Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
വെള്ളം വീഞ്ഞാക്കിയതു മുതല്‍ ഈശോ ചെയ്ത അത്ഭുത പ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠമാണിത്. തന്നിലെ ദൈവമഹത്വത്തെ വെളിപ്പെടുത്തുന്ന ഈശോയെ ഇവിടെ ദര്‍ശിക്കാം. മനുഷ്യന്‍റെ വിവിധ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. മനുഷ്യരക്ഷയ്ക്കും ദൈവമഹത്വത്തിനുമായി ഈശോ ചെയ്ത അത്ഭുതകൃത്യങ്ങള്‍ നമ്മുടെ വിശ്വാസ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന വിധം വിശദീകരിക്കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. ഈശോ തന്‍റെ പരസ്യജീവിതകാലത്ത് നിരവധി അത്ഭുതങ്ങള്‍ ചെയ്തു.
2. ഈശോയുടെ അത്ഭുതകൃത്യങ്ങള്‍ ദൈവമഹത്വത്തിനും മനുഷ്യരക്ഷയ്ക്കും വേണ്ടിയായിരുന്നു.
3. അത്ഭുതപ്രവൃത്തികള്‍ ചെയ്ത ഈശോയില്‍ ദൈവിക മഹത്വം കുടികൊള്ളുന്നു.
1. ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ മഹത്വം നാം ഏറ്റുപറയണം.
2. ഈശോ നല്‍കിയ രക്ഷയുടെ അനുഭവത്തെക്കുറിച്ച് നന്ദിയുളളവരായിരിക്കണം.
3. ജീവിതത്തിന്‍റെ എല്ലാ സാഹചര്യത്തിലുമുള്ള ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തണം.
1. വീടുകളിലും ദൈവാലയങ്ങളിലുമുള്ള അനുഷ്ഠാനങ്ങളില്‍ ഞാന്‍ ആദരവോടെ പങ്കെടുക്കും. 2. ഓരോരോ ആവശ്യങ്ങളില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. 3. മറ്റുള്ളവരുടെ വേദനകളില്‍ കഴിയുന്ന ആശ്വാസം നല്‍കാന്‍ ശ്രമിക്കും.
ഈശോ ചെയ്ത അത്ഭുതങ്ങളുടെ ചിത്രങ്ങള്‍, പാലസ്തീനയുടെ ഭൂപടം, ബൈബിള്‍, ചാര്‍ട്ടുകള്‍
പദസൂര്യന്‍ നല്‍കിക്കൊണ്ട് പാഠാവതരണം നിര്‍വ്വഹിക്കാം.
വിവാഹവുമായി ബന്ധപ്പെട്ട പദങ്ങള്‍ എഴുതി പദസൂര്യന്‍ പൂര്‍ത്തിയാക്കട്ടെ. ഓരോ പദത്തെക്കുറിച്ചും വിശദമായി സംസാരിക്കാന്‍ അവസരം നല്‍കാം. വിവാഹവിരുന്നിനെക്കുറിച്ചുള്ള വിശദീകരണത്തിലൂടെ കാനായിലെ കല്യാണവീട്ടിലേക്ക് കുട്ടികളെ നയിക്കാം. . തുടര്‍ന്ന് താഴെപ്പറയുന്ന പാട്ട് ആലപിക്കാം.
“കാനായിലെ കല്യാണനാളില്‍
കല്‍ഭരണിയിലെ വെള്ളം വീഞ്ഞായ്….”
ഈശോ വെള്ളം വീഞ്ഞാക്കിയ സംഭവം പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം. അതേത്തുടര്‍ന്ന് ബൈബിള്‍ ഭാഗം എടുത്ത് അത്ഭുതം കൃത്യമായി അവതരിപ്പിക്കാം.
1. അനുഭവം പങ്കുവയ്ക്കാം
വഞ്ചിയില്‍ യാത്ര ചെയ്ത അനുഭവങ്ങള്‍ കുട്ടികള്‍ ക്ലാസ്സില്‍ പങ്കുവയ്ക്കുന്നു. വഞ്ചിയാത്രയിലെ അപകടങ്ങളെക്കുറിക്കുന്ന പത്രവാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന് കടലിനെ ശാന്തമാക്കുന്ന ഈശോയെ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാം.
2. രോഗവും സൗഖ്യവും
രോഗശാന്തി ലഭിച്ച വ്യക്തികളുടെ സാക്ഷ്യങ്ങളും വാര്‍ത്തകളും ചിത്രങ്ങളും കാണാറുണ്ട്. അവ ശേഖരിക്കാന്‍ ആവശ്യപ്പെടാം. ഗ്രൂപ്പുതിരിഞ്ഞ് അവരവര്‍ ശേഖരിച്ചവ ഉപയോഗിച്ച് ഒരു കൊളാഷ് ചാര്‍ട്ടില്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കാം.
ഈശോ ചെയ്ത അത്ഭുതകൃത്യങ്ങളെ ആസ്പദമാക്കി പാട്ടെഴുതാന്‍ അവസരം നല്‍കുന്നു. അവ ക്ലാസ്സില്‍ അവതരിപ്പിക്കുന്നു. പാട്ടുകള്‍ ചേര്‍ത്ത് പതിപ്പുണ്ടാക്കുന്നു.
അത്ഭുതപ്രവൃത്തികള്‍ വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രശ്നോത്തരി നടത്താം. ഗ്രൂപ്പു തിരിച്ചും വ്യക്തിഗതമായും ചോദ്യങ്ങള്‍ ചോദിക്കാം. കൂടുതല്‍ പോയിന്‍റ് നേടുന്നവരെ അഭിനന്ദിക്കുവാന്‍ മറക്കരുത്.
അത്ഭുത പ്രവൃത്തികള്‍ ചെയ്യുന്ന സമയത്ത് ഈശോ പറഞ്ഞ ശക്തിയുള്ള വചനങ്ങളുണ്ട്. ഉദാ: എഴുന്നേറ്റു കിടക്കയുമെടുത്തു നടക്കുക, അടങ്ങുക ശാന്തമാകുക. ഇത്തരം വചനങ്ങള്‍ കണ്ടെത്തി കാര്‍ഡുകളില്‍ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക.
"Guiding hearts to know Christ, live the Gospel, and serve the world."