Class 3: ജീവദാതാവായ ദൈവം

Summary
Lesson 10 ആത്മാവിനാല്‍ അഭിഷിക്തനായ ഈശോ

ആത്മാവിനാല്‍ അഭിഷിക്തനായ ഈശോയുടെ പരസ്യജീവിതം ആരംഭിക്കുന്നതാണ് ഈ പാഠത്തിലെ പ്രതിപാദ്യം. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാ ത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സഹായിക്കുന്നു. മാമ്മോദീസായില്‍ നമുക്ക് ലഭിച്ച പരിശുദ്ധാത്മാവാണ് നډതിന്‍മകളെ വിവേചിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത്. ആയതിനാല്‍ ആത്മാവിന്‍റെ പ്രചോദനങ്ങള്‍ തിരിച്ചറിയുവാന്‍ പര്യാപ്തമാം വിധം കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

    1. ബോധ്യങ്ങള്‍
      1. നാം ജനിക്കുന്നത് പാപാവസ്ഥയിലാണ്.
      2. നമ്മെ ദൈവമക്കളാക്കി മാറ്റുന്ന കൂദാശയാണ് മാമ്മോദീസ.
      3. മാമ്മോദീസ നമുക്ക് പാപമോചനവും ദൈവികജീവനും നല്‍കുന്നു.
    2. മനോഭാവങ്ങള്‍
      1. മാമ്മോദീസായിലൂടെ പാപത്തെ മോചിപ്പിച്ച ദൈവത്തോട് നന്ദി പറയണം.
      2. മാമ്മോദീസ സ്വീകരിച്ച നാം ദൈവമക്കളെപ്പോലെ ജീവിക്കണം.
      3. ദൈവമക്കളായി ജീവിക്കാനുള്ള ദൈവികജീവന്‍ നഷ്ടപ്പെടുത്താതെ ജീവിക്കണം.
    3. ശീലങ്ങള്‍
      1. നമ്മെ ദൈവപുത്രരാക്കിയ ഈശോയ്ക്ക് നന്ദി പറയും.
      2. ദൈവികജീവന്‍ നഷ്ടപ്പെടുത്താതെ എപ്പോഴും ജീവിക്കും.
      3. ഈശോയെക്കുറിച്ച് കൂടുതല്‍ അറിവുനേടും.
    4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
      പുതിയ നിയമം, മാമ്മോദീസ സ്വീകരണത്തിന്‍റെ ഫോട്ടോ, മാമ്മോദീസതൊട്ടി, മാമ്മോദീസ എന്ന കൂദാശ.
    5. പാഠാവതരണം
      ഒരു കുട്ടിയെ മാമ്മോദീസ മുക്കുന്നതിന്‍റെ ഫോട്ടോ കാണിക്കാം. അതേക്കുറിച്ച് സംസാരിക്കാന്‍ കുട്ടികളെ അനുവദിക്കാം. അവര്‍ പങ്കെടുത്തിട്ടുള്ള മാമ്മോദീസയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കും. മാമ്മോദീസായിലെ പ്രധാനകാര്യം എന്താണ്? അഭിപ്രായം തിരക്കുന്നത് നല്ലതാണ്. ഈശോയും മാമ്മോദീസ സ്വീകരിച്ചു. എപ്പോള്‍? എവിടെവച്ച്? ആരില്‍ നിന്ന്? ഇനി പാഠത്തിലേക്ക് കടക്കാം.
     
  1. ഉത്തരം കണ്ടെത്താം
    1. നസ്രത്തിലെ സിനഗോഗില്‍വച്ച് ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നാണ് ഈശോ വായിച്ചത്.
    2. പാപാവസ്ഥയില്‍ നിന്ന് നമ്മെ ഉയര്‍ത്തി ദൈവമക്കളാക്കുന്ന കൂദാശയാണ് മാമ്മോദീസ.
    3. മാമ്മോദീസ സ്വീകരിക്കുമ്പോള്‍ നമുക്ക് പാപമോചനവും ദൈവികജീവനും ലഭിക്കുന്നു.
    4. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് നാം മാമ്മോദീസ സ്വീകരിക്കുന്നത്.
  2. എഴുതാം
    ഒന്നാം ദിവസം കുട്ടികളോട് വിവരം പറഞ്ഞുവിടണം. മാതാപിതാക്കളുടെ സഹായത്തോടെ രണ്ടാം ദിവസം എഴുതിക്കൊണ്ടുവരട്ടെ. തീര്‍ച്ചയായും അതു പരിശോധിക്കണം.
  3. എന്‍റെ തീരുമാനം
    ദൈവികജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് ചര്‍ച്ച ചെയ്ത് കുട്ടികളെ ബോധ്യപ്പെടുത്തണം.
  1. മാമ്മോദീസാത്തൊട്ടി
    എല്ലാ പള്ളികളിലും ഏറ്റവും പിന്നിലായി മാമ്മോദീസാത്തൊട്ടി ഉണ്ടായിരിക്കും. പല തരത്തിലും വലിപ്പത്തിലുമുള്ളവ ഉണ്ടെന്നു മാത്രം. മാമ്മോദീസാ മുങ്ങുന്ന കുട്ടിയുടെ തലയില്‍ വെള്ളമൊഴിക്കുന്നത് മാമ്മോദീസാ തൊട്ടിയില്‍ പിടിച്ചുകൊണ്ടാണ്. മാമ്മോദീസാത്തൊട്ടി കുട്ടിയെ കാണിച്ചു കൊടുക്കുന്നത് ഉചിതമാണ്.
  2. കാണാം അറിയാം
    കഴിയുമെങ്കില്‍ കുട്ടികളെ ഒരുമിച്ചു ചേര്‍ത്ത് പള്ളിയില്‍ നടക്കുന്ന മാമ്മോദീസാ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. കാര്യങ്ങള്‍ കണ്ടറിയുന്നത് വേഗം മനസ്സില്‍ പതിയാന്‍ സഹായിക്കും
  3. കൂടുതല്‍ ചോദ്യങ്ങള്‍
    1. ഈശോ വളര്‍ന്ന സ്ഥലമേത്?
    2. ഈശോ പരസ്യജീവിതം ആരംഭിച്ചത് എപ്പോഴാണ്?
    3. സ്ഥൈര്യലേപനം സ്വീകരിക്കുന്നതിലൂടെ നമുക്ക് എന്തു ലഭിക്കുന്നു?
    4. കൃപാവരം എന്നാല്‍ എന്ത്?

Let's do Wonderful things together in the name of Chirst