Class 3: ജീവദാതാവായ ദൈവം

Summary
Lesson 9 കല്പനകള്‍ പാലിച്ച ഈശോ

എല്ലാ നിയമങ്ങള്‍ക്കും വിധേയനായി ജീവിച്ചുകൊണ്ട് ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവനായി ജീവിച്ച ഈശോയുടെ അനുസരണത്തെയാണ് ഈ പാഠത്തിലൂടെ അവതരിപ്പിക്കുന്നത്. ദൈവമക്കളും സഭയിലെ അംഗങ്ങളുമായ നാമോരോരുത്തരും ദൈവകല്പനയോടൊപ്പം തിരുസഭയുടെ കല്പനകളും പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്ന ബോധ്യത്തിലേക്കു നയിക്കാന്‍ ഈ പാഠം സഹായിക്കുന്നു

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ഈശോ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ചു.
    • ഈശോ ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടപ്പെട്ടവനായി വളര്‍ന്നു.
    • സഭാമക്കള്‍ പാലിക്കേണ്ട നിയമങ്ങളാണ് തിരുസഭയുടെ കല്പനകള്‍.
  2. മനോഭാവങ്ങള്‍
    • ഈശോയുടെ ജീവിതമാതൃക നാം സ്വന്തമാക്കണം.
    • നമ്മള്‍ എല്ലാവരുടെയും പ്രീതിയില്‍ വളരാന്‍ ശ്രമിക്കണം.
    • തിരുസ്സഭയുടെ കല്പനകള്‍ നാം അനുസരിക്കണം.
  3. ശീലങ്ങള്‍
    • എല്ലായ്പോഴും അനുസരണം പാലിക്കും.
    • കടമകള്‍ നിറവേറ്റാന്‍ ഉത്സാഹിക്കും..
    • മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ പ്രവര്‍ത്തിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    ബൈബിള്‍ പുതിയ നിയമം, ലൂക്കാ 2:52 വലുതായി എഴുതിയ ചാര്‍ട്ട്, ബാലനായ ഈശോയുടെ വിവിധ ചിത്രങ്ങള്‍, ക്രിസ്തുഗാഥാ മഹാകാവ്യം, ആക്ഷന്‍ സോങ്ങ്സ്-പുസ്തകം.
  5. പാഠാവതരണം
    മൂന്നാം ക്ലാസ്സില്‍ ഈശോയെ ആദ്യമായി പരിചയപ്പെടുത്തുന്ന പാഠമാണിത്. ഈശോയാണ് നമ്മുടെ കേന്ദ്രം. അതിലേയ്ക്കുള്ള ആമുഖമായിരുന്നു ഒരര്‍ത്ഥത്തില്‍ ഇതുവരെയുള്ള പാഠങ്ങള്‍.
    ബാലനായ ഈശോ, കല്പനകള്‍ പാലിച്ച ഈശോ, എല്ലാവരുടെയും പ്രീതിയില്‍ വളര്‍ന്ന ഈശോ… ഈ ഈശോയെ മാതൃകയാക്കി വളരേണ്ടവരാണ് കുട്ടികള്‍ എന്ന ആശയമാണ് ഈ പാഠത്തില്‍ നല്‍കേണ്ടത്. ബാലനായ ഈശോയുടെ വിവിധ ചിത്രങ്ങള്‍ കാണിക്കാം. പഴയനിയമ കഥാപാത്രങ്ങളേക്കാള്‍ അടുപ്പം കുട്ടികള്‍ക്ക് ഈശോയോടുണ്ട്.
    നിങ്ങളുടെ പ്രായത്തില്‍ ഈശോ എന്തെല്ലാം ചെയ്തുകാണും? എന്ന് കുട്ടികളോടു ചോദിച്ച് ചെറിയൊരു ചര്‍ച്ചയാകാം… തുടര്‍ന്ന് താഴെക്കാണുന്ന വരികള്‍ ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കാം.”അമ്മയോടോരോന്നു കൊഞ്ചിപ്പറയുകയും
    അമ്മിഞ്ഞപ്പാലുണ്ടുറങ്ങുകയും
    അമ്മതന്‍ കൈപിടിച്ചങ്ങിങ്ങു പോകയും
    സാമ്മോദം പൂണ്ടും ചിരിക്കുകയും
    കുഞ്ഞാടിന്‍ കാതില്‍ പിടിച്ചു വലിക്കയും
    കുഞ്ഞില തീറ്റയായ് നല്‍കുകയും
    അമ്മയുമച്ഛനുമൊന്നിച്ചു പ്രാര്‍ത്ഥിക്കാ-
    നുണ്‍മയില്‍ കുഞ്ഞുകൈ കൂപ്പുകയും
    നീര്‍ച്ചോല തന്നില്‍പ്പോയ് വെള്ളമെടുക്കാനും
    പാഴ്ചേലയോരോന്നലക്കുവാനും
    തീയെരിക്കുന്ന വിറകു പെറുക്കാനും
    കായും കിഴങ്ങുമരിയുവാനും…
    ……………………………………………………………………………
    (ക്രിസ്തുഗാഥ – പ്രൊഫ. മാത്യു ഉലകംതറ)
    ബാലനായ ഈശോയെപ്പോലെയാണ് ബാലകരായ തങ്ങളും വളരേണ്ടതെന്ന ചിന്ത കുട്ടികളില്‍ ഉണര്‍ത്താന്‍ തക്കവിധത്തിലാവണം
  1. ഉത്തരം കണ്ടെത്താം
    • ഈശോ മാതാപിതാക്കള്‍ക്ക് വിധേയനായിട്ട് ജീവിച്ചത്.
    • നസ്രത്തിലെ ഒരു കൊച്ചുവീട്ടിലാണ് ഈശോ വളര്‍ന്നു വന്നത്.
    • ദൈവകല്പനകളും തിരുസഭയുടെ കല്പനകളുമാണ് നാം പാലിക്കേണ്ടത്.
    • ദുക്റാന, മാതാവിന്‍റെ സ്വര്‍ഗാരോപണതിരുനാള്‍, ക്രിസ്തുമസ് എന്നിവയാണ് കടപ്പെട്ട തിരുനാളുകള്‍.
  2. മനഃപാഠമാക്കുക
    തിരുസഭയുടെ കല്പനകള്‍ ആവര്‍ത്തിച്ചു ചൊല്ലിപഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കാം. അവ മനഃപാഠമാക്കി ചൊല്ലിക്കേള്‍പ്പിക്കാനുള്ള ആകര്‍ഷകമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് നല്ലതാണ്.
  3. ക്രമത്തില്‍ എഴുതുക:
    • പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ തിരുനാളിനു പോയി.
    • ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തി.
    • ഈശോ ദൈവാലയത്തില്‍ വച്ച് ചോദ്യങ്ങള്‍ ചോദിച്ചു.
    • ഈശോയെക്കണ്ട് മാതാപിതാക്കള്‍ വിസ്മയിച്ചു.
    • ഈശോ നസറത്തില്‍ വന്ന് മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ചു.
  4. എഴുതാം
    നാം ചെയ്യാറുള്ള കാര്യങ്ങള്‍
    1. മാതാപിതാക്കളെ സഹായിക്കും.
    2. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും.
    3. തിരുനാളിനു പോകും.
    4. വേദപാഠം പഠിക്കും.
  5. എന്‍റെ തീരുമാനം
    എടുത്ത തീരുമാനം നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കണം.
  1. എപ്പോഴും കാണാന്‍
    തിരുസഭയുടെ കല്പനകള്‍, കടപ്പെട്ട തിരുനാളുകള്‍, ഉപവാസദിനങ്ങള്‍ തുടങ്ങിയവയൊക്കെ ചാര്‍ട്ടുപേപ്പറിലോ കാര്‍ഡ്ബോര്‍ഡിലോ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത് എപ്പോഴും കാണാനും ഓര്‍മ്മ പുതുക്കാനും സഹായിക്കും.
  2. ആസ്വദിക്കാന്‍
    ഈശോയുടെ ശൈശവം, ബാല്യം, കൗമാരം എന്നിവയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ ‘ക്രിസ്തുഗാഥ’ യില്‍ ഉണ്ട്. അവ കുട്ടികളെ ചൊല്ലിക്കേള്‍പ്പിക്കുന്നത് ആസ്വാദനത്തിന് സഹായിക്കും.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    1 .നസ്രത്തിലെ കൊച്ചുവീട്ടില്‍ ആരെല്ലാമാണ് താമസിച്ചിരുന്നത്?
    2. യഹൂദ നിയമപ്രകാരം ഈശോ എന്തെല്ലാം ചെയ്തിരുന്നു?
    3. ഈശോ എങ്ങനെയാണ് വളര്‍ന്നത്?
    4. തിരുസഭയുടെ കല്പനകള്‍ എത്രയാണ്?

Let's do Wonderful things together in the name of Chirst