Class 3: ജീവദാതാവായ ദൈവം

Summary
Lesson 7 കല്പനകള്‍: ജീവന്‍റെ വഴികള്‍

പത്തുകല്പനകള്‍ നല്‍കിക്കൊണ്ട് ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി സ്ഥാപിക്കുന്ന രംഗമാണ് വിവരിക്കുന്നത്. ദൈവം നല്‍കിയ ഈ കല്പനകള്‍ ആണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള നമ്മുടെ വഴികാട്ടി. കല്പനകളുടെ ലംഘനമാണ് പാപം എന്നും കല്പനകള്‍ അനുസരിച്ച് നാം ജീവിക്കുമ്പോള്‍ മറ്റുളളവരില്‍ നിന്നെല്ലാം വ്യത്യസ്തരായി ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളായിതീരുന്നുവെന്നുമുള്ള അവ ബോധത്തില്‍ വളരുവാനും ഈ പാഠം സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ദൈവം നമുക്ക് കല്പനകള്‍ നല്‍കിയിരിക്കുന്നു.
    • കല്പനകള്‍ പാലിച്ച് ജീവിച്ചാല്‍ നാം ദൈവത്തിന്‍റെ സ്വന്തം ജനമായിരിക്കും.
    • സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ദൈവകല്പനകള്‍ വഴികാട്ടികളാണ്.
  2. മനോഭാവങ്ങള്‍
    • ദൈവകല്പനകള്‍ നാം അനുസരിക്കണം.
    • ദൈവകല്പനകള്‍ പാലിച്ചുകൊണ്ട് നാം ദൈവത്തെ സ്നേഹിക്കണം.
    • നിയമങ്ങള്‍ ലംഘിക്കാനല്ല പാലിക്കാനാണ് നാം ശ്രമിക്കേണ്ടത്
  3. ശീലങ്ങള്‍
    • ദൈവകല്പനകള്‍ ഞാന്‍ ഹൃദിസ്ഥമാക്കും.
    • ദൈവകല്പനകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ഞാന്‍ ശ്രമിക്കും.
    • ദൈവകല്പനകള്‍ ഞാന്‍ പാലിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, കാര്‍ഡ്ബോര്‍ഡിലോ, ചാര്‍ട്ടില്‍ എഴുതിയ 10 കല്പനകള്‍, ചെറിയൊരു ഡപ്പിയും അതില്‍ 1 മുതല്‍ 10 വരെ നമ്പറുകളെഴുതിയ സ്ലിപ്പുകളും.
  5. പാഠാവതരണം
    കുട്ടികള്‍ക്ക് പരിചയമുള്ള ചെറിയൊരു കളി നടത്താം. അതിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കണം. കളിക്കുശേഷം ഒരു ചെറിയ ചര്‍ച്ചയാകാം. കളിയില്‍ നിര്‍ദ്ദേശങ്ങള്‍ ഇല്ലെങ്കില്‍ എന്തുപറ്റും? നിര്‍ദ്ദേശം മനസ്സിലായില്ലെങ്കില്‍ എന്തു പറ്റും? നന്നായി കളിക്കാന്‍ പറ്റില്ല. കളിയില്‍ വിജയം നേടാന്‍ കഴിയില്ല. മറ്റൊരു ഉദാഹരണം – നാം ഒരു സ്ഥലത്തേക്കു പോകുമ്പോള്‍ വഴി അറിയാന്‍ എന്തു ചെയ്യും? ആരോടെങ്കിലും ചോദിക്കും. വഴിയില്‍ വച്ചിട്ടുള്ള ബോര്‍ഡുകള്‍ ശ്രദ്ധിക്കും. അങ്ങനെ നേര്‍വഴിയിലൂടെ ലക്ഷ്യത്തിലെത്താം. ഇതുപോലെ ദൈവം സ്വന്തം ജനത്തിന്, ശരിയായി ജീവിച്ച് ലക്ഷ്യത്തിലെത്താന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതാണ് കല്പനകള്‍. ഇനി പാഠത്തിലേക്ക് കടക്കാം.
  1. ഉത്തരം കണ്ടെത്താം
    • ദൈവം പത്തുപ്രമാണങ്ങള്‍ മോശയ്ക്കു നല്‍കിയത് സീനായ്മലയില്‍ വച്ചാണ്..
    • ദൈവത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുകയും അവിടുത്തെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നാം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ജനമായിത്തീരും..
    • പത്തു കല്പനകള്‍ രണ്ടു കല്പനകളിലാണ് സംഗ്രഹിച്ചിരിക്കുന്നത്. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം..
    • ജീവനിലേയ്ക്കുള്ള വഴികള്‍ ദൈവകല്പനകളാണ്..
  2. എന്‍റെ തീരുമാനം
    ദൈവകല്പനകള്‍ പാലിക്കാനുള്ള തീരുമാനം കുട്ടികള്‍ എടുക്കുന്നതിനുമുമ്പ്, അവയെക്കുറിച്ച് വിശദമാക്കിക്കൊടുക്കണം. കൊച്ചുകുട്ടികളെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തമായ കല്പനകളെ വ്യാഖ്യാനിക്കുകയും അവരുടേതായ സാഹചര്യങ്ങളില്‍ വിശദമാക്കിക്കൊടുക്കുകയും വേണം. ഉദാ : മാതാപിതാക്കന്മാരെ ബഹുമാനിക്കണം – മാതാപിതാക്കള്‍, അധ്യാപകര്‍, വൃദ്ധജനങ്ങള്‍, മുതിര്‍ന്നവര്‍ ഇവരോടെല്ലാം ബഹുമാനപൂര്‍വ്വം പെരുമാറണം. മോഷ്ടിക്കരുത് – ആരുടെയും വസ്തുക്കള്‍ അനുവാദം കൂടാതെ എടുക്കരുത്. കളഞ്ഞുകി
  1. നിയമങ്ങളെ അറിയുക
    സ്കൂളില്‍ നിയമങ്ങളില്ലേ? എന്തൊക്കെയാണവ? അവ പാലിക്കുന്നത് എന്തിനാണ്? അതുപോലെ നിയമങ്ങള്‍ ഉള്ളത് എവിടെയൊക്കെയാണ്? ചര്‍ച്ച ചെയ്യാം. മനുഷ്യ നിര്‍മ്മിതങ്ങളാണ് അവയൊക്കെ. അവയും പാലിക്കേണ്ടത് ആവശ്യമാണ്.ദൈവനിര്‍മ്മിതമാണ് ദൈവകല്പനകള്‍. അവ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
  2. പഠിക്കാം, കളിക്കാം
    ഇതൊരു പരിശോധനാകളി (ഠലെേ ഏമാല) യാണ്. ബോള്‍ പാസ്സിംഗ് മാതൃകയില്‍ കുട്ടികളെ വൃത്താകൃതിയില്‍ ഇരുത്തുക. 1 മുതല്‍ 10 വരെ നമ്പറുകളെഴുതിയ സ്ലിപ്പുകളിട്ട ഡപ്പി ബോളിനു പകരം കൈമാറുന്നു. കയ്യടി കേള്‍ക്കുമ്പോള്‍ ആരുടെ കയ്യിലാണോ ഡപ്പി ഇരിക്കുന്നത്, അയാള്‍ അതില്‍ നിന്ന് ഒരു സ്ലിപ്പ് എടുത്ത് ആ നമ്പറിലുള്ള ദൈവകല്പന ഉറക്കെ പറയണം. കളി തുടരുന്നു. കുട്ടികള്‍ കല്പനകള്‍ പഠിച്ചുകഴിഞ്ഞതിനു ശേഷം നടത്തേണ്ടതാണ് ഈ കളി.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    • ദൈവം മോശയ്ക്ക് പത്തു കല്പനകള്‍ നല്‍കിയത് എന്തിലാണ്?
    • ദൈവികജീവനില്‍ വളരാന്‍ നാം എന്തുചെയ്യണം?
    • ദൈവകല്പനകള്‍ നമ്മെ എന്തൊക്കെ പഠിപ്പിക്കുന്നു?

Let's do Wonderful things together in the name of Chirst