Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 2 ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ഈശോ സ്നാപകയോഹന്നാനില്‍നിന്ന് മാമ്മോദീസ സ്വീകരിക്കുന്നതാണ് ഈ പാഠത്തിലെ പ്രധാന ആശയം. യോഹന്നാന്‍ ഈശോയെ ലോകത്തിന് വെളിപ്പെടുത്തി. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കാന്‍ വന്ന ദൈവത്തിന്‍റെ കുഞ്ഞാടായ ഈശോ നമ്മുടെയും പാപങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ബോധ്യം കുട്ടികള്‍ക്കു പകരാന്‍ ഈ പാഠം സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനാണ്.
    2. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ് ഈശോ.
    3. ഈശോ ദൈവപുത്രനും ലോകത്തിന്‍റെ പ്രകാശവുമാണ്.

  2. മനോഭാവങ്ങള്‍

    1. സ്നാപകയോഹന്നാന്‍ ഈശോയെ ലോകത്തിനു പരിചയപ്പെടുത്തിയതുപോലെ ഞാനും മറ്റുള്ളവര്‍ക്ക് ഈശോയെ പരിചയപ്പെടുത്തണം.
    2. ലോകത്തിന്‍റെ പ്രകാശമായ ഈശോയില്‍ നോക്കി എന്നും വഴിനടക്കണം.
    3. എന്‍റെ പാപങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ വന്ന ഈശോയെ ഞാന്‍ സ്നേഹിക്കണം.
    4. ശീലം
    5. വീട്ടിലും വിദ്യാലയത്തിലും ഈശോയ്ക്ക് സാക്ഷ്യമേകി ജീവിക്കും.
    6. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോട് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ത്ഥിക്കും
  3. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഈശോ മാമ്മോദീസ സ്വീകരിക്കുന്ന ചിത്രം, പരിശുദ്ധത്രിത്വത്തിന്‍റെ ചിത്രം, വി. കുര്‍ബ്ബാനയുടെ ചിത്രം, ബൈബിള്‍, ചാര്‍ട്ട്, കുര്‍ബ്ബാനപ്പുസ്തകം.
  4. പാഠാവതരണം

    ‘ചിത്രം വായിക്കാം; ക്രമത്തിലാക്കാം’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠം അവതരിപ്പിക്കാം.
    ഈശോ മാമ്മോദീസ സ്വീകരിക്കുന്ന ചിത്രം കുട്ടികളെ കാണിക്കുന്നു. ഗ്രൂപ്പുകളില്‍ കുട്ടികള്‍ ചിത്രം നിരീക്ഷിച്ച് ആശയം കണ്ടെത്തുന്നു. തുടര്‍ന്ന് താഴെപ്പറയുന്ന വാക്യങ്ങളെഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
    – നീ എന്‍റെ അടുത്തേക്ക് വരുന്നുവോ
    – അനേകര്‍ വന്ന് സ്നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു
    – ഇപ്പോള്‍ ഇതു സമ്മതിക്കുക.
    – ദൈവപുത്രനായ ഈശോയും ആ കൂട്ടത്തില്‍ വന്നുനിന്നു.
    – സ്വര്‍ഗം തുറക്കപ്പെട്ടു.
    – ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.
    – ഈശോ വെള്ളത്തില്‍ നിന്നു കയറി.
    ഓരോ ഗ്രൂപ്പുകാരും വാക്യങ്ങള്‍ വായിച്ച് അവ നടന്ന ക്രമത്തിലാക്കുന്നു. അവ ക്ലാസ്സില്‍ അവതരിപ്പിക്കുന്നു. ഒടുവില്‍ ബൈബിള്‍ നോക്കി, എഴുതിയത് ശരിയാണോയെന്ന് പരിശോധിക്കുന്നു.
    പാഠത്തിലെ പ്രധാനാശയങ്ങള്‍ അവതരിപ്പിക്കുന്നതിന് താഴെച്ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കാം.
    1. നമുക്കു പ്രാര്‍ത്ഥിക്കാം, നമുക്കു പാടാം, ദൈവവചനം വായിക്കാം വിവരിക്കാം, വഴികാട്ടാന്‍ ഒരു തിരുവചനം, എന്‍റെ തീരുമാനം എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നാമത്തെ പാഠത്തില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.



  1. നമുക്കു പ്രവര്‍ത്തിക്കാം

    നിര്‍ദ്ദിഷ്ട ബൈബിള്‍ഭാഗം വായിച്ച് പേരുകള്‍ കണ്ടെത്തിയെഴുതാന്‍ നിര്‍ദ്ദേശിക്കുക. എഴുതിയത് പരിശോധിക്കുന്നത് കുട്ടികള്‍ക്ക് പ്രോത്സാഹനമേകും.
  1. വചനം കണ്ടെത്താം.

    പ്രകാശത്തെക്കുറിച്ച് ബൈബിളില്‍ അനേകം വചനങ്ങളുണ്ട്. അവ ഗ്രൂപ്പുതിരിഞ്ഞ് കണ്ടെത്താന്‍ അവസരം നല്‍കാം. കണ്ടെത്തിയ വചനങ്ങള്‍ ചാര്‍ട്ടിലെഴുതി ക്ലാസ്സില്‍ തൂക്കിയിടാം.
  2. കുറിപ്പെഴുതാം

    സ്നാപകയോഹന്നാന്‍റെ ചരിത്രം സുവിശേഷങ്ങളില്‍നിന്ന് വായിച്ച്, അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാം. ടീച്ചര്‍ ആവശ്യമായ സഹായം നല്‍കണം.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst