Class 3: ജീവദാതാവായ ദൈവം

Summary
Lesson 13 ഈശോയാല്‍ അയയ്ക്കപ്പെട്ടവര്‍

ഈശോ ശിഷ്യډാരെ തിരഞ്ഞെടുക്കുന്നതും അവരെ തന്‍റെ ദൗത്യം ഏല്പിക്കുന്നതുമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. സുവിശേഷ പ്രഘോഷണത്തിലൂടെ ഈശോയ്ക്കു സാക്ഷ്യം വഹിച്ച ശിഷ്യډാരെപ്പോലെ വചനം ജീവിക്കുവാനും പ്രഘോഷിക്കുവാനും നമുക്കുള്ള കടമയെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റുവാനുതകുന്ന രീതിയില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    1. സുവിശേഷം പ്രസംഗിക്കുവാന്‍ ഈശോയാല്‍ അയയ്ക്കപ്പെട്ടവരാണ് ശ്ലീഹന്മാര്‍.
    2. സഭയുടെ തലവന്‍ മാര്‍പാപ്പയാണ്.
    3. ഈശോയുടെ സുവിശേഷം പ്രഘോഷിക്കുവാന്‍ നമുക്ക് കടമയുണ്ട്.
  2. മനോഭാവങ്ങള്‍
    1. സഭയുടെ തലവനായ മാര്‍പാപ്പയോട് വിധേയത്വം പാലിക്കണം.
    2. ശിഷ്യന്മാരെപ്പോലെ നമ്മളും സുവിശേഷം പ്രസംഗിക്കണം.
  3. ശീലങ്ങള്‍
    1. ഈശോയുടെ ശിഷ്യനാണെന്ന് എപ്പോഴും ഓര്‍മ്മിക്കും.
    2. പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും.
    3. ചിന്ത, വാക്ക്, പ്രവൃത്തി ഇവകൊണ്ട് ഈശോയ്ക്ക് സാക്ഷ്യം വഹിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പുതിയനിയമം, ഈശോയും ശിഷ്യന്മാരും നില്‍ക്കുന്ന ചിത്രം, പന്ത്രണ്ടുശിഷ്യന്മാരുടെ പേരുകളെഴുതിയ ചാര്‍ട്ട്.
  5. പാഠാവതരണം
    ഈശോയും ശിഷ്യന്മാരും നില്‍ക്കുന്ന ചിത്രം കാണിക്കാം. കുട്ടികള്‍ക്ക് അറിയാവുന്ന ശിഷ്യന്മാരുടെ പേരുകള്‍ പറയാം. അവരായി സങ്കല്‍പിച്ച് ഓരോ കുട്ടിയെ അടുത്തേയ്ക്കു വിളിക്കണം. ഇങ്ങനെ പന്ത്രണ്ടു പേരെയും ഈശോയെയും വിളിക്കണം. ഈശോ ശിഷ്യന്മാരെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പറഞ്ഞയയ്ക്കുന്നതായി കാണിക്കുന്നു. പന്ത്രണ്ടുപേരും ക്ലാസ്സിന്‍റെ പല ഭാഗത്തേയ്ക്കായി പോകുന്നു.
  1. ഉത്തരം കണ്ടെത്താം
    1. ശ്ലീഹാ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘അയക്കപ്പെട്ടവന്‍’ എന്നാണ്.
    2. (പാഠത്തില്‍ നിന്ന് നേരിട്ടെഴുതാം).
    3. പത്രോസിന്‍റെ പിന്‍ഗാമിയാണ് മാര്‍പാപ്പ.
    4. തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച സ്ഥലം ചെന്നൈയ്ക്കടുത്ത് മൈലാപ്പൂരിലെ ചിന്നമലയാണ്.
  2. ചേരേണ്ടതു ചേര്‍ക്കാം
    3. ഉയിര്‍പ്പിച്ചു
    5. ബഹിഷ്കരിച്ചു
    2. സുഖപ്പെടുത്തി
    4. ശുദ്ധരാക്കി
    1. പ്രസംഗിച്ചു
  3. കോളങ്ങള്‍ പൂര്‍ത്തിയാക്കുക
    അത്ഭുതപ്രവര്‍ത്തനവരം
    ഭാഷാവരം പ്രവചനവരം
    പരിശുദ്ധാത്മാവിന്‍റെ
    വരങ്ങളില്‍ ചിലത്
    ദര്‍ശനവരം ജ്ഞാനവരം
    രോഗശാന്തിവരം
  4. എന്‍റെ തീരുമാനം
    ഓരോ കുട്ടിക്കും ദൈവം നല്‍കിയ കഴിവുകളും നന്മകളും വ്യത്യസ്തമാണ്. അവ ഏതെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനവരെ സഹായിക്കണം. നന്മകളുടെ പേരില്‍ പ്രോത്സാഹനം നല്‍കണം. അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം.
  1. ഈശോയുടെ കല്പന
    “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.” ഇത് ഒരു ചാര്‍ട്ടില്‍ വലുതായി എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക. ഈ വാക്യം കുട്ടികള്‍ക്കിണങ്ങും വിധം വിശദീകരിക്കുക.
  2. കഥ തുടരാം
    ഈശോ അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവം കഥാരൂപത്തില്‍ അവതരിപ്പിക്കട്ടെ. സ്വന്തം വാചകങ്ങളില്‍ ആകര്‍ഷകമായി കഥപറയാന്‍കുട്ടികളെ പ്രേരിപ്പിക്കാം. ഒരു കുട്ടി കഥ ആരംഭിക്കട്ടെ. ടീച്ചര്‍ ഒരു പ്രാവശ്യം കയ്യടിക്കുമ്പോള്‍ ആ കുട്ടി പറഞ്ഞിരുന്ന വാചകം പൂര്‍ത്തിയാക്കി കഥ നിര്‍ത്തുന്നു. അടുത്ത കുട്ടി കഥ തുടരുന്നു.ടീച്ചര്‍ കൈയ്യടിക്കുമ്പോള്‍ നിര്‍ത്തുന്നു. അടുത്ത കുട്ടി തുടരുന്നു. ഈ രീതിയില്‍ പലര്‍ ചേര്‍ന്ന് കഥ പൂര്‍ത്തിയാക്കുന്നു.
  3. ചര്‍ച്ച ചെയ്യാം
    ചിന്ത, വാക്ക്, പ്രവൃത്തി എന്നിവ കൊണ്ട് ഈശോയ്ക്ക് എങ്ങനെ സാക്ഷികളാകാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യാം. കുട്ടികള്‍ക്ക് വ്യക്തമായൊരു അവബോധം നല്‍കണം.
  4. കൂടുതല്‍ ചോദ്യങ്ങള്‍
    1. ഈശോ ശിഷ്യന്മാരെ എന്തെല്ലാം ചെയ്യാനാണ് ചുമതലപ്പെടുത്തി അയച്ചത്?
    2. ഈശോയുടെ കല്പന എന്താണ്?
    3. ശിഷ്യന്മാരുടെ തലവന്‍ ആര്?
    4. പരിശുദ്ധാത്മാവ് നല്‍കുന്ന ഏതാനും വരങ്ങളുടെ പേര് പറയുക?
    5. എന്തിനുവേണ്ടിയാണ് പരിശുദ്ധാത്മാവ് നമുക്ക് വിവിധ വരങ്ങള്‍ നല്‍കുന്നത്?

Let's do Wonderful things together in the name of Chirst