Class 3: ജീവദാതാവായ ദൈവം

Summary
Lesson 2 ദൈവികജീവന്‍ നഷ്ടപ്പെടുത്തുന്ന മനുഷ്യന്‍

ദൈവികജീവന്‍ നഷ്ടമാകുന്ന വഴികളെയും പാപത്തിന്‍റെ പരിണിതഫലങ്ങളെയും വിവരിക്കുകയാണ് ഈ പാഠം. നډതിന്‍മകളെ വിവേചിച്ചറിയുന്നതിനും ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന പാപങ്ങളെ കണ്ടെത്തി ഉപേക്ഷിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുവനും ഈ പാഠം അദ്ധ്യാപകരെ സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ദൈവകല്പന നിരസിക്കുന്നത് പാപമാണ്.
    • പാപം ചെയ്യുന്നവന്‍ ദൈവത്തില്‍ നിന്ന് അകലുന്നു.
    • നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നവനാണ് സാത്താന്‍.
  2. മനോഭാവങ്ങള്‍
    • നാം പാപത്തില്‍ നിന്ന് അകന്നുനില്‍ക്കണം.
    • ദൈവത്തെ അനുസരിക്കണം.
    • സാത്താന്‍റെ പ്രേരണകളില്‍പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം.
  3. ശീലങ്ങള്‍
    • മാതാപിതാക്കന്മാരെ അനുസരിക്കും.
    • ദിവസവും പ്രാര്‍ത്ഥിക്കും.
    • നുണ പറയാതിരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, ആദിപാപത്തിന്‍റെ ചിത്രച്ചാര്‍ട്ട്, റോള്‍പ്ലേ, പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രങ്ങള്‍.
  5. പാഠാവതരണം
    പാഠഭാഗം ഒരു റോള്‍പ്ലേ ആയി അവതരിപ്പിക്കാം.
    ആദത്തെയും ഹവ്വായെയും ദൈവം ഏദന്‍തോട്ടത്തിലാക്കുന്നു. അറിവിന്‍റെ വൃക്ഷത്തിലെ പഴം തിന്നരുതെന്ന് കല്പിക്കുന്നു. ദൈവം പോകുന്നു. ആദം മാറിനില്‍ക്കുന്നു. സാത്താന്‍ ഹവ്വായുടെ അടുത്ത് വന്ന് പഴം തിന്നാന്‍ പറയുന്നു. പഴം പറിച്ചു കൊടുക്കുന്നു. ഹവ്വാ പഴം വാങ്ങി കഴിക്കുന്നു. ആദത്തിനും കൊടുക്കുന്നു. അല്പം കഴിഞ്ഞ് ദൈവം വന്ന് വിളിക്കുന്നു. അവര്‍ ഒളിച്ചു നില്‍ക്കുന്നു… സംഭാഷണം പറഞ്ഞുകൊടുത്ത് കുട്ടികളെക്കൊണ്ട് ഇത് അഭിനയിപ്പിക്കാം. അവതരണഭംഗി കാര്യമാക്കേണ്ടതില്ല. ആശയം പകരാന്‍ കഴിഞ്ഞാല്‍ മതി. തുടര്‍ന്ന് പാഠത്തിലേക്ക് പ്രവേശിക്കാം. ആദിപാപത്തിന്‍റെ ചിത്രങ്ങളുള്ള ചാര്‍ട്ട് ഉണ്ടെങ്കില്‍ അതുപയോഗിച്ച് പാഠം അവതരിപ്പിക്കാം. ചിത്രവായനയിലൂടെ ആശയം കൈമാറാം.
  1. ഉത്തരം കണ്ടെത്താം
    • ഏദന്‍ തോട്ടത്തിലെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്നാണ് ദൈവം കല്പിച്ചത്.
    • ദൈവത്തിന്‍റെ വചനം നിരസിക്കാന്‍ ആദിമാതാപിതാക്കളെ പ്രേരിപ്പിച്ചത് സാത്താനാണ്.
    • ഭയവും നാണവും തോന്നി ദൈവത്തിനു മുമ്പില്‍ വരാന്‍ മടിയായതുകൊണ്ടാണ് ആദവും ഹവ്വയും മരങ്ങള്‍ക്കിടയില്‍ ഒളിച്ചു നിന്നത്.
  2. എഴുതാം
    ഭയം, ദുഃഖം
  3. തരം തിരിക്കാം
    സ്വീകരിക്കേണ്ടത് ഉപേക്ഷിക്കേണ്ടത്
    ദൈവം – സാത്താന്‍
    മാതാപിതാക്കള്‍ – ചീത്ത സിനിമകള്‍
    ഗുരുജനങ്ങള്‍ – ചീത്ത വാക്കുകള്‍
    നല്ല കൂട്ടുകാര്‍ – ചീത്ത പടങ്ങള്‍
    നല്ല പുസ്തകങ്ങള്‍ – കളവു പറയുക
  4. എന്‍റെ തീരുമാനം
    എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ അന്വേഷിക്കണം. അതിനായി പ്രോത്സാഹിപ്പിക്കണം.
  5. നിറം കൊടുക്കാം
    ഉചിതമായ നിറങ്ങള്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കാം.
  1. കഥ കേള്‍ക്കാം
    അനുസരണക്കേടിന്‍റെ ഫലം ആപത്താണെന്ന് സൂചിപ്പിക്കുന്ന കഥകള്‍ നിരവധിയുണ്ടല്ലോ. അവയില്‍ ഏതെങ്കിലും ഒന്നു കുട്ടികളോടു പറയുന്നത് നല്ലതാണ്. ഗുണപാഠം കണ്ടെത്താന്‍ അവര്‍ക്ക് അവസരം നല്‍കണം.
  2. സന്തോഷമോ സങ്കടമോ?
    ഇതൊരു കളിയാണ്. ചില പ്രസ്താവനകള്‍ പറയുന്നു. അപ്പോള്‍ കുട്ടികള്‍ ‘സന്തോഷം’ എന്നു സൂചിപ്പിക്കാന്‍ കൈ ഉയര്‍ത്തുന്നു. ‘സങ്കടം’ എന്നാണെങ്കില്‍ കൈ കൊട്ടുന്നു. തെറ്റിക്കുന്നവര്‍ കളിയില്‍ നിന്ന് പുറത്താകുന്നു.
    ഉദാ : ഞാന്‍ പ്രാര്‍ത്ഥിച്ചു. – സന്തോഷം
    അവന്‍ കൂട്ടുകാരനെ സഹായിച്ചു – സന്തോഷം
    ഞാന്‍ വഴക്കു കൂടി – സങ്കടം
    അവള്‍ കുരിശു വരച്ചു – സന്തോഷം
    അവന്‍ നുണ പറഞ്ഞു – സങ്കടം
    ഇതേ പ്രസ്താവനകള്‍ കുട്ടികളെക്കൊണ്ട് പറയിച്ചും കളി നടത്താം.
  3. ചിത്രം കാണാം, ചിത്രം ശേഖരിക്കാം
    പല ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കുട്ടികളെ കാണിച്ച് അതേക്കുറിച്ച് സംസാരിക്കണം. ഉദാ : മാര്‍പാപ്പ, മദര്‍തെരേസ, ഒരു വല്യമ്മ, ഒരു കുടുംബം മുഴുവന്‍, രണ്ടു കുട്ടികള്‍, ഒരു പിഞ്ചുകുഞ്ഞ്..) പത്രങ്ങളില്‍ നിന്നോ മറ്റോ പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രങ്ങള്‍ ശേഖരിച്ച്, അതിനുള്ള നോട്ടുബുക്കില്‍ ഒട്ടിക്കുന്നത് നല്ലതാണ്.
  4. കൂടുതല്‍ ചോദ്യങ്ങള്‍
    • ദൈവം ഏദന്‍ തോട്ടം മനുഷ്യനെ ഏല്പിച്ചത് എന്തിനാണ്?
    • ദൈവകല്പന നിരസിക്കുമ്പോള്‍ നാം എന്തു ചെയ്യുന്നു?
    • ദൈവം നമുക്ക് എന്തെല്ലാം നല്‍കി?
    • നാം ഭയപ്പെടേണ്ടത് എന്തിനെയാണ്?

Let's do Wonderful things together in the name of Chirst