Class 3: ജീവദാതാവായ ദൈവം

Summary
Lesson 11 പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാര്‍

പരിശുദ്ധാത്മാവിന്‍റെ ആഗമനം വിവരിക്കുന്ന സംഭവമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ തൈലാഭിഷേകമെന്ന കൂദാശയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നവരില്‍ കാണുന്ന സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കുക. നമ്മുടെകൂടെ നടക്കുന്ന ഉറ്റമിത്രമായ പരിശുദ്ധാത്മാവിനെ പരിചയപ്പെടുത്തുന്നതിനും ഈ പാഠം അദ്ധ്യാപകരെ സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    1. പന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു.
    2. പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങളും സ്ഥൈര്യലേപനത്തിലൂടെ ലഭിക്കുന്നു.
    3. നന്മ ചെയ്യാനുള്ള പ്രേരണയും ശക്തിയും പരിശുദ്ധാത്മാവ് നല്‍കുന്നു.
  2. മനോഭാവങ്ങള്‍
    1. പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളാണ് നാമെന്ന അവബോധമുണ്ടാകണം.
    2. ശിഷ്യന്മാരെപ്പോലെ സാക്ഷ്യം നല്‍കേണ്ടവരാണ് നമ്മളും.
  3. ശീലങ്ങള്‍
    1. പരിശുദ്ധാത്മാവിനെ അനുസരിച്ചുകൊണ്ട് നന്മ ചെയ്യും.
    2. വീട്ടിലും സ്കൂളിലും ഈശോയുടെ സാക്ഷിയായി ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    പുതിയനിയമം, സ്ഥൈര്യലേപന കൂദാശയുടെ ഫോട്ടോ, പരിശുദ്ധാത്മാവിന്‍റെ ഗാനമെഴുതിയ ചാര്‍ട്ട്.
  5. പാഠാവതരണം
    പരിശുദ്ധാത്മാവിന്‍റെ ഒരു ഗാനം കുട്ടികളുമൊത്ത് ആലപിക്കുന്നു. (ഉദാ: പരിശുദ്ധാത്മാവേ നീയെഴുന്നുള്ളി….., പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ…) ഗാനത്തിന്‍റെ ആശയം കുട്ടികളുമായി പങ്കുവയ്ക്കുന്നു. ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ – ത്രിത്വത്തിന്‍റെ കാര്യം സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളതാണ് ഈ പാഠം പന്തക്കുസ്താ, സ്ഥൈര്യലേപനം എന്നിവയാണ് പ്രധാന പാഠ്യവസ്തുക്കള്‍ അവയിലേയ്ക്ക് കുട്ടികളെ നയിക്കുന്നു.
  1. ഉത്തരം കണ്ടെത്താം
    1. ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ആവസിച്ചതാണ് പന്തക്കുസ്താസംഭവം നമ്മെ അനുസ്മരിപ്പിക്കുന്നത്.
    2. പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങിവന്നത് അഗ്നിജ്വാലകള്‍ പോലുള്ള നാവുകളുടെ രൂപത്തിലാണ്.
    3. മാമ്മോദീസായിലൂടെ പരിശുദ്ധത്മാവില്‍ വീണ്ടും ജനിച്ച് ദൈവമക്കളായിത്തീര്‍ന്ന നമുക്ക് ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങളും നല്‍കുന്ന കൂദാശയാണ് സ്ഥൈര്യലേപനം.
    4. സ്ഥൈര്യലേപനത്തിലൂടെ നമ്മില്‍ എഴുന്നള്ളിവരുന്ന പരിശുദ്ധാത്മാവ് ആ നിമിഷം മുതല്‍ ഒരു മായാത്ത മുദ്രയായി നമ്മില്‍ വസിക്കുന്നു. നമുക്ക് നന്മ ചെയ്യാനുള്ള പ്രേരണയും ശക്തിയും നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നു.
  2. ഓര്‍ത്തു പറയാം
    ക്ലാസ്സില്‍ പഠിച്ച പന്തക്കുസ്താ സംഭവം ഓര്‍മ്മിച്ചു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുക. പ്രോത്സാഹനം നല്‍കിയാല്‍ കുട്ടികള്‍ ഉത്സാഹത്തോടെ പറയും.
  3. എന്‍റെ തീരുമാനം
    തീരുമാനമെടുക്കും മുമ്പ് വിശദമായി ചര്‍ച്ച ചെയ്യണം. തീരുമാനം പ്രായോഗികമാക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
  1. പറയാം അറിയാം
    സ്ഥൈര്യലേപനത്തിന്‍റെ ഫോട്ടോ കുട്ടികളെ കാണിക്കുന്നു. കൂദാശക്രമം വിവരിക്കുന്നു. എല്ലാ കുട്ടികളും ഭാവിയില്‍ അതു സ്വീകരിക്കാനുള്ളവരാണെന്ന് ബോധ്യപ്പെടുത്തുന്നു. പ്രാധാന്യം വിശദീകരിക്കുന്നു.
  2. പാടാം പാടാം
    പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള കിട്ടാവുന്നിടത്തോളം പാട്ടുകള്‍ ശേഖരിക്കുക; ശേഖരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക, അവയില്‍ ചിലത് ക്ലാസ്സില്‍ ആലപിക്കുക.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    1. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ എന്തു ചെയ്തു?
    2. പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിനെപ്പറ്റി ഈശോ ശിഷ്യന്മാരോട് എന്താണ് പറഞ്ഞിരുന്നത്?
    3. മൂറോന്‍ എന്നാല്‍ എന്ത്?

Let's do Wonderful things together in the name of Chirst