും. ഉചിതമായ ചിത്രങ്ങളും കാണിക്കണം.
  2. ഗാനവേദി
    ഇസ്രായേല്‍ എന്ന വാക്കു ചേര്‍ത്തുള്ള ഭക്തിഗാനങ്ങള്‍ കുട്ടികള്‍ കേട്ടിട്ടുണ്ടാവും. അവ ഏതൊക്കെയെന്ന് അന്വേഷിക്കാം. ഗ്രൂപ്പായി തിരിച്ച് അത്തരം പാട്ടുകള്‍ പാടിക്കാം.
    ഉദാ:- 1. ഇസ്രായേലിന്‍ നാഥനായി വാഴുമേക….
    2. ഇസ്രായേലിന്‍ നായകാ…
  3. കൂടുതല്‍ ചോദ്യങ്ങള്‍
    • അബ്രാഹം ആദ്യം താമസിച്ചിരുന്ന സ്ഥലമേത്?
    • അബ്രാഹത്തിന്‍റെ ഭാര്യയുടെ പേരെന്ത്?
    • ആരെയാണ് ഇസ്രായേല്‍ക്കാര്‍ എന്നു വിളിക്കുന്നത്?
    • യാക്കോബിന് എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു?

Let's do Wonderful things together in the name of Chirst