Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 11 എമ്മാവൂസ് അനുഭവം

ഉയിര്‍ത്തെഴുന്നേറ്റ ഈശോ എമ്മാവൂസിലേയ്ക്കുള്ള യാത്രയില്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതും തന്നെത്തന്നെ വെളിപ്പെടുത്തുന്നതുമാണ് എമ്മാവൂസ് അനുഭവം. ലോകാവസാനം വരെയും താന്‍ കൂടെയുണ്ടാകുമെന്ന വാഗ്ദാനം അവിടുന്ന് നിറവേറ്റി. വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഈശോയുടെ സാന്നിദ്ധ്യം നാം അനുഭവിക്കുന്നു. ഈ യാഥാര്‍ത്ഥ്യം വിശദീകരിക്കുന്ന പാഠമാണിത്. വി. കുര്‍ബ്ബാനയിലെ ഈശോയുടെ സാന്നിദ്ധ്യത്തെ അടുത്തറിയാന്‍ ഈ പാഠം സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. വി. കുര്‍ബ്ബാനയില്‍ ഈശോയുടെ സജീവസാന്നിദ്ധ്യം ഉണ്ട്.
    2 വി. കുര്‍ബ്ബാന ക്രൈസ്തവ ജീവിതത്തിന്‍റെ ശക്തികേന്ദ്രമാണ്.
    3 വെളിപാടിന്‍റെ പൂര്‍ണ്ണതയാണ് വി. കുര്‍ബ്ബാന

  2. മനോഭാവം

    1. വി. കുര്‍ബ്ബാനയെ ജീവിതത്തിന്‍റെ ശക്തികേന്ദ്രമായി സ്വീകരിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
    2. വി. കുര്‍ബ്ബാനയിലൂടെ നാം ഈശോയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്.


  3. ശീലം

    1. ദൈവാലയത്തില്‍ ഭക്ത്യാദരപൂര്‍വം പെരുമാറും.
    2. വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോഴെല്ലാം യോഗ്യതയോടെ വി. കുര്‍ബ്ബാന സ്വീകരിക്കും.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    കുര്‍ബ്ബാനപ്പുസ്തകം, വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള ചാക്രിക ലേഖനം, എമ്മാവൂസ് അനുഭവത്തിന്‍റെ ചിത്രങ്ങള്‍
  5. പാഠാവതരണം

    ഒരു ദൃശ്യാവതരണത്തിലൂടെ പാഠം അവതരിപ്പിക്കാം.
    എമ്മാവൂസ് സംഭവത്തെ ദൃശ്യാവതരണമാക്കി മാറ്റാം. സംഭാഷണങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികളെക്കൊണ്ട് ചെയ്യിക്കാം. തുടര്‍ന്ന് പാഠഭാഗം വായിച്ച് വിശദമായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവസരം നല്‍കാം. വീണ്ടും ഒരിക്കല്‍ക്കൂടി ദൃശ്യാവിഷ്കാരം നടത്തിക്കാം. ആദ്യത്തേതിനേക്കാള്‍ വ്യക്തതയോടെ അതു ചെയ്യാന്‍ കഴിയും. അതിനുശേഷം പാഠഭാഗം വിശദീകരിക്കാം.

1. അനുഭവം പറയാം എഴുതാം

കുട്ടികളോട് ജീവിതത്തില്‍ ദുഃഖമുണ്ടായ അവസരത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടായ അനുഭവം പറയാനും എഴുതാനും ആവശ്യപ്പെടാം. അത്തരം അനുഭവം ടീച്ചര്‍ വിവരിക്കുന്നതും നല്ലതാണ്.

2. വിശുദ്ധ മൊഴികള്‍

വി. കുര്‍ബ്ബാനയെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കണ്ടെത്തി ശേഖരിക്കാന്‍ നിര്‍ദ്ദേശിക്കാം. അവ ഡയറിയില്‍ എഴുതട്ടെ. ചാര്‍ട്ടിലെഴുതി പ്രദര്‍ശിപ്പിക്കട്ടെ.

  1. പാട്ടുപാടാം

    വി. കുര്‍ബ്ബാന വിരുന്നാണെന്ന് സൂചിപ്പിക്കുന്ന പാട്ടുകള്‍ ശേഖരിച്ച് ക്ലാസ്സില്‍ പാടാന്‍ അവസരം നല്‍കുന്നു. പങ്കുവയ്ക്കാം
    ആദ്യകുര്‍ബ്ബാന സ്വീകരണം നടത്തിയ ദിവസത്തെ അനുഭവം ക്ലാസ്സില്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കുന്നു.
  2. കടംകഥ പറയാം

    ഉറിയിലുണ്ട് മുറിയിലില്ല
    അറയിലില്ല അര്‍ത്ഥത്തിലുണ്ട്
    അന്നത്തിലില്ല അയനത്തിലുണ്ട്
    ഉത്തരം : ഉത്ഥാനം
    ഇത്തരം കടംകഥകള്‍ നിര്‍മ്മിക്കാന്‍ അവസരം നല്കാം.
  3. പ്രശ്നോത്തരി

    വി. കുര്‍ബ്ബാനയെ സംബന്ധിക്കുന്ന ചെറുചോദ്യങ്ങള്‍ ശേഖരിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. വിജയിക്കുന്ന കുട്ടികള്‍ക്കോ ഗ്രൂപ്പിനോ സമ്മാനം നല്‍കുന്നു.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst