Class 3: ജീവദാതാവായ ദൈവം

Summary
Lesson 14 ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജനം

ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജനം ശ്ലീഹډാരുടെ സുവിശേഷപ്രഘോഷണഫലമായി രൂപം കൊണ്ട ആദിമക്രൈസ്തവസമൂഹത്തെക്കുറിച്ച് വിവരിക്കുന്നതാണ് സന്ദര്‍ഭം. വിശ്വസിച്ചവര്‍ക്ക് ആത്മാവ് തന്‍റെ വരങ്ങളും ദാനങ്ങളും നല്‍ക്കുന്നുവെന്ന് ഈ പാഠത്തിലൂടെ വ്യക്തമാക്കുന്നു. ലൗകികമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ആത്മാവിന്‍റെ വരദാനങ്ങള്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ശരിയായ ദര്‍ശനം നല്‍ക്കുവാന്‍ ഈ പാഠം സഹായിക്കും

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    1. സുവിശേഷത്തില്‍ വിശ്വസിച്ചവരാണ് ആദിമക്രൈസ്തവ സമൂഹം.
    2. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവരില്‍ വിവിധ ദാനങ്ങള്‍ നിറയുന്നു.
    3. നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും ഈ ദാനങ്ങള്‍ പ്രചോദനമേകുന്നു.
  2. മനോഭാവങ്ങള്‍
    1. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ സ്വീകരിച്ച് നമ്മള്‍ വിശുദ്ധിയില്‍ വളരണം.
    2. ദൈവത്തിന് പ്രീതികരമായ ജീവിതം നമ്മള്‍ നയിക്കണം.
  3. ശീലങ്ങള്‍
    1. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ലഭിക്കാന്‍ നിത്യവും പ്രാര്‍ത്ഥിക്കും.
    2. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ക്ക് നന്ദി പറയും.
    3. അവ ഉപയോഗിച്ച് വിശുദ്ധിയില്‍ വളരും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പുതിയനിയമം, പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ എഴുതിയ ചാര്‍ട്ട്/കാര്‍ഡ്.
  5. പാഠാവതരണം
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:37-47 വായിച്ച് ആശയം പങ്കുവയ്ക്കാം. ആദിമ സഭയുടെ ചിത്രം വ്യക്തമാക്കാം. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുന്ന് പ്രത്യേകമായി എന്തൊക്കെയാവും നല്‍കുന്നത്? പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കാം.
  1. ഉത്തരം കണ്ടെത്താം
    1. ആദിമസഭയെക്കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍.
    2. ആദിമക്രൈസ്തവര്‍ ഏകമനസ്സോടെ ദൈവത്തെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ഒരുമയോടെ കഴിഞ്ഞു. അവര്‍ എല്ലാ മനുഷ്യരുടെയും പ്രീതിക്ക് പാത്രമാവുകയും ചെയ്തു. അവര്‍ ധീരതയോടെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു.
    3. വിശുദ്ധിയില്‍ വളരാനും സുവിശേഷമാര്‍ഗത്തില്‍ ചരിക്കാനും സുവിശേഷം പ്രഘോഷിക്കാനുമാണ് പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ നമ്മെ സഹായിക്കുന്നത്.
    4. ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍.
  2. കടങ്കഥ
    ഉത്തരം : ആദിമസഭ
  3. എന്‍റെ തീരുമാനം
    പരിശുദ്ധാത്മാവ് വരങ്ങളും ദാനങ്ങളും നല്‍കുന്നത് നമ്മുടെ പരിശുദ്ധിക്കും മറ്റുള്ളവരുടെ നന്മയ്ക്കുമാണ്. നന്മചെയ്ത് വിശുദ്ധി പ്രാപിക്കാന്‍ കുട്ടികള്‍ തീരുമാനമെടുക്കട്ടെ. അതിനുള്ള പ്രചോദനം നല്‍കണം.
  1. എഴുതാം പഠിക്കാം
    പരിശുദ്ധാത്മാവിന്‍റെ ഏഴുദാനങ്ങള്‍ കാര്‍ഡുകളില്‍ വലുതായി എഴുതി ക്ലാസ്സില്‍ പലയിടത്തായി സ്ഥാപിക്കുക, അവ കുട്ടികള്‍ മനഃപാഠമാക്കട്ടെ.
  2. കളിക്കാം കളിക്കാം
    ഇതൊരു പരിശോധനാകളിയാണ്. കുട്ടികള്‍ എഴുന്നേറ്റു നില്‍ക്കട്ടെ. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളും മറ്റു പദങ്ങളും ഇടകലര്‍ത്തി പറഞ്ഞുകൊണ്ടിരിക്കണം. ഉദാ: ജ്ഞാനം, ബുദ്ധി, ധൈര്യം, അറിവ്, കരുണ, ഭക്തി, സത്യം, ദൈവഭയം, സ്നേഹം… ദാനങ്ങളുടെ പേരു പറയുമ്പോള്‍ കൈ ഉയര്‍ ത്തണം. മറ്റു വാക്കുകളാണെങ്കില്‍ കൈതാഴ്ത്തണം. തെറ്റിക്കുന്നവര്‍ ഇരിക്കട്ടെ. ഈ രീതിയില്‍ കളി തുടരാം. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ മനഃപാഠമാക്കിക്കഴിഞ്ഞിട്ട് നടത്താനുള്ളതാണ് ഈ കളി.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    1. ആരാണ് ആദിമക്രൈസ്തവര്‍?
    2. നമുക്ക് ധൈര്യം നല്‍കുന്ന ദാനം ഏത്?
    3. നന്മതിന്മകളെ യഥാവിധം തിരിച്ചറിയാനുള്ള കഴിവ് നല്‍കുന്ന ദാനമേത്?
    4. ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന രണ്ടു ദാനങ്ങള്‍ ഏവ?

Let's do Wonderful things together in the name of Chirst