Class 3: ജീവദാതാവായ ദൈവം

Summary
Lesson 6 രക്ഷയിലേക്കു നയിക്കുന്ന ദൈവം

ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സംഭവമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്‍റെ വിമോചകനായി ദൈവം മോശയെ തിരഞ്ഞെടുക്കുക മാത്രമല്ല ചെയ്തത് കൂടെ നടന്ന് അവരെ പരിപാലിച്ചു. ക്ലേശങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവിലും ദൈവം കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടികളില്‍ ആഴപ്പെടുവാന്‍ സഹായകമാകുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ദൈവം തന്‍റെ ജനമായ ഇസ്രായേലിനെ അപകടങ്ങളില്‍ നിന്ന് കാത്തു രക്ഷിച്ചു.
    • ദൈവം അവരെ കാനാന്‍ ദേശത്തേയ്ക്ക് നയിച്ചു.
    • ദൈവം നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു.
  2. മനോഭാവങ്ങള്‍
    • അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കണം.
    • ദൈവം കൂടെയുള്ളതിനാല്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല.
    • സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി നാം ജീവിക്കണം.
  3. ശീലങ്ങള്‍
    • വേദനകള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കും.
    • വേദനിക്കുന്ന സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും; പ്രവര്‍ത്തിക്കും.
    • ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്ന ദൈവത്തോട് നന്ദിപറയും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, പാഠഭാഗവുമായി ബന്ധമുള്ള ചിത്രങ്ങള്‍, ബൈബിള്‍ കഥകള്‍.
  5. പാഠാവതരണം
    വളരെ മനോഹരമായി കഥ പറയാന്‍ കഴിയുന്ന പാഠമാണിത്. ഇസ്രായേല്‍ക്കാരെ ഈജിപ്തുകാര്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ അവതരിപ്പിക്കാം. അടിമകളായിത്തീര്‍ന്ന ഒരു സമൂഹത്തിന്‍റ കഥയാണ് പറയേണ്ടത്. ഒടുവില്‍ ദൈവം മോശയിലൂടെ അവരുടെ മോചനത്തിന് വഴിതുറക്കുന്നു. ദൈവം ചെയ്യുന്ന അത്ഭുതകൃത്യങ്ങള്‍ മനോഹരമായി വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയും അതേക്കുറിച്ചുള്ള ചിത്രങ്ങള്‍ കാണിക്കുകയും ചെയ്യണം. അത്ഭുതകരമായി ചെങ്കടല്‍ കടക്കുന്ന കാര്യം കുട്ടികള്‍ ആഹ്ലാദത്തോടെ കേട്ടിരിക്കും. എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുന്ന നല്ല ദൈവത്തിന്‍റെ ചിത്രം ഈ പാഠത്തിലൂടെ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം.
  1. ഉത്തരം കണ്ടെത്താം
    • ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് ദൈവം മോശയെ തെരഞ്ഞെടുത്തത്.
    • മോശ വഴി ദൈവം വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. പത്തു ബാധകള്‍ അയച്ച് ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചു. മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ക്കാരെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചു.
    • ദൈവം മോശയ്ക്ക് സഹായിയായി നല്‍കിയത് അഹറോനെയാണ്.
    • ദൈവം ഇസ്രായേല്‍ക്കാരെ നയിച്ചത് കാനാന്‍ദേശത്തേക്കാണ്.
  2. പദപ്രശ്നം
    ഉത്തരം കണ്ടെത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
    ഉത്തരം : കാനാന്‍ദേശം
  3. ബൈബിള്‍ നോക്കി പൂരിപ്പിക്കുക
    പൂരിപ്പിക്കേണ്ട വാക്കുകള്‍:
    • മോശ, മുഴുവന്‍, കടലിനെ, വരണ്ട
    • ഈശോ
    • ഹാരാന്‍
    • പന്ത്രണ്ട്
  4. എന്‍റെ തീരുമാനം
    പ്രയാസങ്ങളുണ്ടാകുമ്പോള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുവാനുള്ള ഒരു പ്രാര്‍ത്ഥന കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുകയോ എഴുതിക്കൊടുക്കുകയോ ചെയ്യുന്നത് നല്ലതാണ്. കുട്ടികളുടെ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യാം.
  1. തേനും പാലും
    തേനും പാലും ഒഴുകുന്ന കാനാന്‍ദേശം എന്ന പ്രയോഗത്തിന്‍റെ ആശയം കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം. ക്ലേശങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന സന്തോഷത്തിന്‍റെ അനുഭവം ചൂണ്ടിക്കാണിക്കാം.
  2. രക്ഷിക്കുന്ന ദൈവം
    ദൈവം രക്ഷിച്ച എന്തെങ്കിലും അനുഭവം പങ്കുവയ്ക്കുന്നത് നല്ലതാണ്. കുട്ടികളെക്കൊണ്ട് പറയിക്കുകയുമാവാം.
  3. നന്ദി ചൊല്ലാം
    ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ചൊല്ലാന്‍ പറ്റിയ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കുന്നത് ഉചിതമാണ്. ഏതൊരു ചെറിയ കാര്യത്തിനും നന്ദിചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഒരു ശീലമാക്കാന്‍ പ്രേരിപ്പിക്കണം.
  4. കൂടുതല്‍ ചോദ്യങ്ങള്‍
    • ഇസ്രായേല്‍ക്കാരെ പീഡിപ്പിച്ച രാജാവിന്‍റെ പേരെന്ത്?
    • മുള്‍പ്പടര്‍പ്പില്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് എവിടെ?
    • മോശയുടെ സഹോദരന്‍റെ പേരെന്ത്?
    • ഇസ്രായേല്‍ അത്ഭുതകരമായി കടന്നുപോയ കടല്‍ ഏത്?

Let's do Wonderful things together in the name of Chirst